പാട്ടുകളുടെ ഡെലിവറിയും, പശ്ചാത്തല സംഗീതവുമായി ബന്ധപ്പെട്ട് സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദും പുഷ്പയുടെ നിർമ്മാതാവ് രവി ശങ്കറും തമ്മിൽ തർക്കമുണ്ടെന്നും കാര്യങ്ങൾ ശരിയായി നടക്കുന്നില്ലെന്നുമുള്ള അഭ്യൂഹങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ പുഷ്പയുടെ ചെന്നൈയിൽ നടന്ന പ്രൊമോഷനിടെ രവിശങ്കറിന് പരസ്യമായി മറുപടി നൽകിയിരിക്കുകയാണ് ദേവിശ്രീ പ്രസാദ്. സ്നേഹം ഉള്ളിടത്താണ് പരിഭവം ഉണ്ടാകുക എന്ന് പറഞ്ഞ ദേവിശ്രീ പ്രസാദ് നിർമാതാവിന് തന്നോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ പരാതികളാണെന്ന് തുറന്നു പറഞ്ഞു. പാട്ടോ പശ്ചാത്തല സംഗീതമോ കൃത്യസമയത്ത് നൽകിയില്ലെന്ന് പറഞ്ഞ് തന്നെ […]Read More
കൊച്ചി: ലൈംഗികാരോപണ കേസില്‍ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതിയുടെ കർശന നിർദേശമുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലാണ് ബാബുരാജിനെതിരെ പൊലീസ് കേസെടുത്തത്. ആലുവയിലെ വീട്ടില്‍ വച്ചും റിസോർട്ടില്‍ കൊണ്ടുപോയും പീഡിപ്പിച്ചെന്നായിരുന്നു പരാതി. ബലാത്സംഗക്കുറ്റം ചുമത്തി അടിമാലി പൊലീസാണ് ബാബുരാജിനെതിരെ കേസെടുത്തിരിക്കുന്നത്. ബാബുരാജിന്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയാണ് യുവതി. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയില്‍ […]Read More
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമായിരുന്നു. ഇപ്പോൾ ഭൂരിപക്ഷ പ്രീണനവുമായി മുന്നോട്ട് പോവുകയാണ്. വെൽഫെയർ പാർട്ടിയുമായി സിപിഐഎമ്മിനാണ് ബന്ധമുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുന്നുവെന്ന് പറഞ്ഞ സതീശൻ എസ്ഡിപിഐ വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല. പാലക്കാട് സിപിഐഎമ്മിന് വോട്ട് കുറഞ്ഞു. വയനാട്ടിൽ സിപിഐഎം പിന്നോട്ട് പോയി. മുൻപ് ബിജെപിക്ക് പോയിരുന്ന വോട്ടാണ് […]Read More
ന്യൂസിലന്‍ഡിനെതിരായ ഹോം സീരീസില്‍ തുടര്‍ച്ചയായി 3 മത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ നിലവിലെ ഫോമില്‍ പേസും ബൗണ്‍സും നിറഞ്ഞ ഓസീസ് മണ്ണില്‍ പരാജയമാകുമെന്നാണ് ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ വിലയിരുത്തിയിരുന്നത്. എന്നാല്‍ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനത്തില്‍ തന്നെ ഓസീസിനെ അടിയറവ് പറയിച്ചിരിക്കുകയാണ് ടീം ഇന്ത്യ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ന്യൂസിലന്‍ഡിനോടുള്ള പരമ്പരയിലെ തുടര്‍ച്ചയെന്ന പോലെ ബാറ്റിംഗ് പരാജയമേറ്റുവാങ്ങിയപ്പോള്‍ തോല്‍വികളുടെ തുടര്‍ച്ചയാകും പെര്‍ത്ത് ടെസ്റ്റെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ജസ്പ്രീത് ബുമ്രയുടെ നായകത്വത്തിന് കീഴില്‍ […]Read More
പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ മാസം 27 രാവിലെ പതിനൊന്ന് മണി വരെയാണ് കസ്റ്റഡി. ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത […]Read More
ന്യൂഡൽഹി: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരായ കുപ്രചരണം തള്ളി ബിജെപി ദേശീയ നേതൃത്വം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ രാജിവക്കണമെന്ന മുറവിളി തള്ളി പ്രകാശ് ജാവദേക്കർ രംഗത്തെത്തി. നിലവിൽ ആരും രാജിവെക്കുന്നില്ല, പാർട്ടി ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ ഈ പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നുവെന്ന്, കേരളത്തിൻറെ പ്രഭാരി പ്രകാശ് ജാവദേക്കർ സമൂഹ മാധ്യമത്തിൽ കുറിച്ചു. ‘മഹാരാഷ്ട്രയിൽ വൻ ജനവിധി നേടുകയും, കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തുകയും ചെയ്തു. 2026ൽ […]Read More
കൊച്ചി: കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാതെ കോടതി. തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ബാങ്ക് നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 16 നായിരുന്നു ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനിടെ വോട്ടര്‍മാര്‍ […]Read More
തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കില്ല; കെ സുരേന്ദ്രന്‍
പാലക്കാട്: തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം തനിക്കാണെന്നും തന്റെ പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യുമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം തോല്‍വി അഭ്യൂഹങ്ങളെ സുരേന്ദ്രന്‍ തള്ളി. വഖഫ് നിയമഭേദഗതി പരിഷ്‌കരണത്തിനുള്ള ബില്ല് പാര്‍ലമെന്റ് പരിഗണിക്കാനിരിക്കെ യുഡിഎഫ്-എല്‍ഡിഎഫ് എംപിമാരുടെ നിലപാടെന്തായിരിക്കുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. വഖഫ് വിഷയത്തിലെ കേരളത്തിലെ എംപിമാരുടെ […]Read More
പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വത്തിന് പാളിച്ച സംഭവിച്ചതായി പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പരാതി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമ്പോൾ പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരാള്‍ പറഞ്ഞാല്‍ സംസ്ഥാന, കേന്ദ്ര നേതൃത്വം അംഗീകരിക്കാന്‍ പാടില്ല. സംസ്ഥാനത്തോ ജില്ലയിലോ ഒരു വിഷയമുണ്ടെങ്കില്‍ പരിശോധിക്കേണ്ട കേന്ദ്ര നേതൃത്വം അത് ചെയ്തില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും സ്ഥാനാര്‍ഥിയെ കുറിച്ച് പരാതി വന്നിരുന്നു. സി കൃഷ്ണകുമാറിന് സാമ്പത്തിക താല്‍പര്യങ്ങള്‍ ഉണ്ടെന്ന ആരോപണത്തെ […]Read More
ജനങ്ങളാൽ തുടർച്ചയായി തിരസ്‌കരിക്കപ്പെട്ടവരാണ് പാർലമെൻ്റിൽ ചർച്ചകൾ നടത്താൻ അനുവദിക്കാത്തത്, പ്രതിപക്ഷത്തെ പരാമർശിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് തുടക്കം. ഏറെ പ്രത്യേകതയുള്ള സമ്മേളന കാലമാണെന്നും ക്രിയാത്മകമായ സമ്മേളനമാണ് പ്രതീക്ഷിക്കുന്നതെന്നും പാർലമെന്റ് സമ്മേളത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും പ്രധാനമന്ത്രി മറന്നില്ല. ജനങ്ങളാൽ തുടർച്ചയായി തിരസ്‌കരിക്കപ്പെട്ടവരാണ് പാർലമെൻ്റിൽ ചർച്ചകൾ നടത്താൻ അനുവദിക്കാത്തതെന്നും പ്രതിപക്ഷത്തെ പരാമർശിച്ച് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സ്വാർത്ഥതയ്ക്ക് വേണ്ടി ഭരണഘടനയെ ദുരുപയോഗം ചെയ്യുകയാണെന്നും അധികാര മോഹികൾക്ക് ജനം തിരിച്ചടി നൽകിയെന്നും മോദി ആരോപിച്ചു. ഇത്തരം പാർട്ടികളെ ജനം തിരിച്ചറിയും. ആരോഗ്യകരമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നത്. […]Read More

