Latest News

Month: November 2024

Gadgets

കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം; ജമാഅത്തെ ഇസ്‌ലാമി അമീര്‍

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി മുജീബ് റഹ്‌മാന്‍. മുഖ്യമന്ത്രിക്ക് സ്ഥലജല വിഭ്രമമാണ്. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പങ്കെടുത്തിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങളിലൂടെ മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ലഭ്യമായ ഡാറ്റ തന്നെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ റദ്ദ് ചെയ്യുന്നതാണ്. 2015 ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ പിന്തുണച്ചു. പരസ്പരം ചര്‍ച്ച ചെയ്താണ് പിന്തുണ നല്‍കിയത്. 2024 ല്‍ ദിണ്ടിഗല്‍, മധുര, സിക്കര്‍ എന്നിവിടങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ ജയിച്ചത് […]Read More

Gadgets

ഗോത്രവിഭാഗക്കാരുടെ കുടില്‍ പൊളിച്ചുമാറ്റിയ സംഭവം; പ്രതികരണവുമായി മന്ത്രി ഒ ആർ കേളു

വയനാട്: വയനാട് ആദിവാസി കുടിലുകൾ തകർത്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഒ ആർ കേളു. കുടിലുകൾ പൊളിച്ചു കളഞ്ഞത് തെറ്റാണെന്നും ഇത് ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘പരസ്പരം ആലോചിക്കാതെയാണ് വനം വകുപ്പ് ഇത് ചെയ്തത്. ഇങ്ങനെ ഒരു വിഷയത്തിൽ ഏകപക്ഷീയമായി ഇടപെടുന്നത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. പൊളിച്ച സ്ഥലത്ത് തന്നെ വീടുകൾ കെട്ടിക്കൊടുക്കാൻ നിർദേശിച്ചിട്ടുണ്ട്’, എന്നായിരുന്നു മന്ത്രി ഒ ആർ കേളുവിൻ്റെ പ്രതികരണം. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ബേഗൂരിലായിരുന്നു വനം വകുപ്പിന്റെ ക്രൂരത. 16വര്‍ഷമായി […]Read More

Gadgets

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ബിജെപി അലവലാതി പാര്‍ട്ടിയായി മാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഐഎമ്മിനെ പോലെ കേഡര്‍ പാര്‍ട്ടിയെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളത്. മുന്‍പ് ബിജെപി ഇങ്ങനെയായിരുന്നില്ല. കെ സുരേന്ദ്രന്റെ പ്രാപ്തിയെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പരാമര്‍ശം. ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ കുറിച്ച് നല്ല അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആലത്തൂര്‍ രണ്ട് തവണ സ്ഥാനാര്‍ത്ഥിയായി നിന്നിട്ടും തന്നെ […]Read More

Gadgets

തൃശൂര്‍ പൂരം കലക്കിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം. പൊലീസിന്റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞ് തിരുവമ്പാടി ദേവസ്വത്തിൻ്റെ സത്യവാങ് മൂലം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിമര്‍ശനം. പൂരം എഴുന്നള്ളിപ്പില്‍ പൊലീസ് ഇടപെട്ടുവെന്നും സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തുവെന്നും പൊതുജനങ്ങള്‍ക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചുവെന്നും തിരുവമ്പാടി ദേവസ്വം കോടതിയിൽ പറഞ്ഞു. പൊലീസിൻ്റെ ഇടപെടല്‍ മൂലം മഠത്തില്‍വരവ് പേരിന് വേണ്ടിമാത്രമായി ചുരുക്കി. നിഷ്‌കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി. പൂരം നടത്തിപ്പില്‍ മതിയായ […]Read More

Gadgets

മണിയൻപിള്ള രാജുവിനെതിരെ കേസ്: ഷൂട്ടിങ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോൾ കടന്നുപിടിച്ചെന്ന് പരാതി

കൊച്ചി: നടൻ മണിയൻ പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. 2009 ല്‍ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടെയാണ് സംഭവമെന്ന് പരാതിയില്‍ ആരോപിക്കുന്നു. നടൻറെ പെരുമാറ്റം മാനഹാനി ഉണ്ടാക്കി എന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്.Read More

Gadgets

ഗോത്രവിഭാഗക്കാരുടെ കുടില്‍ പൊളിച്ചുമാറ്റിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

വയനാട്: വയനാട്ടിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മാനന്തവാടി ഡി എഫ് ഒയും വയനാട് ജില്ലാ കളക്ടറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. ബേഗൂരിലെ ആദിവാസികളുടെ കുടിലുകൾ വനം കൈയേറ്റത്തിന്റെ പേരു പറഞ്ഞ് പൊളിച്ചു നീക്കിയെന്നാണ് പരാതി. മാധ്യമങ്ങൾ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. കുടിലുകൾ പൊളിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെ […]Read More

Gadgets

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി വിധി പറയാന്‍

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി. അടുത്തമാസം മൂന്നിനായിരിക്കും വിധി പ്രസ്താവിക്കുക. പ്രതിയുടെയും സാക്ഷികളുടെയും ഫോണ്‍ കോള്‍ രേഖകള്‍, കളക്ടറേറ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹര്‍ജിലെ ആവശ്യം. തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുടുബം ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരുന്നു. പിപി ദിവ്യ, ജില്ലാ കലക്ടര്‍, പ്രശാന്ത് എന്നിവരുടെ ഫോണ്‍ […]Read More

Gadgets

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ കേസെടുത്തു

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ കേസെടുത്തു. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി പന്തീരാങ്കാവ് പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റതായി കാണിച്ച് യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു. മര്‍ദ്ദനമേറ്റ് ഗുരുതര പരിക്കുകളോടെ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തുടര്‍ന്ന് ഇന്ന് രാവിലെ യുവതി പരാതി നല്‍കി. കറിയ്ക്ക് ഉപ്പ് കൂടിപ്പോയി എന്നു പറഞ്ഞ് രാഹുല്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദ്ദനമേറ്റ യുവതിയെ […]Read More

Gadgets

പ്ലസ്ടു കോഴക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി, കെ.എം ഷാജി കോഴ വാങ്ങിയതിന് തെളിവെവിടെയെന്ന്

മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ സംസ്ഥാനത്തിനും ഇഡിക്കും തിരിച്ചടി. കെഎം ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായ ഹർജികള്‍ സുപ്രീംകോടതി തള്ളി. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് കോടതി ചോദിച്ചു. 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. എന്നാല്‍ അന്വേഷണം നടക്കുമ്പോൾ അത് പൂർത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിൻ്റെ […]Read More

Gadgets

ബിജെപി നേതൃയോഗത്തില്‍ നിന്നും വിട്ടുനിന്ന് നേതാക്കള്‍

കൊച്ചി: ബിജെപി നേതൃയോഗത്തില്‍ നിന്നും വിട്ടുനിന്ന് നേതാക്കള്‍. എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃയോഗത്തില്‍നിന്നും വിട്ടുനിന്നു. കോര്‍കമ്മിറ്റി വിളിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ശോഭാ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട വലിയ പരാജയത്തെതുടര്‍ന്ന് കോര്‍ കമ്മിറ്റി ചേരണം എന്നായിരുന്നു കെ സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇത് പരിഗണിക്കാതെ സംഘടന പ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുമെന്ന നിലപാടാണ് പ്രതിഷേധത്തില്‍ കലാശിച്ചത്. കൃത്യമായി ആലോചിച്ച് ജാഗ്രതയോടെയായിരുന്നു ശോഭ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes