തൃശൂർ: തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ഡ്രൈവറെയും ക്ലീനറെയും പോലീസ് അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. […]Read More
വോട്ട് കണക്കുകളുടെ വിശദപരിശോധന; പാലക്കാട് നഗരസഭാപരിധിയില്‍ എന്‍ഡിഎയ്ക്ക് നാല് ബൂത്തുകളില്‍ പത്തില്‍ത്താഴെ വോട്ട്
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസമാകുമ്പോള്‍ മുന്നണികള്‍ വോട്ട് കണക്കുകളുടെ വിശദപരിശോധനയിലാണ്. പ്രത്യേകിച്ച് നൂറില്‍ താഴെ വോട്ടു ലഭിച്ച ബൂത്തുകളെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്. എന്‍ഡിഎയ്ക്ക് 33 ബൂത്തുകളിലാണ് 100ല്‍ താഴെ വോട്ട് കിട്ടിയത്. അതില്‍ തന്നെ നാല് ബൂത്തുകളില്‍ പത്തില്‍ താഴെ വോട്ടാണ് ലഭിച്ചത്. മൂന്ന് വോട്ട് മാത്രം ലഭിച്ച ബൂത്തുമുണ്ട്. പാലക്കാട് നഗരസഭാപരിധിയില്‍ എന്‍ഡിഎയ്ക്ക് 13 ബൂത്തുകളില്‍ നൂറില്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്. അതില്‍ നാലെണ്ണത്തിലാണ് പത്തില്‍ത്താഴെ വോട്ട് […]Read More
ഗോത്രവിഭാഗക്കാരുടെ കുടില്‍ പൊളിച്ചുമാറ്റിയ സംഭവം; നടപടിക്ക് നിര്‍ദ്ദേശം നല്‍കി വനം വകുപ്പ് മന്ത്രി
കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍ ഗോത്രവിഭാഗക്കാരുടെ കുടില്‍ വനം വകുപ്പ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം. ചീഫ് വൈല്‍ഡ് ലൈന്‍ വാര്‍ഡനാണ് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം ആദിവാസി കുടുംബങ്ങളെ ഫോറസ്റ്റ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളും ഡി എഫ് ഓ യുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വനം വകുപ്പിന്റെ ഡോർമിട്ടറി റൂമിലേക്കാണ് മൂന്ന് കുടുംബങ്ങളെ മാറ്റിയിരിക്കുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായി […]Read More
തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി സി ബുക്‌സില്‍ അച്ചടക്ക നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം ഡി സി രവിയുടെ മൊഴി രേഖപ്പെടുത്തിയ സംഭവത്തില്‍ വരുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ഡിസി ബുക്‌സ് രംഗത്തെത്തിയിരുന്നു. കരാര്‍ ഇല്ലെന്ന് മൊഴി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡി സി ബുക്‌സ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഇപിയുമായി […]Read More
തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് വര്‍ഗീയ നിലപാട് എടുത്തു. മതനിരപേക്ഷ നിലപാട് ലീഗ് മറക്കുകയാണ്. മുസ്‌ലിം ഏകീകരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംഘടിതമായ രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കേരളത്തില്‍ സീറ്റ് കച്ചവടം ചെയ്തു. മുസ്‌ലിം ഏകോപനം നടത്താന്‍ ലീഗ് പ്രവര്‍ത്തനം നടത്തുകയാണ്. മതനിരപേക്ഷത പറഞ്ഞ ശേഷം വര്‍ഗീയ സംഘടനകളുമായി യുഡിഎഫ് ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. പാലക്കാട് തിരഞ്ഞെടുപ്പിന് ശേഷം എന്തിനാണ് എസ്ഡിപിഐ പ്രകടനം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. […]Read More
കല്‍പ്പറ്റ: വയനാട് ചൂരവല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ധനസഹായം നല്‍കാന്‍ കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ വി തോമസ്. സഹായം സമയബന്ധിതമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേക താത്പര്യത്തോടെയാണ് കേന്ദ്ര മന്ത്രി ഇടപെട്ടതെന്നും കെ വി തോമസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം തവണയാണ് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുന്നത്. […]Read More
കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ഗിരീഷും ഖദീജയും ഒന്നര മാസം മുൻപേ പദ്ധതിയിട്ടാണ് കൊലപാതകം നടത്തിയത്. പ്രതികൾ നേരത്തെ വന്നു സ്ഥലം പരിശോധിച്ചിരുന്നു. ഡമ്പൽ ഉപയോഗിച്ച് ഇടിച്ചാണ് കൊലപാതകം നടത്തിയത്. പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. സംഭവത്തിൽ കൊച്ചി കാക്കനാട് സ്വദേശി ഗിരീഷ് ബാബുവിനെയും സുഹൃത്ത് ഖദീജയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. […]Read More
സ്മാർട്ട്ഫോൺ രംഗത്ത് എതിരാളികളായാണ് പൊതുവെ സാംസങ് ഗ്യാലക്സിയും ആപ്പിളും മറ്റൊരു മോഡലിലും പരസ്പരം വെല്ലുവിളിക്കാനൊരുങ്ങുന്നു. ആപ്പിൾ ഐഫോൺ സീരീസുകളിൽ ആദ്യമായി പുറത്തിറങ്ങുന്ന എയർ മോഡൽ സാംസങ് ഗ്യാലക്സി 25 സ്ലിം മോഡലിന് വെല്ലുവിളിയായിരിക്കുമെന്നാണ് റിപ്പോർട്ട്. ഭാരം കുറഞ്ഞ നേർത്ത മോഡൽ എന്ന നിലയിലാണ് ഐഫോൺ 17 എയർ പുറത്തിറക്കുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഭാരക്കുറവും വളരെ നേർത്ത ബോഡി ടൈപ്പുമാണ് സാംസങ് ഗ്യാലക്സി 25 സ്ലിം, ഐഫോൺ 17 എയർ എന്നതിൻ്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നത്. 2025ലാണ് […]Read More
കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി വി മുരളീധരന്‍. പാര്‍ട്ടി പറഞ്ഞാല്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുരളീധരന്‍. പറയാനുള്ളത് പറയേണ്ട വേദിയില്‍ പറയും. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപിയോടുള്ള സ്‌നേഹം തനിക്ക് മനസിലാകും. അമ്മയെ തല്ലുന്നത് നിര്‍ത്തിയോ എന്നതുപോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ ചോദിക്കുന്നത്. അഭിപ്രായങ്ങള്‍ പറയേണ്ട സ്ഥലത്താണ് പറയുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പ്രസിഡന്റ് […]Read More
പാലക്കാട്: നഗരസഭ കൗൺസിലർമാരാണ് തോൽവിക്ക് കാരണമെന്ന റിപ്പോർട്ട് തള്ളി സി കൃഷ്ണകുമാർ. താൻ അങ്ങനെ എവിടെയും പറഞ്ഞിട്ടില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. കൗൺസിലർമാർ നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്നും ആരും കൗൺസിലർമാരെ കുറ്റപ്പെടുത്തി റിപ്പോർട്ട് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘റിപ്പോർട്ട് മാധ്യമസൃഷ്ടി മാത്രമാണ്. എൻ്റെ സ്ഥാനാർഥിത്വം ഞാൻ തീരുമാനിച്ചതല്ല. നേതൃത്വം മത്സരിക്കാൻ ആവശ്യപ്പെട്ടു, മത്സരിച്ചു’, അദ്ദേഹം പറഞ്ഞു. ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ്റെ ആരോപണങ്ങൾക്കും കൃഷ്ണകുമാർ മറുപടി നൽകി. തന്റെ ആസ്തി തിരഞ്ഞെടുപ്പ് അഫിഡവിറ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇംഗ്ലീഷിൽ […]Read More

