Latest News

Month: November 2024

Gadgets

ഫലം പുറത്തുവരുമ്പോള്‍ ആശ്വാസകരമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കും; രാഹുല്‍

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആശ്വാസകരമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. പഞ്ചായത്തുകളില്‍ വോട്ട് കൂടുകയും മുനിസിപ്പാലിറ്റിയില്‍ വോട്ട് കുറയുകയുമാണ് ചെയ്തത്. മുനിസിപ്പിലാറ്റിയില്‍ വോട്ടിങ് ശതമാനം കൂടിയ സ്ഥലങ്ങളെല്ലാം കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫിന് ആധിപത്യം ഉണ്ടായിരുന്ന സ്ഥലങ്ങളാണ്. മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ആശ്വാസകരമായ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കും. പാര്‍ട്ടി അനുമാനിക്കുന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്ന് രാഹുല്‍ പ്രതികരിച്ചു. പോളിങ് കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ല. യുഡിഎഫ് പോക്കറ്റുകളില്‍ കൃത്യമായ പോളിങ് നടന്നിട്ടുണ്ട്. […]Read More

Gadgets

ഭരണഘടനെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന്‍ രാജി വെക്കണം; എം

തിരുവനന്തപുരം: സജി ചെറിയാനെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഭരണഘടനെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന്‍ രാജി വെക്കണം. മന്ത്രിയെ വെള്ള പൂശിക്കൊണ്ട് പൊലീസ് കൊടുത്തത് ഏകപക്ഷീയമായ റിപ്പോര്‍ട്ടാണെന്നും എം എം ഹസ്സന്‍ പ്രതികരിച്ചു. പുനരന്വേഷണം നടക്കട്ടെ. സജി ചെറിയാന് രാജി വെക്കേണ്ടി വരും. പ്രതിഷേധത്തിലേക്ക് കടക്കുന്നില്ല. കോടതി വിധി വരട്ടെയെന്നും എം എം ഹസ്സന്‍ പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്തും യുഡിഎഫ് വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. പാലക്കാട് എല്‍ഡിഎഫ് […]Read More

Gadgets

സജി ചെറിയാനെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം; വി ഡി സതീശന്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ രാജിവെച്ച സാഹചര്യത്തേക്കാള്‍ ഗുരുതരമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ‘അന്നത്തെ പൊലീസ് റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും പുനരന്വേഷണം നടത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം. പിന്‍വാതിലിലൂടെ സജി ചെറിയാനെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് കൂടിയുള്ള മറുപടിയാണ് ഹൈക്കോടതി വിധി. […]Read More

Gadgets

എറണാകുളം പറവൂര്‍ എസ്എന്‍ജിസ്റ്റ് കോളേജിന് താല്‍ക്കാലിക ആശ്വാസം; ജപ്തി നടപടികള്‍ നിര്‍ത്തിവച്ചു

കൊച്ചി: എറണാകുളം പറവൂര്‍ എസ്എന്‍ജിസ്റ്റ് (എസ്എന്‍ജിഐഎസ്ടി) കോളേജിന് താല്‍ക്കാലിക ആശ്വാസം. ജപ്തി നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. എറണാകുളം പറവൂര്‍ എസ്എന്‍ജിസ്റ്റ് കോളേജില്‍ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി താത്കാലികമായി നിര്‍ത്തിവെച്ചു. കോളേജ് മാനേജ്‌മെന്റ് ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. എസ്എന്‍ജിഐഎസ്ടി കോളേജിലെ നടപടിയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. വായ്പയെടുത്ത നാലു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടിക്കൊരുങ്ങിയത്. പലിശയടക്കം 19 കോടിയോളം രൂപ കോളേജ് അടയ്ക്കാനുള്ളത്. വിദ്യാര്‍ത്ഥികളും ജീവനക്കാരും രക്ഷിതാക്കളും പ്രതിഷേധിച്ചതിനാല്‍ കോളേജിനകത്ത് വന്‍ പൊലീസ് […]Read More

Gadgets

നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻറെ ദുരൂഹമരണം; പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻറെ ദുരൂഹമരണത്തിൽ പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു. ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്കു കെഎസ്‌യു നടത്തിയ മാർച്ച് പൊലീസുമായി ഉന്തും തള്ളും ആയതോടെ അക്രമാസക്തമായി. അതേസമയം, അമ്മുവിൻറെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അച്ഛൻ സജീവ് പറഞ്ഞിരുന്നു. തൻ്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സജീവ് ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ കോളേജ് പ്രിൻസിപ്പലിനെ വിളിച്ചു. പകുതി കേൾക്കുമ്പോൾ ഫോൺ കട്ട് ചെയ്യും. ഫ്രൊഫ. എൻ അബ്ദുൽ സലാം തങ്ങളെ കേൾക്കാൻ തയാറായില്ലെന്നും സജീവ് […]Read More

Gadgets

കോടതി പറഞ്ഞത് അംഗീകരിക്കുന്നു, ഇത് അന്തിമ വിധി അല്ലല്ലോ; താന്‍ രാജി വെക്കില്ലെന്നും

തിരുവനന്തപുരം: ഭരണഘടനാ പരാമര്‍ശത്തിലെ പ്രതികൂല വിധിയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും പഠിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. തനിക്ക് നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ഉണ്ടെന്നും ഇത് അന്തിമ വിധി അല്ലല്ലോയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോടതി വിധിയില്‍ താന്‍ രാജി വെക്കില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ‘കോടതി പരിശോധിച്ച് ആണല്ലോ പറഞ്ഞത്. പുനരന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞു. വിധി പഠിച്ച് അപ്പീല്‍ പോകണമെങ്കില്‍ പോകും. എന്റെ ഭാഗം കൂടി […]Read More

Gadgets

സീ പ്ലെയ്ന്‍ പദ്ധതി; ലാഭകരമല്ലെന്ന യാഥാര്‍ത്ഥ്യം മറച്ചു വെക്കുന്നതായി സിപിഐ മുഖപത്രം ജനയുഗത്തില്‍

കൊച്ചി: സീ പ്ലെയ്ന്‍ പദ്ധതിയിലെ വീഴ്ചകളും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും തുറന്നുകാട്ടി സിപിഐ. ടൂറിസം മേഖലക്കായി പദ്ധതി ലാഭകരമല്ലെന്ന യാഥാര്‍ത്ഥ്യം മറച്ചു വെക്കുന്നതായി സിപിഐ മുഖപത്രം ജനയുഗത്തില്‍ വിമര്‍ശനം. ടി ജെ ആഞ്ചലോസിന്റെ ‘മത്സ്യത്തൊഴിലാളികളും ജലവിമാന പദ്ധതികളും’ എന്ന ലേഖനത്തിലാണ് വിമര്‍ശനം. അന്താരാഷ്ട്ര മത്സ്യത്തൊഴിലാളി ദിനത്തിന്റെ ഭാഗമായാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നഷ്ടക്കച്ചവടമായതിനാല്‍ ആരും മുതല്‍മുടക്കാനുണ്ടായില്ലെന്ന് ലേഖനത്തില്‍ പറയുന്നു. തൊഴിലാളികള്‍ വികസന വിരുദ്ധരല്ലെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ താല്പര്യം കൂടി ഭരണവര്‍ഗം പരിഗണിക്കണമെന്നും പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ജലവിമാന പദ്ധതിയേ വേണ്ടെന്ന […]Read More

Gadgets

സ്മാർട്ടായി കോടതികളും; രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം

കൊല്ലം: രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ കോടതികളിൽ കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ട ആവശ്യമില്ല. വിചാരണയും വാദവും ഉൾപ്പെടെ എല്ലാ നടപടികളും ഇനി ഓൺലൈനിലൂടെ നടപ്പാക്കാൻ സാധിക്കും. “24×7 ” ഓൺ കോടതി എന്നാണ് ഈ ഡിജിറ്റൽ കോടതിയുടെ പേര്. ഇതിൻ്റെ ഭാ​ഗമായി കോടതി മുറിയിൽ പ്രത്യേക വീഡിയോ കോൺഫറൻസ് സംവിധാനം ഉണ്ടാകും. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് ഡിജിറ്റൽ കോടതികളിൽ ഉള്ളത്. ഇവിടെ പേപ്പർ ഫയലിംഗ് […]Read More

Gadgets

ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ഗിരിജ(69)യാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്‌സ്പ്രസിലാണ് സംഭവം. ട്രെയിന്‍ യാത്രക്കിടെ ഗിരിജ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗിരിജയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു.Read More

Gadgets

രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും അനുഭാവികളും ബിജെപിക്ക് വോട്ടുകൾ ചെയ്തു; സി കൃഷ്ണകുമാർ

പാലക്കാട്: രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും അനുഭാവികളും തന്നെ ശ്രമിച്ചെന്നും, അത്തരത്തിലുള്ളവരുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്നും പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. അടിയൊഴുക്ക് ധാരാളമായി ഉണ്ടായെന്നും രാഹുലിന്റെ പല പരാമർശങ്ങളും യുഡിഎഫ് അനുഭാവികളിൽ വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. ചിട്ടയായ പ്രവർത്തനമാണ് തിരഞ്ഞെടുപ്പ് കാലത്തുടനീളം പാർട്ടി കാഴ്ചവെച്ചത് എന്നും കൃഷ്ണകുമാർ പറഞ്ഞു. സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്ക് ഒരുതരത്തിലും പാർട്ടിയെ ബാധിക്കില്ല. അതീ പ്രസ്ഥാനത്തിന്റെ ഗുണമാണ്. സന്ദീപിന്റെ പഴയ പല വാട്സ്ആപ്പ്‌ ചാറ്റുകളും പ്രവർത്തകർ കുത്തിപ്പൊക്കിയിട്ടുണ്ട്. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes