ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് ‘മാർക്കോ’. ചിത്രത്തിന്റെ ആദ്യഗാനം റിലീസ് ചെയ്തു. ഡബ്‌സീ പാടി, രവി ബസ്രൂർ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. വിനായക് ശശികുമാറാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. റിലീസ് ചെയ്ത ഗാനം എക്‌സ്ട്രീം വയലൻസ് ആണെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബ് നീക്കം ചെയ്തിരുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും. […]Read More
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അഭിമാനകരമായ മുന്നേറ്റം. മുൻ വർഷങ്ങളിൽ പാലക്കാട് നഗരസഭാ മേഖലകളിൽ ബിജെപി നേടിയ മേൽക്കൈ തകർത്തുകൊണ്ടാണ് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറ്റം നടത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ നഗരസഭയില്‍ നിന്ന് നേടിയത് 6239 വോട്ടിന്റെ ലീഡാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുങ്ങി. 5842 വോട്ടാണ് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. അന്നും ഇന്നും സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറായിരുന്നു. എന്നാൽ ബിജെപി ശക്തികേന്ദ്രമായ ഈ […]Read More
ചേലക്കര: ചേലക്കര മണ്ഡലത്തില്‍ വലിയ ലീഡില്‍ മുന്നിട്ടുനില്‍ക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഇടതുസ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. തുടക്കം മുതല്‍ പറഞ്ഞ കാര്യമേ ഇപ്പോഴും പറയാനുള്ളൂവെന്നും കേരളത്തിൽ സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നും യു ആര്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച ചരിത്രമാണ് ചേലക്കരയുടേത്. അത് വീണ്ടും ആവര്‍ത്തിക്കുന്നു. ഇനിയും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. പ്രതീക്ഷിച്ച പോലെയാണ് ലീഡ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള പഞ്ചായത്തുകളുടെ ഫലം കൂടി വന്നാല്‍ ബാക്കി പറയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മൂന്നാം വട്ടവും ഇടതുപക്ഷ […]Read More
ചേലക്കര: ചേലക്കരയില്‍ ജനങ്ങള്‍ എല്ലാ കള്ളപ്രചരണങ്ങളെയും അതിജീവിച്ചെന്ന് ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്‍. മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതിന്റെ തെളിവാണ് ചേലക്കരയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് 8000ത്തിലധികം വോട്ടുകൾക്ക് മുന്നിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ജനങ്ങള്‍ ഇടതുപക്ഷത്തിന്റെ പിന്നില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രാഥമികമായി ലഭിച്ച കണക്കുകളില്‍ നിന്ന് മനസിലാക്കാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉജ്ജ്വല വിജയമുണ്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല. ചേലക്കരയില്‍ തിരഞ്ഞെടുപ്പ് വിജയിക്കുകയെന്നത് ജീവന്‍ മരണ പോരാട്ടമായാണ് […]Read More
തൃശൂർ: ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് മുന്നേറുമ്പോൾ ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണൻ എംപി. ‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കെ അദ്ദേഹം കുറിച്ചത്. കഴിഞ്ഞ 28 വർഷമായി എൽഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് ചേലക്കര. താൻ നൂറുശതമാനം കോൺഫിഡൻ്റ് ആണെന്നും വിജയ പ്രതീക്ഷയുണ്ടെന്നും യു ആർ പ്രദീപ് വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് പ്രതികരിച്ചിരുന്നു. നല്ല കോൺഫിഡൻസോടെയാണ് വീട്ടിൽ നിന്നിറങ്ങുന്നതെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ […]Read More
രാഹുലിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് എംപിയും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി പറമ്പില്‍
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 1418 വോട്ടിന് മുന്നിട്ട് നില്‍ക്കുമ്പോള്‍ രാഹുലിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് എംപിയും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി പറമ്പില്‍. എംപി വി കെ ശ്രീകണ്ഠനും രാഹുല്‍ മാങ്കൂട്ടത്തിലിനുമൊപ്പം തംബ്സ് അടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചത്. പാലക്കാട് എല്ലാ സ്ഥലത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ഷാഫി പറമ്പില്‍ ഇന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം അനുഭവപ്പെട്ടിരുന്നുവെന്നും ഇത്തവണ അതില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് […]Read More
പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വിജയിക്കുമെന്ന് ഉറപ്പിച്ച് വി ടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് വി ടി ബൽറാം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി’ എന്നാണ് ബൽറാമിന്റെ പോസ്റ്റ്. അതേസമയം, ആദ്യ റൗണ്ടുകളിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ആയിരുന്നു മുന്നിൽ. മൂന്നാം റൗണ്ടോട് കൂടിയാണ് രാഹുൽ […]Read More
വിജയം ഉറപ്പെന്ന പ്രതീക്ഷയില്‍ വയനാട്ടില്‍ മുന്നേറ്റം തുടർന്ന് പ്രിയങ്ക ഗാന്ധി. സത്യൻ മൊകേരിയേക്കാള്‍ നാലിരട്ടി വോട്ടുകളാണ് പ്രിയങ്ക നേടിയിരിക്കുന്നത്. അതേസമയം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന് മുള്ളൻകൊല്ലി പഞ്ചായത്തില്‍ സത്യൻ മൊകേരിയ്ക്കൊപ്പം തന്നെ വോട്ട് നേടാൻ സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. നാലു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. ആറു മാസത്തെ ഇടവേളയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ പോളിംഗില്‍ എട്ട് ശതമാനത്തോളം കുറവാണുണ്ടായത്. 2019ല്‍ രാഹുല്‍ ഗാന്ധിക്ക് 4.3 ലക്ഷത്തില്‍പരം ഭൂരിപക്ഷം ലഭിച്ചപ്പോള്‍ […]Read More
‘ആർഎസ്എസിനെതിരായ ശക്തമായ പോരാട്ടത്തിന് തയ്യാറാകാതെ ഇടതുമുന്നണിയുമായി മത്സരിക്കാനാണ് കോൺഗ്രസിന് താത്പര്യം’; സത്യൻ മൊകേരി
വയനാട്: കോൺഗ്രസിനെതിരെ വിമർശനവുമായി സിപിഐ സ്ഥാനാർഥി സത്യൻ മൊകേരി. ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താൻ കോൺഗ്രസിന് താത്പര്യമില്ലെന്നും ആർഎസ്എസുമായി പോരാടാതെ ഇടതുമുന്നണിയുമായി പോരാടാനാണ് കോൺഗ്രസിന് താത്പര്യമെന്നും സത്യൻ മൊകേരി പറഞ്ഞു. ‘ആർഎസ്എസിനെതിരായ ശക്തമായ പോരാട്ടത്തിന് തയ്യാറാകാതെ ഇടതുമുന്നണിയുമായി മത്സരിക്കാനാണ് കോൺഗ്രസിന് താത്പര്യം. ഇൻഡ്യ മുന്നണിയെ ദുർബലപ്പെടുത്തുന്ന സമീപനമാണിത്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വ്യക്തതയില്ലാത്ത ഭീരുക്കളെപ്പോലെ ഒളിച്ചോടുകയല്ല വേണ്ടത്’; സത്യൻ മൊകേരി പറഞ്ഞു. ഇൻഡ്യ സഖ്യത്തിൻ്റെ അന്തഃസത്ത കോൺഗ്രസ് കളഞ്ഞുകുളിച്ചുവെന്നും സത്യൻ മൊകേരി കൂട്ടിച്ചേർത്തു. പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റെ […]Read More
ഭരണഘടനാ പരാമര്‍ശം; വെട്ടിലായതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് മന്ത്രി സജി
പത്തനംതിട്ട: ഭരണഘടനാ പരാമര്‍ശത്തിന്റെ പേരില്‍ വീണ്ടും വെട്ടിലായതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. വേട്ടയാടലും ഭീഷണിയും വേണ്ടെന്നും ക്ഷമിക്കുന്നതിന് ഒരതിരുണ്ടെന്നും സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതുവരെ പറയാത്ത പല കാര്യങ്ങളും തന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും. എല്ലാ തെളിവും വെറുതെ ആകില്ലെന്നും സജി ചെറിയാന്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എന്റെ പൊതു പ്രവര്‍ത്തനം എട്ടാം ക്ലാസില്‍ തുടങ്ങിയതാണ്. 13 വയസ്. ഇന്ന് 59. പൊതുപ്രവര്‍ത്തനം […]Read More

