പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കവെ ചുട്ടിപ്പാറ നഴ്‌സിങ് കോളേജിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. തന്റെ മകള്‍ക്കും കോളേജില്‍ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതായി പൂര്‍വ്വവിദ്യാര്‍ത്ഥിനിയുടെ അമ്മ. പ്രധാനപ്പെട്ട റെക്കോര്‍ഡ് ബുക്കില്‍ ടീച്ചറുടെ ഒപ്പ് തന്റെ മകള്‍ ഇട്ടതായി ആരോപിച്ചു. സഹപാഠികളുടെ മുന്നില്‍വെച്ച് ടീച്ചര്‍ തന്റെ മകളെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി അപമാനിച്ചു. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ അധ്യാപിക കയര്‍ത്ത് സംസാരിച്ചെന്നും വിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞു. ‘കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. വിളിക്കുമ്പോഴെല്ലാം മകള്‍ വിഷമത്തിലാണെന്ന് തോന്നിയിരുന്നു. നിര്‍ബന്ധിച്ച് […]Read More
എല്‍ഡിഎഫ് ചേരിത്തിരിവിനിടയാക്കുന്ന വിഷയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ചോരുന്നത് അവരുടെ വോട്ടാണ്; പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുസ്‌ലിം ലീഗ് വിമര്‍ശനത്തിനെതിരെ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനം ഉണ്ടായില്ലെങ്കില്‍ ആണ് അത്ഭുതമെന്ന് അദ്ദേഹം പറഞ്ഞു. വയനാടും പാലക്കാടും ഭൂരിപക്ഷം ഉണ്ടായതില്‍ മുഖ്യമന്ത്രിക്ക് അലോസരമാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് ചേരിത്തിരിവിനിടയാക്കുന്ന വിഷയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ചോരുന്നത് അവരുടെ വോട്ടാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ‘വമ്പന്‍ ഭൂരിപക്ഷം കിട്ടുന്നതില്‍ മുസ്‌ലിം ലീഗിന്റെ സംഘടനാ ശക്തിയും സാദിഖലി ഷിഹാബ് തങ്ങളുടെ നേതൃത്വവുമൊക്കെ വഹിക്കുന്ന പങ്ക് അവരെ അലോസരപ്പെടുത്തുന്നുണ്ട്. വയനാട്ടില്‍ […]Read More
പാലക്കാട് ഉപതിരഞ്ഞെടുപ്പ്; എല്ലാ സമുദായങ്ങളുടേയും വോട്ട് യുഡിഎഫിന് ലഭിച്ചെന്ന് കെ മുരളീധരന്‍
കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സമുദായങ്ങളുടേയും വോട്ട് യുഡിഎഫിന് ലഭിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആര്‍എസ്എസിന്റെയോ എസ്ഡിപിഐയുടെയോ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല. പാലക്കാട്ടെ ജനങ്ങളോടാണ് വോട്ട് ചോദിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നത് പോലെ ന്യൂനപക്ഷ വര്‍ഗീയതയെയും യുഡിഎഫ് എല്ലാകാലത്തും എതിര്‍ത്തിട്ടുണ്ടെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. ‘പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സമുദായങ്ങളുടേയും വോട്ട് യുഡിഎഫിന് ലഭിച്ചു. നേമത്ത് എസ്ഡിപിഐ വോട്ട് സിപിഐഎം വാങ്ങിയിട്ടില്ലേ. നേമത്ത് വോട്ട് ചെയ്തത് ശിവന്‍കുട്ടിക്കാണെന്നും അവരെ സഹായിച്ചെന്നും എസ്ഡിപിഐ പരസ്യമായി പറഞ്ഞിരുന്നു. യുഡിഎഫിന് […]Read More
പാലക്കാട്: കൊഴിഞ്ഞാമ്പറയില്‍ യുവാവിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തില്‍ തള്ളിയിട്ട് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരൻ രംഗത്ത് വന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. കഴിഞ്ഞ 11ന് കാലത്ത് എട്ടരയോടെയാണ് 43കാരനായ മാർട്ടിൻ അന്തോണി സ്വാമിയെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് സഹോദരൻ അടുത്തദിവസം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ […]Read More
തിരുവനന്തപുരം: തിരുവനന്തപുരം മാറനെല്ലൂരില്‍ അങ്കണവാടിയില്‍ മൂന്ന് വയസുകാരി വൈഗ വീണ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. അങ്കണവാടി വര്‍ക്കറെയും ഹെല്‍പ്പറെയുമാണ് ജില്ലാ ശിശു വികസന ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തത്. ജീവനക്കാര്‍ ഗുരുതര കൃത്യവിലോപം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഐസിഡിഎസ് സൂപ്പര്‍വൈസറും സിഡിപിഒയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം കുട്ടിയുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണ്. സുഷുമ്‌ന നാഡിക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കഴുത്ത് ഉറക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിക്ക് ശസ്ത്രക്രിയയില്ലാതെ മരുന്നുകള്‍ ഉപയോഗിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് എസ്‌ഐടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ […]Read More
കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി പിടിയില്‍. കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാ(55)മിന്റെ പരിചയക്കാരനായ ഗിരീഷ് ബാബു ആണ് പിടിയിലായത്. കൊച്ചി കാക്കനാട് സ്വദേശിയാണ് ഇയാള്‍. ഇയാളുടെ സുഹൃത്ത് ഖദീജയും പിടിയിലായിട്ടുണ്ട്. ജെയ്‌സിയുടെ സ്വര്‍ണവും പണവും മോഷ്ടിക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. കളമശ്ശേരി കൂനംതൈ-അമ്പലം റോഡിന് സമീപം അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു ജെയ്‌സി താമസിച്ചിരുന്നത്. ഈ മാസം 17ന് രാത്രിയിലാണ് ജെയ്‌സി കൊല്ലപ്പെട്ടത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. ഇവരുടെ മുഖവും വികൃതമാക്കിയിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ അയല്‍വാസികളുമായി വലിയ അടുപ്പമില്ലാതിരുന്ന […]Read More
കണ്ണൂര്‍: വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവൻ സ്വർണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി അഷ്റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്. മന്ന കെ.എസ്.ഇ.ബി. ഓഫീസിന് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. വീട്ടിലുള്ളവർ ഇക്കഴിഞ്ഞ 19-ാം തിയതിയാണ് വീട് പൂട്ടി മധുരയിലെ സുഹൃത്തിനെ സന്ദർശിക്കാൻ പോയത്. യാത്ര കഴിഞ്ഞ് ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന […]Read More
ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എംപി രമ്യ ഹരിദാസ്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും യുഡിഎഫിന് ബാലികേറാമലയായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിലെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തില്‍ എല്‍ഡിഎഫ് 2021ല്‍ നേടിയ ഭൂരിപക്ഷം കുറക്കാന്‍ സാധിച്ചെന്നും അത് ചെറിയൊരു പ്രവര്‍ത്തനമല്ലെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു. തോല്‍വിയില്‍ ദുഃഖമുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. എം പി ആയപ്പോള്‍ കിട്ടിയ ശമ്പളം പോരായെന്ന് പറഞ്ഞിട്ടില്ലെന്നും കിട്ടുന്ന ശമ്പളം എങ്ങനെ പോകുന്നു എന്നത് […]Read More
എറണാകുളം: മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. അമിതവേഗതയിൽ വാഹനം പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അത്താണി, ആലുവ എന്നിവിടങ്ങളിൽ നടന്റെ വാഹനം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. ഇതിനെ തുടർന്ന്, കളമശേരിയിൽ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ഗണപതി മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദേശീയപാതയിലെ ലെയ്നുകൾ പൊടുന്നനെ മാറി അമിതവേഗതയിൽ അപകടകരമായി കാർ ഓടിക്കുന്നത് എറണാകുളം എസിപിയുടെ […]Read More
ന്യൂഡൽഹി: പാർലമെൻറിൻറെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബർ ഇരുപത് വരെയാണ് സമ്മേളന കാലയളവ്. വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാനുമാണ് സർക്കാർ തീരുമാനം. വഖഫിൽ ജെപിസിയുടെ കാലാവധി നീട്ടണമെന്നും കൂടുതൽ ചർച്ചകൾ വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളിയിരുന്നു. ഡിസംബർ 20 വരെ നീളുന്ന സെഷനിൽ 19 സിറ്റിംഗുകളാണുള്ളത്. 2029-ൽ പാർലമെൻ്റിലേക്കും എല്ലാ സംസ്ഥാന അസംബ്ലികളിലേക്കും സമന്വയിപ്പിച്ച തെരഞ്ഞെടുപ്പുകളിലേക്ക് നയിക്കാൻ ഒരു രാജ്യം ഒരു ഇലക്ഷൻ […]Read More

