Latest News

Month: November 2024

Gadgets

പെരിന്തൽമണ്ണയിൽ സ്വർണം കവർന്ന സംഭവം; നാല് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു

മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ നാലുപേരെ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സ്വർണം ഇതുവരെ കിട്ടിയില്ല. അഞ്ചുപേർ കൂടി സംഘത്തിൽ ഉണ്ടെന്നാണ് വിവരം. കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എം കെ ജ്വല്ലറി ഉടമ കിണാത്തിയിൽ യൂസഫ്, അനുജൻ ഷാനവാസ് എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. ജ്വല്ലറി […]Read More

Gadgets

മുകേഷിനെതിരെയുള്ള പരാതി പിൻവലിക്കാൻ തീരുമാനിച്ച് നടി

കൊച്ചി: മുകേഷ് ഉൾപ്പടെയുള്ള സിനിമാപ്രവർത്തകർക്കെതിരെ നൽകിയ പരാതി പിൻവലിക്കാൻ തീരുമാനിച്ച് പരാതിക്കാരിയായ നടി. സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ല എന്നാരോപിച്ചാണ് പരാതി പിൻവലിക്കാൻ ഒരുങ്ങുന്നത്. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും നടി ആരോപിച്ചു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നടി ഉടൻ ഇമെയിൽ അയക്കും.Read More

Gadgets

ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് അടിയന്തര പരിഗണനയിൽ; ദക്ഷിണ റെയിൽവേ ജനറൽ മാനേജർ

മലപ്പുറം: ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് ആരംഭിക്കുന്ന കാര്യം അടിയന്തര പരിഗണനയിലെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ. മെമു കൂടാതെ മറ്റ് പുതിയ തീവണ്ടികൾ സർവീസ് തുടങ്ങുമെന്നും ജനറൽ മാനേജർ വ്യക്തമാക്കി. എട്ടുമാസം മുൻപ്‌ വൈദ്യുതീകരണം പൂർത്തിയാക്കിയ റൂട്ടിൽ ചാർജിങ് വൈകരുതെന്നാവശ്യപ്പെട്ട് മലപ്പുറം എം പി ഇ ടി മുഹമ്മദ്‌ബഷീർ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതീകരണ നടപടികൾ പൂർത്തീകരിച്ച ഷൊർണൂർ നിലമ്പൂർ റെയിൽപ്പാതയിൽ ഇലക്‌ട്രിക് എൻജിൻ ഉപയോഗിച്ചുള്ള സർവീസ് ഉടൻ ആരംഭിക്കണമെന്നും ഇ ടി […]Read More

Gadgets

അമ്മു സജീവന്റെ ആത്മഹത്യ: മൂന്ന് സഹപാഠികൾ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിങ്ങ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണത്തിൽ സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അലീന, അഷിത, അഞ്ജന എന്നീ വിദ്യാർത്ഥിനികൾക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം പൊലീസ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്ന് കുടുംബം ആരോപിച്ച പെണ്‍കുട്ടികളാണ് ഇവർ. കൊല്ലം പത്തനാപുരം സ്വദേശിനിയാണ് ഒരാള്‍. മറ്റ് രണ്ട് പേര്‍ കോട്ടയം സ്വദേശിനികളാണ്. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം […]Read More

Gadgets

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

പെർത്ത്: ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുമില്ല. വാഷിംഗ്ടൺ സുന്ദർ മാത്രമാണ് ഇന്ത്യൻ നിരയിയെ ഒരേയൊരു സ്പിന്നർ. പേസ് ഓൾ റൗണ്ടറായി നിതീഷ് കുമാർ റെഡ്ഡി ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പേസർമാരായി ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് സിറാജും ഹർഷിത് റാണയും ടീമിലെത്തി. കെ എൽ രാഹുലും യശസ്വി ജയ്സ്വാളുമാണ് ഇന്ത്യയുടെ ഓപ്പണർമാർ. ബാറ്റിംഗ് […]Read More

Gadgets

പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്നു

പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നരക്കിലോ സ്വർണം കവർന്നു. എം.കെ ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ് (50), അനുജൻ ഷാനവാസ് എന്നിവരാണ് കവർച്ചക്കിരയായത്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാർ ഓഡിറ്റോറിയത്തിന് സമീപം രാത്രി 8.45-നാണ് സംഭവം. പതിവുപോലെ ജൂവലറി അടച്ചശേഷം സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന കാറില്‍ ഇരുവരെയും പിന്തുടർന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച്‌ സ്കൂട്ടർ ഇടിച്ചിടുകയായിരുന്നു. അലങ്കാർ കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിന് മുന്നിലെ ഗെയിറ്റില്‍ സ്കൂട്ടർ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാർ ഇടിച്ചതോടെ […]Read More

Gadgets

രണ്ടുപേര്‍ക്ക് ശാരീരിക അസ്വസ്ഥത; വനത്തില്‍ കുടുങ്ങി ശബരിമല തീര്‍ത്ഥാടകര്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ വനത്തില്‍ കുടുങ്ങി. സന്നിധാനത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ ഉള്ളില്‍ വനത്തിലാണ് കുടുങ്ങിയത്. പുല്ലുമേട് വഴിയെത്തിയ 20 തീര്‍ത്ഥാടകരാണ് വനത്തില്‍ കുടുങ്ങിയത്. സംഘത്തിലെ രണ്ടുപേര്‍ക്ക് ശാരീരിക അസ്വസ്ഥത വന്നതോടെയാണ് വനത്തില്‍ കുടുങ്ങിയത്. ഫയര്‍ഫോഴ്‌സ് എന്‍ഡിആര്‍എഫ് ഫോറസ്റ്റ് സംഘം എത്തി കുടുങ്ങിയവരെ രക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന്ധപ്രദേശ് സ്വദേശി ഹൃദായാഘാതം മൂലം മരണപ്പെട്ടിരുന്നു. ചെങ്ങന്നൂരില്‍ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്.Read More

Gadgets

അമ്മുവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പൊലീസ്

തിരുവനന്തപുരം: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പൊലീസ്. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്ന് കുടുംബം ആരോപിച്ച പെണ്‍കുട്ടികളെയാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കൊല്ലം പത്തനാപുരം സ്വദേശിനിയാണ് ഒരാള്‍. മറ്റ് രണ്ട് പേര്‍ കോട്ടയം സ്വദേശിനികളാണ്. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് […]Read More

Gadgets

സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നെടുമ്പാശ്ശേരി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമാനം റദ്ദാക്കിയത്. 240 യാത്രക്കാരായിരുന്നു വിമാനത്തില്‍ പോകേണ്ടിയിരുന്നത്. രാവിലെ 11 മണിയോടെ നടപടിക്രമങ്ങള്‍ക്ക് ശേഷം യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. നൂറ് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചതായാണ് റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്കായുള്ള ടിക്കറ്റ് തരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു. ടിക്കറ്റ് ലഭിക്കാത്ത പക്ഷം യാത്രക്കാര്‍ക്ക് കൊച്ചിയില്‍ തന്നെ താമസമൊരുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം […]Read More

Gadgets

സജി ചെറിയാന്‍ രാജിവെക്കണോ എന്നത് സര്‍ക്കാരും മന്ത്രിയുമാണ് തീരുമാനിക്കേണ്ടത്; ഗവര്‍ണ്ണര്‍

കൊച്ചി: ഭരണഘടനാ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരായ വിധിയില്‍ പ്രതികരിച്ച് കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്‍ രാജിവെക്കണോ എന്നത് സര്‍ക്കാരും മന്ത്രിയുമാണ് തീരുമാനിക്കേണ്ടതെന്നും ഉത്തരവിനെ പറ്റി താന്‍ വിശദമായി പഠിച്ചിട്ടില്ലെന്നും ഗവര്‍ണ്ണര്‍. സജി ചെറിയാന്‍ രാജി വെക്കണം എന്നാവശ്യപ്പെട്ട് പരാതി കിട്ടിയാല്‍ പരിശോധിക്കാം. ഇതുവരെ വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും പഠിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നുമായിരുന്നു വിധിക്ക് ശേഷം സജി ചെറിയാന്റെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes