Latest News

Month: November 2024

Gadgets

ബഹിരാകാശത്ത് ‘ഓര്‍ബിറ്റല്‍ പ്ലംബിങ്’ നടത്തി സുനിത വില്യംസ്

ബഹിരാകാശത്ത് ഓര്‍ബിറ്റല്‍ പ്ലംബിങ് നടത്തി നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബാത്ത് റൂം വൃത്തിയാക്കുന്നതിനെ ബഹിരാകാശത്ത് ആണെങ്കില്‍ ഓര്‍ബിറ്റല്‍ പ്ലംബിങ് എന്നാണ് പറയുക. സുനിതയ്ക്കൊപ്പമുള്ള സഹ യാത്രികന്‍ ബുച്ച് വില്‍മോര്‍ അന്താരാഷ്ട്ര കാര്യങ്ങളിലെ ഫയര്‍ സേഫ്റ്റി കാര്യങ്ങളും സ്പേസ് സ്യൂട്ട് പരിപാലനത്തിലുമാണ് മുഴുകിയത്. നാസ പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇക്കാര്യങ്ങളുള്ളത്. ബഹിരാകാശത്തില്‍ തീപിടിത്തം ഉണ്ടായാല്‍ സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള ജോലിയാണ് ബുച്ച് വില്‍മോര്‍ ചെയ്തത്. മൈക്രോഗ്രാവിറ്റിയില്‍ തീജ്വാലകള്‍ എങ്ങനെ പടരുന്നുവെന്ന് പഠിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു […]Read More

Gadgets

പാലക്കാട്ടെ ബിജെപി തോൽ‌വിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ല; സി കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട്ടെ ബിജെപി തോൽ‌വിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യർ ഇഫക്ട് എത്രത്തോളമുണ്ടെന്ന് ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. മണ്ഡലത്തിൽ പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും കൃഷ്ണകുമാർ ഉറപ്പ് നൽകി. വിജയിക്കാൻ സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാട്. ആത്മപരിശോധനയ്ക്കുള്ള ഇടവരുത്തുക കൂടിയാണ് കൂടിയാണ് ഈ ഫലം. ഇനി വരുന്ന മുനിസിപ്പൽ, പഞ്ചായത്ത് തിരഞ്ഞടുപ്പുകളിൽ ശക്തമായ പ്രകടനം നടത്തി ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും എന്തുകൊണ്ടാണ് വോട്ട് കുറവ് വന്നതെന്ന് പാർട്ടി പരിശോധിക്കുമെന്നും കൃഷ്ണകുമാർ […]Read More

Gadgets

ചേലക്കരയിൽ നല്ലൊരു രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചു; രമ്യ ഹരിദാസ്

ചേലക്കര: ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. ചേലക്കരയിൽ നല്ലൊരു രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചുവെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലൊന്നും ഒരു വീഴ്ചയുമുണ്ടായില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്നും രമ്യ കൂട്ടിച്ചേർത്തു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. വോട്ടിങ്ങിൻ്റെ വ്യത്യാസം ബൂത്തുകളുടെ കണക്കെടുപ്പിന് ശേഷമേ പറയാനാവൂവെന്നും രമ്യ ഹരിദാസ് പറഞ്ഞു. രമ്യ ഹരിദാസിന്‍റെ വാക്കുകൾ ചേലക്കരയിൽ നല്ലൊരു രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചു. ഒപ്പം നിന്ന എല്ലാവർക്കും […]Read More

Gadgets

നാല് ലക്ഷത്തിനു മേല്‍ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

കല്‍പ്പറ്റ: രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി മത്സരരംഗത്തിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലെ വോട്ടർമാർ സമ്മാനിച്ചത് നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം. തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയുടെ സത്യൻ മൊകേരിയെക്കാള്‍ 4,04,619 വോട്ടാണ് പ്രിയങ്ക കൂടുതല്‍ നേടിയത്. ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തായി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ് ബറേലിയിലും വിജയിച്ച രാഹുല്‍ റായ് ബറേലി നിലനിർത്തുകയും വയനാട്ടില്‍നിന്നുള്ള പാർലമെന്‍റ് അംഗത്വം രാജിവയ്ക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ നേടിയ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷമാണ് […]Read More

Gadgets

മിന്നും വിജയം നേടി യു ആർ പ്രദീപ്

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വിജയിച്ചു. 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയം ഉറപ്പിച്ചത്. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടായിരുന്നു പ്രദീപിന്‍റെ മുന്നേറ്റം. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചില്ല. ഇപ്പോൾ ലഭിച്ചിട്ടുള്ള കണക്കുപ്രകാരം 64,827 വോട്ടാണ് യു ആര്‍ പ്രദീപിന് ലഭിച്ചത്. രമ്യ ഹരിദാസിന് 52,626 വോട്ടുകൾ ലഭിച്ചു. ചേലക്കരയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കെ […]Read More

Gadgets

റെക്കോർഡ് ഭൂരിപക്ഷത്തിൽ പാലക്കാട് നിലനിർത്തി രാഹുൽ

പാലക്കാട്: പാലക്കാട് തിരഞ്ഞെടുപ്പ് ഫലം പൂർണാമായപ്പോൾ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമായത്. ഷാഫി പറമ്പിലിന്‍റെ എക്കാലത്തെയും വലിയ വിജയത്തെയും പിന്നിലാക്കി, റെക്കോഡ് ജയമാണ് രാഹുൽ പിടിച്ചെടുത്തത്. അന്തിമ ഫലം അനുസരിച്ച് നിലവിൽ 18715 വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്. 2016 ൽ 17483 വോട്ടുകൾക്ക് ജയിച്ചതായിരുന്നു പാലക്കാട്ടെ ഷാഫിയുടെ ഏറ്റവും വലിയ വിജയം. 2021 ലെ ഷാഫിയുടെ ഭൂരിപക്ഷത്തിന്‍റെ നാലിരട്ടിയോളം ഭൂരിപക്ഷത്തിൽ രാഹുലിനെ വിജയിപ്പിക്കാനായത് യു ഡി എഫിനും വലിയ നേട്ടമായി. […]Read More

Gadgets

വര്‍ഗീയ കക്ഷികളുടെ മഴവില്‍ സഖ്യമാണ് പാലക്കാട് പ്രവര്‍ത്തിച്ചത്; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വര്‍ഗീയ കക്ഷികളുടെ മഴവില്‍ സഖ്യമാണ് പാലക്കാട് പ്രവര്‍ത്തിച്ചതെന്ന് യുഡിഎഫ് വിജയത്തെക്കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചു. എസ്ഡിപിഐ ആണ് അവിടെ പ്രകടനം നടത്തിയത്. കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമാണ്. ഇത് അവര്‍ തന്നെ പ്രഖ്യാപിച്ചു. പാലക്കാട് ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് എല്ലാവരും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ, ഭൂരീപക്ഷ വര്‍ഗീയതയും കോണ്‍ഗ്രസിനൊപ്പം നിന്നു. ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിച്ചു. പി […]Read More

Gadgets

ഡിഎംകെയ്ക്ക് പ്രതീക്ഷിച്ചതുപോലെ വോട്ട് ലഭിച്ചില്ല; സ്ഥാനാർത്ഥി എൻ കെ സുധീർ

ചേലക്കര: ഡിഎംകെയ്ക്ക് പ്രതീക്ഷിച്ചതുപോലെ വോട്ട് ലഭിച്ചില്ലെന്ന് സ്ഥാനാർത്ഥി എൻ കെ സുധീർ. ഇനി അധികം വോട്ട് നേടാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും കൂടുതൽ വോട്ട് പാർട്ടി പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ചേലക്കരയിലെ ജനവിധി മാനിക്കുന്നു. എൽഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. യു ആർ പ്രദീപിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ചേലക്കരയിലെ ജനവിധിയിൽ പാഠം പഠിക്കേണ്ടത് കോൺഗ്രസാണ്. വയനാട്ടിലും പാലക്കാടും കണ്ടത് സർക്കാരിനെതിരായ ജനവിധിയാണെന്നും എൻ കെ സുധീർ പ്രതികരിച്ചു. ഡിഎംകെ ഒരു മാസം പോലും തികയാത്ത ഒരു പാർട്ടിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ […]Read More

Gadgets

പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ, പതിനായിരം വരെ ഭൂരിപക്ഷത്തില്‍ എത്തും; കെ സുധാകരന്‍

പാലക്കാട്: പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല. പതിനായിരം വരെ ഭൂരിപക്ഷത്തില്‍ എത്തും. പത്തിന് മുകളിലും പോവുമെന്ന് അവകാശപ്പെടുന്ന നേതാക്കന്‍മാരുണ്ട് നമുക്ക് മുന്നില്‍. അത് പറയാന്‍ അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം വളരെയധികം കുറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധതയുണ്ട്. പ്രതീക്ഷിച്ച ഇടത്തെല്ലാം ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. പാലക്കാട് ബിജെപിക്കെതിരെയുള്ള ഒരു ജനവികാരം ഐക്യജനാധിപത്യമുന്നണി ഉയര്‍ത്തിയെടുത്തത് അഭിമാനിക്കാവുന്ന കാര്യമാണ്. സംസ്ഥാന ഭരണത്തിനും കേന്ദ്രഭരണത്തിനും എതിരായ വികാരമാണ് […]Read More

Gadgets

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണ് സന്ദീപ് വാര്യർ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറുമ്പോൾ പ്രതികരണവുമായി സന്ദീപ് വാര്യർ. പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണെന്നും ഈ പരാജയത്തിന്‍റെ ഉത്തരവാദിത്തം കെ സുരേന്ദ്രന് മാത്രമാണെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി രക്ഷപ്പെടില്ലെന്നും അതുകൊണ്ടുതന്നെ താനാഗ്രഹിക്കുന്നത് അയാൾ രാജിവെക്കേണ്ട എന്നാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. താനൊരു സാധാരണക്കാരനായ നേതാവാണെന്ന് ആവർത്തിച്ച സന്ദീപ് വാര്യർ കെ സുരേന്ദ്രൻ ബഹിരാകാശ നേതാവാണെന്നും ആരോപിച്ചു. സന്ദീപ് വാര്യർ ചീളുകേസാണ്, ഒന്നുമല്ലാത്തവനാണ്, ഒരു സന്ദീപ് പോയാൽ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes