Latest News

Month: November 2024

Gadgets

ഡോ. പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം

പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പാലക്കാട്ടെ മുസ്‌ലിം വോട്ടര്‍മാരില്‍ അമ്പത് ശതമാനത്തെയും നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്ന സരിന്റെ പരാമര്‍ശത്തിനെതിരെയാണ് ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്. അപകടരമായ വാദമാണ് സരിന്‍ നടത്തിയതെന്നും സംഘപരിവാറിന്റെ വാദമാണിതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ‘എത്ര അപകടകരമായ വാദമാണിത്! മുസ്‌ലിങ്ങളിലെ അമ്പത് ശതമാനത്തിന്റേയും രാഷ്ട്രീയ അഭിരുചികളെ നിയന്ത്രിക്കുന്നത് എസ്ഡിപിഐ പോലുള്ളവരാണെന്നത് സംഘപരിവാറിന്റെ വാദമാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്നവരിലെ 98%വും മുസ്‌ലിങ്ങളാണെന്ന് കെ ടി ജലീല്‍ […]Read More

Gadgets

കോടികൾ വീശിയെറിഞ്ഞ് ശ്രേയസിനെ പഞ്ചാബിലെത്തിച്ചത് പോണ്ടിങ് മാസ്റ്റർ സ്ട്രോക്ക്

കഴിഞ്ഞ സീസണിൽ കെകെആറിനെ വിജയതീരത്തെത്തിച്ച നായകൻ ശ്രേയസ് അയ്യരെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് പഞ്ചാബ്. 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് താരത്തെ ടീമിലെത്തിച്ചത്. പഞ്ചാബിന്റെ പുതിയ കോച്ചായി സ്ഥാനമേറ്റെടുത്ത റിക്കി പോണ്ടിങ്ങിന്റെ മാസ്റ്റർ സ്ട്രോക്കാണ് ഇതെന്ന് തന്നെ പറയാം. നേരത്തെ റിക്കി പോണ്ടിങ് ഡൽഹിയുടെ കോച്ചായിരുന്ന സമയത്താണ് അയ്യർ ഡൽഹിയുടെ നായകനായി അരങ്ങേറുന്നത്. അതിനു ശേഷം പരിക്ക് പറ്റിയതിനെ തുടർന്ന് റിഷഭ് പന്ത് ഡൽഹിയുടെ ക്യാപ്റ്റനായി അവരോധിതനാവുകയായിരുന്നു. പിന്നീട് പരിക്കിന് ശേഷം തിരിച്ചെത്തിയ അയ്യർക്ക് ക്യാപ്റ്റൻസി തിരികെ ലഭിച്ചതുമില്ല. […]Read More

Gadgets

സി.പി.എം വിട്ടതിന് വീടിനു മുന്നിൽ കിടങ്ങ്, വഴി തടയരുതെന്ന് ഹൈക്കോടതി

തൃശൂർ: സിപിഎമ്മില്‍നിന്ന് രാജിവച്ചതിന്‍റെ വൈരാഗ്യത്തില്‍ വീടിനുമുമ്പിൽ കിടങ്ങുനിർമിച്ച സംഭവത്തില്‍ വീട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കരുതെന്നു ഹൈക്കോടതി. പറമ്പിലെ കിണറ്റില്‍നിന്നു വെള്ളമെടുക്കുന്നത് തടയരുതെന്നും വിധിയിലുണ്ട്. പൊതുമരാമത്ത് വകുപ്പു സെക്രട്ടറി, ജില്ലാ കളക്ടർ, സ്പെഷല്‍ തഹസില്‍ദാർ, പിഡബ്ല്യുഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ പ്രതിചേർത്തു വരന്തരപ്പിള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ വലിയകത്ത് ഹനീഫ സമർപ്പിച്ച റിട്ട് പെറ്റീഷനിലാണു ഹൈക്കോടതി വിധി. കച്ചേരിക്കടവു പാലം അപ്രോച്ച്‌ റോഡിന്‍റെ പേരുപറഞ്ഞു ഹനീഫയുടെ വീടിനോടു ചേർന്നുള്ള ഭൂമിയില്‍ 14 അടി താഴ്ചയില്‍ കുഴിയെടുത്തെന്നാണു പരാതി. […]Read More

Gadgets

തെളിവുകളില്ല, സ്മിത തിരോധാന കേസിൽ ഭർത്താവിനെ സി.ബി.ഐ കോടതി വെറുതെവിട്ടു

സ്മിത തിരോധാനക്കേസില്‍ ഭര്‍ത്താവ് സാബു ആന്റണിയെ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു. ദുബൈയില്‍ വച്ച്‌ 2005 സെപ്റ്റംബറില്‍ ഭാര്യ സ്മിതയെ സാബു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സാബു കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. 2005 മെയിലായിരുന്നു സാബുവിന്റെയും സ്മിതയുടെയും വിവാഹം. 15 ദിവസം കഴിഞ്ഞ് സാബു ദുബൈക്ക് മടങ്ങി. സെപ്റ്റംബര്‍ ഒന്നിന് ദുബൈയിയില്‍ സാബുവിന് അടുത്ത് എത്തിയ സ്മിതയെ മൂന്നാം തീയതി കാണാതായി. മറ്റൊരാള്‍ക്ക് ഒപ്പം പോകുന്നു എന്ന ഒരു […]Read More

Gadgets

മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതി പിടിയിൽ

വെല്ലൂർ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച്‌ രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍. തമിഴ്നാട്ടിലെ പ്രമുഖ കോളേജില്‍ സ്റ്റാഫ് ക്വാട്ടയില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്നായിരുന്നു വൈദികനെന്ന് പരിചയപ്പെടുത്തിയ ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള രക്ഷിതാക്കളെ വിശ്വസിപ്പിച്ചിരുന്നത്. ചെന്നൈ അന്തർദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ തൃശൂർ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂർ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ […]Read More

Gadgets

എ.കെ ബാലൻ അഭിപ്രായ സ്ഥിരതയില്ലാത്തയാൾ; കെ.സുധാകരൻ

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. അഭിപ്രായ സ്ഥിരതയാണ് രാഷ്ട്രീയ നേതാവിന്റെ ക്വാളിറ്റി. വായില്‍ തോന്നിയതും സമയത്ത് തോന്നിയതും വിളിച്ചുപറയുന്നവര്‍ രാഷ്ട്രീയക്കാരനല്ല. അവന്‍ രാഷ്ട്രീയത്തിന്റെ ഭ്രാന്തവികാരത്തിന്റെ ഉടമസ്ഥനാണെന്ന് കെ സുധാകരന്‍ കടന്നാക്രമിച്ചു. സന്ദീപ് വാര്യരെക്കുറിച്ചുള്ള എ കെ ബാലന്റെ പരാമര്‍ശത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. ‘സന്ദീപ് വാര്യരെക്കുറിച്ചും മനോഹരമായ വാക്കുപയോഗിച്ചയാളാണ് എ കെ ബാലന്‍. സിപിഐഎമ്മില്‍ പോയാല്‍ മിടുക്കനും തറവാടിത്തമുള്ളവനും ക്രിസ്റ്റല്‍ ക്ലിയറും എന്നാണ് പറഞ്ഞത്. കോണ്‍ഗ്രസിലേക്ക് […]Read More

Gadgets

കേരളത്തിലെ എൻഡിഎക്ക് ഐക്യമില്ല, പരസ്പരം കലഹമാണ്; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കേരളത്തിലെ എൻഡിഎക്ക് ഐക്യമില്ലെന്നും പരസ്പരം കലഹമാണെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ അവർ വളർന്നു കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എതിരാളികളുടെ ​ദോഷം കൊണ്ടാണ് എൻഡിഎ വളരുന്നതെന്നും എൻഡിഎ വളർന്നത് കൊണ്ട് ​ഗുണം എൽഡിഎഫിന് കിട്ടിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ബിജെപിയ്ക്ക് പൂർണ പിന്തുണ താൻ കൊടുത്തിട്ട് എന്തുകാര്യമെന്നും ജനം പിന്തുണ കൊടുക്കുന്നില്ലല്ലോയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. എൻഡിഎ വോട്ട് പിടിച്ചത് കൊണ്ടാണ് സ്ഥിരമായി ജയിക്കുന്ന തോമസ് ഉണ്ണിയാടൻ തോറ്റതും സജി ചെറിയാൻ […]Read More

Gadgets

കോണ്‍ഗ്രസിന്റെ രക്ഷകനായി ബിജെപി അവതരിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം; പി സരിന്‍

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി രുചിച്ചതിന് പിന്നാലെ പ്രതികരണവമുായി എല്‍ഡിഎഫിന്റെ പാലക്കാട് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന പി സരിന്‍. പാലക്കാട് വോട്ട് നില പരിഗണിച്ച് പറഞ്ഞ കണക്കുകളില്‍ തെറ്റുപറ്റി. ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് ഉരുതിരിഞ്ഞ് വന്ന കണക്കുകളാണ് പറഞ്ഞിരുന്നത്. തെറ്റിയേക്കാമെന്ന് അപ്പോഴും പറഞ്ഞിരുന്നുവെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കണക്കുകള്‍ പിഴച്ചെങ്കിലും നേരിയ ഒരു പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന് തന്നെയാണ് കരുതുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനം ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് 1500 വോട്ട് കൂട്ടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ […]Read More

Gadgets

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് പെർത്തിൽ ആവേശകരമായി പുരോഗമിക്കവെ വ്യക്തമായ ആധിപത്യവുമായി ഇന്ത്യ. ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും കെ എൽ രാഹുലും ചേർന്ന് നടത്തിയ ഗംഭീര പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചിരിക്കുന്നത്. ജയ്‌സ്വാൾ പുറത്താവാതെ 90 റൺസും രാഹുൽ പുറത്താവാതെ 62 റൺസുമാണ് നേടിയിരിക്കുന്നത്. ഇതിൽ ജയ്‌സ്വാളിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ആദ്യ ഇന്നിങ്‌സിൽ ഡെക്കായ ജയ്‌സ്വാൾ രണ്ടാം ഇന്നിങ്‌സിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 193 പന്തുകൾ നേരിട്ട് ജയ്‌സ്വാൾ ഏഴ് ഫോറും രണ്ട് സിക്‌സുമാണ് […]Read More

Gadgets

മുനമ്പം വിഷയത്തില്‍ നിയമപരമായ പരിരക്ഷ നല്‍കാന്‍ ഏറ്റവും അനുയോജ്യം ജുഡീഷ്യല്‍ കമ്മീഷൻ; മന്ത്രി

കൊച്ചി: മുനമ്പം വിഷയത്തില്‍ നിയമപരമായ പരിരക്ഷ നല്‍കാന്‍ ഏറ്റവും അനുയോജ്യം ജുഡീഷ്യല്‍ കമ്മീഷനെന്ന് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ ശ്രമിക്കുന്നത് ശാശ്വത പരിഹാരത്തിനാണ്. വിഷയത്തില്‍ ചില സങ്കീര്‍ണതകള്‍ ഉണ്ട്. അത് പരിഹരിച്ച് നിയമപരമായ അവകാശങ്ങളും സംരക്ഷണവും നല്‍കും. ഇന്ന് തന്നെ ചര്‍ച്ച വേണം എന്നുള്ളത് കൊണ്ടാണ് ചര്‍ച്ച ഓണ്‍ലൈനില്‍ ചേരുന്നതെന്നും മന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നാല് തീരുമാനങ്ങളായിരുന്നു എടുത്തത്. മുനമ്പത്ത് താമസിക്കുന്ന ആരെയും ഒഴിപ്പിക്കാന്‍ പാടില്ല എന്നതായിരുന്നു ഒന്നാമത്തെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes