Latest News

Month: November 2024

Gadgets

അമ്മുവിൻറെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസബന്ദ്. നഴ്സിങ് വിദ്യാർഥിനി അമ്മു സജീവൻറെ മരണത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര അനാസ്ഥ ഉണ്ടായെന്നാരോപിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോളേജിൻറെയും ആരോഗ്യ വകുപ്പിൻറെയും വീഴ്ചയിൽ പ്രതിഷേധിച്ചും ജുഡീഷ്യൽ അന്വേഷണം ആവശ്യപെട്ടുമാണ് പത്തനംതിട്ട ജില്ലയിൽ ഇന്ന് (25-11–24 ) തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതെന്ന് എബിവിപി അറിയിച്ചു. ആരോഗ്യ വകുപ്പിൻറെ അനാസ്ഥയ്ക്ക് എതിരെ രണ്ടാം ഘട്ട പ്രതിഷേധം എന്ന നിലയിലാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ […]Read More

Gadgets

ഉത്തർ പ്രദേശിലെ പിലിഭിത്തിൽ വീണ്ടും ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം

പിലിഭിത്ത്: ഉത്തർ പ്രദേശിലെ പിലിഭിത്തിൽ വീണ്ടും ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. പാളത്തിൽ 25 അടി നീളമുള്ള ഇരുമ്പ് കമ്പി വെച്ചാണ് പാളം തെറ്റിക്കാൻ ശ്രമിച്ചത്. എന്നാൽ കൃത്യസമയത്ത് ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായ്ത്. പാളത്തിൽ ഇരുമ്പ് കമ്പി വെച്ചത് ശ്രദ്ധയിൽപ്പെട്ടതിവെ തുടർന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോ​ഗിക്കുകയായിരുന്നു. ബ്രേക്ക് പിടിച്ചെങ്കിലും എഞ്ചിനിൽ ഈ കമ്പി കുരുങ്ങിയ നിലയിലാണ് കാണാൻ കഴി‍ഞ്ഞത്. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്ന് മധ്യപ്രദേശിലെ ബറേലിയിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. പിലിഭിത്ത് […]Read More

Gadgets

ഐഫോൺ 17 സീരീസിൻ്റെ നോൺ-പ്രോ മോഡലുകളിൽ പെരിസ്കോപ് ടെലിഫോട്ടോ ക്യാമറ ഉണ്ടാകില്ലെന്ന് റിപ്പോ‍ർട്ട്

അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 സീരീസിൻ്റെ നോൺ-പ്രോ മോഡലുകളിൽ പെരിസ്കോപ് ടെലിഫോട്ടോ ക്യാമറ ഉണ്ടാകില്ലെന്ന് റിപ്പോ‍ർട്ട്. നേരത്തെ പുറത്തിറങ്ങിയ ഐഫോൺ 16 സീരീസിലെ പ്രോ മോഡലുകളായ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയിൽ പെരിസ്കോപ് ടെലിഫോട്ടോ കാമറ ഉണ്ടായിരുന്നു. പുതിയതായി ഇറങ്ങാനിരിക്കുന്ന ഐഫോൺ 17ൻ്റെ നോൺ-പ്രോ മോഡലുകളിൽ ഐഫോൺ 16ൻ്റെ പ്രോ മോ‍ഡലുകളിൽ ഉണ്ടായിരുന്ന പെരിസ്കോപ് ടെലിഫോട്ടോ കാമറ ഉണ്ടായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതിനുള്ള സാധ്യതകൾ ഇല്ലായെന്ന റിപ്പോർട്ടാണ് ഇപ്പോൾ […]Read More

Gadgets

ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യുനമർദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യുനമർദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 25-ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യുനമർദമായി ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യുനമർദം ശക്തി പ്രാപിച്ച് തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. അതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. […]Read More

Gadgets

ഉത്തര്‍പ്രദേശിലെ ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുഞ്ഞുങ്ങൾ കൂടി മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് നവജാത ശിശുക്കള്‍ കൂടി മരിച്ചു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരു കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ ഭാരം കുറവായിരുന്നു. മറ്റൊരു കുഞ്ഞിന് ഹൃദയത്തില്‍ ഹോളുണ്ടായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതോടെ തീപിടിത്തത്തിന് ശേഷം ഝാന്‍സിയില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം പതിനേഴായി. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ […]Read More

Gadgets

അവന്റെ ഗെറ്റപ്പിന് വേണം അരമണിക്കൂർ; സൂക്ഷ്മദർശിനിയിൽ സിദ്ധാർഥ് ഭരതന്റെ പ്രകടനം ശ്രദ്ധ നേടുന്നു

ബേസിൽ ജോസഫ് – നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജിതിൻ സംവിധാനം ചെയ്ത ചിത്രമാണ് ‘സൂക്ഷ്മദർശിനി’. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഹിച്കോക് സ്റ്റൈലിൽ ഒരുക്കിയ സത്യൻ അന്തിക്കാട് ചിത്രം എന്നാണ് പല പ്രേക്ഷകരും സൂക്ഷ്മദർശിനിയെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. ബേസിലിനും നസ്രിയ്ക്കുമൊപ്പം സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന നടനാണ് സിദ്ധാർഥ് ഭരതൻ. ഡാർക്ക് ഹ്യൂമർ ജോണറിൽ കഥ പറയുന്ന സിനിമയിൽ ഡോ. ജോൺ എന്ന കഥാപാത്രത്തെയാണ് സിദ്ധാർഥ് […]Read More

Gadgets

മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കോഴിക്കോട്: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബരി മസ്ജിദ് തകര്‍ത്തതില്‍ മുസ്‌ലിം ലീഗ് സ്വീകരിച്ച നിലപാടിലാണ് വീണ്ടും വിമര്‍ശനം. ലീഗ് മന്ത്രിസ്ഥാനത്തിന് മുന്‍തൂക്കം നല്‍കിയെന്നും കോണ്‍ഗ്രസിന്റെ കൂടെ മന്ത്രിസഭയില്‍ തുടര്‍ന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടം (നായനാര്‍ ഭവന്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ഒറ്റപ്പാലം തിരഞ്ഞെടുപ്പിൽ പാണക്കാട് തങ്ങള്‍ എത്തിയപ്പോള്‍ ലീഗ് അണികള്‍ വിട്ട് നിന്നു. ലീഗ് ഇപ്പോഴും പാഠം പഠിച്ചിട്ടില്ല. അധികാരം നിലനിര്‍ത്താന്‍ […]Read More

Gadgets

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സിപിഐഎം വിമത കണ്‍വെന്‍ഷന്‍

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സിപിഐഎം വിമത കണ്‍വെന്‍ഷന്‍. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ പ്രതിഷേധം ഉയര്‍ത്തിയാണ് കണ്‍വെന്‍ഷന്‍. ജില്ലാ സെക്രട്ടറി സംഘടനാ മര്യാദ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ്, 11 ബ്രാഞ്ച് സെക്രട്ടറിമാര്‍ അടക്കം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടിലാണ് പാര്‍ട്ടി സെക്രട്ടറി. ഔദ്യോഗിക നേതൃത്വത്തിനെതിരെ നേരത്തേയും വിമതവിഭാഗം പ്രത്യേക പ്രവര്‍ത്തക […]Read More

Gadgets

രമ്യക്കെതിരായ വാട്‌സ്ആപ്പ് ചര്‍ച്ചകൾ തള്ളി ബ്ലോക്ക് കമ്മിറ്റി

തൃശൂര്‍: ചേലക്കരയില്‍ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനമെന്ന ആരോപണങ്ങള്‍ തള്ളി ചേലക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എം അനീഷ്. രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഒരു വിമര്‍ശനവുമില്ലെന്ന് അനീഷ് പറഞ്ഞു. ചേലക്കരയില്‍ യുഡിഎഫിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൊന്നും വിമര്‍ശനം ഉയര്‍ന്നിട്ടില്ല. ഒരു ബൂത്ത് പ്രസിഡന്റ് പോലും സ്ഥാനാര്‍ത്ഥിയെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും അനീഷ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫല […]Read More

Gadgets

എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് സിപിഐ

തിരുവനന്തപുരം: പാലക്കാട്ടെ തോൽവിക്ക് പിന്നാലെ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങളില്‍ എതിർപ്പ് പ്രകടിപ്പിച്ച് സിപിഐ. സന്ദീപ് വാര്യരെ ഉന്നം വെച്ച് രണ്ട് പത്രങ്ങളിൽ മാത്രം കൊടുത്ത പത്ര പരസ്യം തിരിച്ചടിച്ചെന്ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മുരളി താരേക്കാട് പറഞ്ഞു. മതം തിരിച്ചുള്ള പത്രപരസ്യം ഒഴിവാക്കാമായിരുന്നുവെന്നും, പെട്ടി വിവാദം രാഹുലിന് ജനങ്ങൾക്കിടയിൽ രക്തസാക്ഷി പരിവേഷം ഉണ്ടാക്കികൊടുത്തു എന്നും അദ്ദേഹം പ്രതികരിച്ചു. മണ്ഡലത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം പെട്ടി വിവാദം ചർച്ചയായി. മുഖ്യമന്ത്രിയുടെ തങ്ങൾക്കെതിരായ പരാമർശം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes