Latest News

Month: November 2024

Gadgets

കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷ് ഓടിരക്ഷപ്പെട്ടു. കരിവെള്ളൂരില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Read More

Gadgets

നിലയ്ക്കല്‍, എരുമേലി, പന്തളം ക്ഷേത്രങ്ങളില്‍ അപ്പം, അരവണയിലെ ചേരുവകള്‍ കുറയ്ക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ

പത്തനംതിട്ട: നിലയ്ക്കല്‍, എരുമേലി, പന്തളം ക്ഷേത്രങ്ങളില്‍ അപ്പം, അരവണയിലെ ചേരുവകള്‍ കുറയ്ക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ നിർദേശം. ശര്‍ക്കര, ഏലയ്ക്ക, ചുക്കുപൊടി തുടങ്ങിയവ പകുതി വെട്ടി കുറയ്ക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ ശബരിമലയിലേക്കാള്‍ വിലക്കുറവിലാണ് ഈ ക്ഷേത്രങ്ങളില്‍ അപ്പവും അരവണയും വില്‍ക്കുന്നത്. അതേസമയം ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്തെന്ന ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച പരിഗണിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. മഴയും ഈര്‍പ്പവും […]Read More

Gadgets

ബോർഡർ-​ഗാവസ്കർ പരമ്പരയിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷ; ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ

ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-​ഗാവസ്കർ പരമ്പരയിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ. ‘പരിശീലന സെഷനുകൾ ഏറെ മികച്ചതായിരുന്നു. പരമ്പരയിലെ വെല്ലുവിളി എത്രത്തോളമാണെന്ന് മനസിലാകുന്നുണ്ട്. വലിയൊരു പരമ്പര വരാനിരിക്കുന്നതിന്റെ ​ഗൗരവം എല്ലാവർക്കുമുണ്ട്. മികച്ച പരിശീലനം ലഭിച്ചതിന്റെ സന്തോഷം എല്ലാ താരങ്ങൾക്കുമുണ്ട്. അത് പരമ്പരയിലും പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാൻ; ബിസിസിഐ വീഡിയോയിൽ ദേവ്ദത്ത് പടിക്കൽ പറഞ്ഞു. നാളെ മുതലാണ് ബോർഡർ-​ഗാവസ്കർ പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പെർത്താണ് മത്സരവേദി. 1992ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് […]Read More

Gadgets

ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്‌തെന്ന ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്‌തെന്ന ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച പരിഗണിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. അതേസമയം മഴയും ഈര്‍പ്പവും കാരണമാകാം പൂപ്പല്‍ പിടിച്ചതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. രേഖാമൂലം മറുപടി നല്‍കാമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനെത്തിയ കൊച്ചി സ്വദേശികളായ വിശ്വാസികള്‍ക്ക് പൂപ്പല്‍ […]Read More

Gadgets

പുസ്തകത്തിൽ എഴുതിവെച്ച കുറിപ്പ് കണ്ടെത്തി; അമ്മുവിന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളി പൊലീസ്. ‘ഐ ക്വിറ്റ്’ എന്ന് അമ്മു ഒരു പുസ്തകത്തിൽ എഴുതിവെച്ച കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഈ കുറിപ്പ് ആത്മഹത്യാകുറിപ്പാകാം എന്നാണ് പൊലീസ് നിഗമനം. നിലവിലെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതും ആത്മഹത്യ എന്ന നിഗമനത്തിൽ തന്നെയാണ്. എന്നാൽ അതിലേക്ക് നയിച്ച കാരണം എന്തെന്നതിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. നിലവിൽ കൂടുതൽ പേരിൽനിന്നും മൊഴിയെടുക്കുകയാണ്. അതേസമയം, അമ്മുവിൻറെ ദുരൂഹമരണത്തിൽ കെഎസ്‌യു പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. […]Read More

Gadgets

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും ഹൈക്കോടതി. ഇതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കി. പ്രതിഷേധത്തിനിടെ ചെറിയ ബലപ്രയോഗം സ്വാഭാവികമെന്നും ഹൈക്കോടതി. ചെറിയ കാര്യങ്ങളിലെ നിയമ നടപടികള്‍ ഒഴിവാക്കണമെന്നും സിംഗിള്‍ ബെഞ്ച് അറിയിച്ചു. എല്ലാ കാര്യത്തിനും കേസെടുത്താല്‍ കേസെടുക്കാനേ സമയം കാണൂവെന്നും കോടതി വിമര്‍ശനം ഉയർത്തി. 2017 ഏപ്രില്‍ 9ന് […]Read More

Gadgets

തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാത്ത തോട്ടം ഉടമകൾക്കെതിരെ നിയമനടപടിയെടുക്കണം; കേരള പ്ലാന്റേഷൻ മിഷൻ

പിരിഞ്ഞു പോയ തോട്ടം തൊഴിലാളികൾക്കും മുൻപ് തോട്ടത്തിൽ നിന്ന് വിരമിച്ചവർക്കും ഗ്രാറ്റുവിറ്റി നൽകാത്ത തോട്ടം ഉടമകൾക്കെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യവുമായി കേരള പ്ലാന്റേഷൻ മിഷൻ. പല എസ്റ്റേറ്റ് ഉടമകളും തോട്ടം പ്രതിസന്ധിയുടെ കാര്യം പറഞ്ഞാണ് വർഷങ്ങളോളം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതെ നീട്ടിക്കൊണ്ടുപോകുന്നത്. പല തൊഴിലാളികളും ഇതിനോടൊപ്പം മരണപ്പെട്ടിട്ടുണ്ട്. രോഗികളായി കിടപ്പിലായവരും ഗ്രാറ്റുവിറ്റി കിട്ടാത്തതിൽ പെടും. തൊഴിലാളികൾക്ക് ആനുകൂല്യം നൽകാൻ വേണ്ടി തോട്ടം മുറിച്ച് വിൽപ്പന നടത്തുകയും തോട്ടത്തിലുള്ള വൻമരങ്ങൾ മുറിച്ചു വിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യാതൊരു സഹായങ്ങളും തൊഴിലാളികൾക്ക് […]Read More

Gadgets

സജി ചെറിയാനെതിരായ കേസ്; കോടതി ഉത്തരവ് അനുസരിച്ച് പുനരന്വേഷണം നടക്കട്ടെയെന്ന് എം വി

കണ്ണൂര്‍: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സജി ചെറിയാനെതിരായ കേസില്‍ കോടതി ഉത്തരവ് അനുസരിച്ച് പുനരന്വേഷണം നടക്കട്ടെയെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കോടതിയെ അംഗീകരിച്ച് മുന്നോട്ട് പോവുക എന്നതാണ് ഉചിതം. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികളിലേക്ക് കടക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാജി സംബന്ധിച്ചുള്ള ചോദ്യത്തോട് നിയമവശം പരിശോധിച്ച് പാര്‍ട്ടിയും സര്‍ക്കാരും നിലപാട് സ്വീകരിക്കുമെന്നായിരുന്നു പാര്‍ട്ടി […]Read More

Gadgets

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പൂര്‍ണ്ണമായ ആത്മവിശ്വാസമെന്ന് കോണ്‍ഗ്രസ്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പൂര്‍ണ്ണമായ ആത്മവിശ്വാസമെന്ന് കോണ്‍ഗ്രസ്. 12,000 നും 15,000 നും ഇടയില്‍ ഭൂരിപക്ഷം നേടി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും. കല്‍പ്പാത്തിയിലെ 72 ബിജെപിക്കാര്‍ വോട്ട് ചെയ്തില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞില്ല. പാലക്കാട് നഗരസഭയില്‍ എട്ട് ശതമാനം വോട്ട് കുറഞ്ഞുവെന്നും വി കെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു. കെ സുരേന്ദ്രന്റെ പ്രഖ്യാപനങ്ങളെല്ലാം പൊള്ളയാണ്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിലായിരുന്നു എല്‍ഡിഎഫിലും ബിജെപിയും. പാലക്കാട് നഗരസഭയില്‍ യുഡിഎഫ് ലീഡ് […]Read More

Gadgets

തളിപ്പറമ്പിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ലീഗ് നേതാവ്

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ലീഗ് നേതാവ്. തളിപ്പറമ്പ് കുറുമാത്തൂർ മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി മണ്ണൻ സുബൈറാണ് എംവിഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. സുബൈറിൻ്റെ സുഹൃത്ത് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് എംവിഡി പിഴ ഈടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തളിപ്പറമ്പ് RTO ടെസ്റ്റിംഗ് ഗ്രൗണ്ട് ഓഫീസിലെത്തി സുബൈർ ഉദ്യോഗസ്ഥരോട് കയർത്തുസംസാരിക്കാൻ തുടങ്ങി. നിരവധി തവണ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ച ഇയാൾ വീഡിയോ എടുക്കുകയായിരുന്ന മാധ്യമപ്രവർത്തകനോടും തട്ടിക്കയറി. ഉദ്യോഗസ്ഥരെ ‘നീ, എടാ’ എന്നുള്ള വാക്കുകൾ കൊണ്ട് അഭിസംബോധന […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes