വയനാട് ദുരന്തം; കേന്ദ്ര സഹായം ലഭിക്കാത്തതില്‍ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന്
തിരുവനന്തപുരം: ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം ലഭിക്കാത്തതില്‍ ഡിസംബര്‍ അഞ്ചിന് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും 25000 ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളില്‍ 10000 ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ജനങ്ങളുടെ സജീവമായ ഇടപെടല്‍ ഉണ്ടാക്കാന്‍ മുന്നണി യോഗത്തില്‍ തീരുമാനിച്ചു. വയനാടിനെ വീണ്ടെടുക്കേണ്ടതുണ്ട്. പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും. കേന്ദ്രസര്‍ക്കാര്‍ സഹായിക്കും എന്നാണ് പ്രതീക്ഷിച്ചത്. പ്രധാനമന്ത്രി […]Read More

