പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു. 100 വയസായിരുന്നു. ഡല്‍ഹിയിലെ സെന്റ് സ്‌റ്റീഫൻസ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേരളശ്രീ എന്നീ ബഹുമതികള്‍ നല്‍കി സംസ്ഥാന സർക്കാർ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വൈക്കം ടിവി പുരത്തിനടുത്തുള്ള മൂത്തേടത്തുകാവെന്ന ഗ്രാമത്തില്‍ പി. നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയമകനായി 1924 ഫെബ്രുവരി ഒന്നിനാണ് ഓംചേരി എൻ.എൻ. പിള്ളയുടെ ജനനം. വൈക്കം ഇംഗ്ലിഷ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം ആഗമാനന്ദ സ്വാമികളുടെ ആലുവയിലെ അദ്വൈതാശ്രമത്തില്‍ […]Read More
തിരുവനന്തപുരം: മുനമ്പത്തുള്ള പാവപ്പെട്ട ജനങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. നിയമവശങ്ങൾ ഇന്ന് പരിശോധിക്കും. നിരവധി നിയമപ്രശ്നങ്ങൾ ഉണ്ട്. ഏത് രീതിയിലാണ് അവിടത്തെ താമസക്കാരെ സംരക്ഷിക്കാൻ കഴിയുക എന്നുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം പരിശോധിക്കപ്പെടണം. നിലവിൽ അവിടെ താമസിക്കുന്നവരെ സർക്കാർ സംരക്ഷിക്കും. പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കും. ഇവിടെ കുടിയേറ്റക്കാരുമുണ്ടെന്നും അവരെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും മന്ത്രി പറഞ്ഞു. മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്ന് ഫാറൂഖ് കോളേജും അതിന്റെ സംവിധാനങ്ങളും. ഇത്രയും വലിയ ചതിക്ക് കാരണവും […]Read More
കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ സത്യസന്ധമായി പൊലീസിന് മൊഴി നല്‍കിയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. നിയമനടപടിയുമായി താന്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസി ബുക്‌സിന്റെ കാര്യങ്ങള്‍ അവരോട് ചോദിക്കണമെന്നും തന്റെ കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോല്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം എല്ലാ മുന്നണികളും സ്ഥാനാര്‍ത്ഥികളും കാര്യങ്ങളെല്ലാം അവതരിപ്പിച്ച് കഴിഞ്ഞു. നാളെ എണ്ണിതിട്ടപ്പെടുത്തും. പാലക്കാട്ടെ കാര്യങ്ങള്‍ പാലക്കാട്ടെ കേന്ദ്രങ്ങള്‍ക്കാണ് അറിയാന്‍ കഴിയുക. പാലക്കാട് […]Read More
തിരുവനന്തപുരം: ഭരണഘടനാ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടും. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം തള്ളിയായിരുന്നു നടപടി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികൾ പരിഗണിക്കാതെയെന്ന […]Read More
തിരുവനന്തപുരം: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു. ഇക്കാര്യത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഡിജിപിക്ക് കത്ത് നല്‍കി. അമ്മുവിന്റെ മരണം അടിമുടി ദൂരൂഹമാണ്. കോളേജ് പ്രിന്‍സിപ്പാളും അധികൃതരും വേട്ടക്കാര്‍ക്ക് ഒപ്പം നിന്നുവെന്നും കെഎസ്‌യു ആരോപിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാണ് ആവശ്യം. അതേസമയം അമ്മുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് സഹപാഠികളുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. അലീന, അഷിത, അഞ്ജന എന്നീ […]Read More
ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നിരവധി ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് കൈവരിയിൽ നീണ്ടുനിവർന്നു കിടക്കുന്ന നിലയിലായിരുന്നു രണ്ടടിയോളം നീളം വരുന്ന പാമ്പ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്. പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലായിരുന്നു പാമ്പ്. പാമ്പിനെ കണ്ട ഉടൻതന്നെ ഈ […]Read More
കൊച്ചി: വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഹർത്താൽ നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വിമർശിച്ചു. ഹർത്താൽ മാത്രമാണോ ഏക സമര മാർഗ്ഗമെന്ന് ചോദിച്ച ഹൈക്കോടതി ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയത്. ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരാശപ്പെടുത്തുന്നു. ഇത്തരം ഹർത്താൽ അംഗീകരിക്കാനാകില്ല. ഹർത്താൽ നടത്തിയ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.Read More
ജമ്മു: ഭീകർക്കായുള്ള തിരച്ചിലിനിടെ സാധാരണക്കാരെ സൈനികർ മർദ്ദിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സൈന്യം. ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയിലെ തിരച്ചിലിനിടെ ഉണ്ടായ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുഗൾ മൈതാനം പ്രദേശത്ത് നടന്ന തിരച്ചിലിനിടെയാണ് ആരോപണത്തിടയായ സംഭവം ഉണ്ടാകുന്നത്. പ്രദേശത്തെ അഞ്ച് സാധാരണക്കാരെ തിരച്ചിലിനിടയിൽ സൈനികർ പിടിച്ചുവെച്ചെന്നും മർദ്ദിച്ചെന്നുമായിരുന്നു ആരോപണം. ഇതിൽ അന്വേഷണം നടത്താനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. രാഷ്ട്രീയ റൈഫിൾസ് ഗ്രൂപ്പിലെ സൈനികർക്കെതിരെയാണ് ആരോപണം. നവംബർ 20നായിരുന്നു മേഖലയിൽ തിരച്ചിൽ ഉണ്ടായത്. മർദ്ദന ആരോപണം സത്യമാണോ എന്നറിയാൻ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും […]Read More
തൃശൂര്‍: തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയ സ്ത്രീ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് കടക്കുന്നതിനിടയില്‍ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടുകയായിരുന്നു. ഒരു സ്ത്രീ തല്‍ക്ഷണം മരിച്ചു. രക്ഷപ്പെട്ടയാള്‍ക്ക് ഗുരുതര പരുക്കുണ്ട്. ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്. വടക്കന്‍ പറവൂര്‍ വടക്കും പാടന്‍ തോമസിന്റെ ഭാര്യ ഉഷക്കാണ് ഗുരുതരമായി പരുക്കേറ്റത്. അരമണിക്കൂറോളം റെയില്‍വേ ട്രാക്കില്‍ പരുക്കേറ്റ് കിടന്നതിനു ശേഷം പൊലീസ് എത്തിയാണ് ഉഷയെ […]Read More
ന്യൂഡൽഹി: ഡല്‍ഹിയിൽ വായു മലിനീകരണം ഗുരുതരമായ സ്ഥിതിയിൽ തുടരുന്നു. രണ്ടിടങ്ങളിൽ വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. കനത്ത പുകമഞ്ഞിൽ ജനജീവിതം ദുസഹമാണ്. സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പിലാക്കാനുളള തീരുമാനത്തിലാണ് ഡല്‍ഹി സർക്കാർ. നേരത്തെ 50 ശതമാനം സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം ചെയ്യണമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചരിരുന്നു. വായു മലിനീകരണത്തിന് വാഹനങ്ങളാണ് പ്രധാന പങ്കുവഹിക്കുന്നത്. 47 ശതമാനമാണ് വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം. മലിനീകരണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ന്യൂ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ […]Read More

