എരഞ്ഞിപ്പാലം ലോഡ്ജ് മുറിയിലെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ കൊലപ്പെടുത്തിയത് പൂർവ വൈരാഗ്യം കാരണമെന്നാണ് പ്രതി തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുള്‍ സനൂഫ് നല്‍കിയ മൊഴി. മരിച്ച ഫസീലയോട് പ്രതി അബ്ദുള്‍ സൂഫിന് മുൻ വൈരാഗ്യമുണ്ട്. ഒറ്റപ്പാലം പൊലീസില്‍ ഫസീല നേരത്തെ നല്‍കിയ പീഡന പരാതി പിൻവലിക്കണമെന്ന് അബ്ദുള്‍ സനൂഫ് ആവശ്യപ്പെട്ടു. എന്നാല്‍ ഇവർ വഴങ്ങിയില്ല. ഇത് പ്രതികാരമായെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതിയില്‍ […]Read More
മുംബൈ: എതിരാളികളെ തകർക്കാനുള്ള പുതിയ ആയുധത്തിന്റെ പണിപ്പുരയിലാണ് ഇന്ത്യ. ഡ്രോണുകൾ, മിസൈലുകൾ തുടങ്ങിയവയെ തകർക്കാനുള്ള ഒരു ഡയറക്ട് എനർജി ആയുധമാണ് ഇന്ത്യ വികസിപ്പിക്കുന്നത്. ചൈനയും അമേരിക്കയും ഇത്തരം ആയുധങ്ങളുടെ പിറകെയാണ്. അമേരിക്ക ഇതിന്റെ പരീക്ഷണഘട്ടത്തിലെത്തി നിൽക്കുന്നു. ഡ്രോണുകളുടെയും മിസൈലുകളുടെയും ഇലക്ട്രോണിക് സംവിധാനത്തെ താറുമാറാക്കാനുള്ള ഉന്നത ഊർജത്തിലുള്ള മൈക്രോവേവ് (ഹൈപവർ മൈക്രോവേവ്) തരംഗങ്ങൾ പ്രയോഗിക്കുന്ന ആയുധമാണ് ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമായും നാവികസേനയുടെ പ്രതിരോധശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. പരമ്പരാഗത ആയുധങ്ങളെ അപേക്ഷിച്ച് ഹൈപവർ മൈക്രോവേവ് ആയുധങ്ങൾക്ക് ഒട്ടേറെ പ്രയോജനങ്ങളുണ്ട്. ശത്രുലക്ഷ്യങ്ങളെ മറ്റ് […]Read More
ഗായികയും അവതാരികയുമായ അഞ്‍ജു ജോസഫ് വിവാഹിതയായി. ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ നിന്ന് മാലയിട്ട് വരന്റെ കൂടെ ഇറങ്ങുന്ന ഫോട്ടോ അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വരനെ കുറിച്ചുള്ള വിവരങ്ങൾ താരം വെളിപ്പെടുത്തിയിട്ടില്ല. ഭാവിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് പോസ്റ്റിന് അഞ്ചു ക്യാപ്ഷൻ നൽകിയിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെയാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജു ജോസഫ് പിന്നണി ഗാന രംഗത്തേക്ക് വരുന്നത്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചും ഡിപ്രെഷനിൽ നിന്ന് പുറത്തു കടന്നതിനെക്കുറിച്ചുമെല്ലാം അഞ്ജു അടുത്തിടെ തുറന്ന് […]Read More
കൊൽക്കത്ത: അതീവ രഹസ്യ സ്വഭാവമുള്ള ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ രേഖകളും റേഡിയോ ആക്ടീവ് വസ്തുക്കളുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് പിടിയിൽ. പശ്ചിമബംഗാളിലെ ഡാർജലിംഗ് ജില്ലയിലാണ് സംഭവം. ഫ്രാൻസിസ് ഇക്ക എന്നയാളാണ് പിടിയിലായത്. നക്സൽ ബാരി പഞ്ചായത്ത് സമിതിയിലെ തൃണമൂൽ കോൺഗ്രസ് നേതാവായ അമൃത ഇക്കയുടെ ഭർത്താവാണ് ഫ്രാൻസിസ്. ഇയാളുടെ പക്കൽ നിന്ന് അനേകം ഡിആർഡിഒ രേഖകളും വലിയ അളവിൽ റേഡിയോ ആക്ടീവ് വസ്തുവായ കാലിഫോർണിയവും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത കാലിഫോർണിയം ഒരു ഗ്രാമിന് […]Read More
കൊച്ചി: കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയെ പൊലീസ് സ്റ്റേഷനില്‍ ശാരീരിക പീഡനത്തിനിരയാക്കുന്നത് ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളില്‍ പൊലീസിന് നിയമത്തിന്റെ സംരക്ഷണം ആവശ്യപ്പെടാനാവില്ല. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ എസ്‌ഐ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി നീരീക്ഷണം. 2008 ല്‍ സ്ത്രീയെ ആക്ഷേപിച്ചെന്ന പരാതിയില്‍ അനീഷ് കുമാര്‍ എന്നയാളെ നിലമ്പൂര്‍ എസ്‌ഐ സി. അലവി പൊലീസ് സ്റ്റേഷനില്‍ വെച്ച് അസഭ്യം പറയുകയും തല ഭിത്തിയില്‍ ഇടിക്കുകയും വയറിലും നെഞ്ചിലും ചവിട്ടുകയും ചെയ്തുവെന്നാണ് കേസ്. ഇതേ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ദീർഘകാലം വിചാരണ തടവുകാരായി കഴിയേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നുവെന്നും നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാൾ കുറ്റവാളിയാണെന്ന തരത്തിലാണ് കാര്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് സംസ്ഥാന അഡ്വൈസറി ബോർഡ് പ്രഥമ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2022 ലെ പ്രിസൺസ് സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യയിലെ കണക്കുകൾ പ്രകാരം ജയിലുകളിൽ 75 ശതമാനവും വിചാരണ തടവുകാരാണ് എന്നതും മുഖ്യമന്ത്രി ഓർമിപ്പിച്ചു. വിചാരണ തടവുകാരുടെ കണക്കിൽ രാജ്യം പരിതാപകരമായ അവസ്ഥയിലാണ്. […]Read More
വിഭാഗീയതയെ തുടർന്ന് കരുനാഗപ്പള്ളി സി.പി.എം ഏരിയ കമ്മറ്റി പിരിച്ചുവിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണതയെന്നും നിലവിലെ കമ്മറ്റിക്ക് പാർട്ടിയെ നയിക്കാനാവില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ പ്രയാസപ്പെടുത്തിയ ഈ നിലപാട് പാർട്ടിക്ക് അംഗീകരിക്കാനാവില്ല. തെറ്റായ ഒരു പ്രവണതയും പാർട്ടി വെച്ചുപൊറുപ്പിക്കില്ല. ഈ പ്രശ്നങ്ങള്‍ ഗൗരവത്തോടെ ചർച്ച ചെയ്ത് നിലവിലുള്ള കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പൂർണമായും പുനസംഘടിപ്പിക്കാൻ തീരുമാനിച്ചുവെന്നും ഒരു അഡ്ഹോക്ക് […]Read More
മുംബൈ: ഗോരെഗാവില്‍ 54-കാരനായ ശാസ്ത്രജ്ഞനെ ഡിജിറ്റില്‍ അറസ്റ്റിലാക്കി മൂന്നരക്കോടി രൂപ കവർന്ന കേസില്‍ കേരളത്തില്‍ നിന്നുള്ള മൂന്നു പേരെ മുംബൈ സൈബർ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശികളായ പി.എസ്. അൻവർഷാദ് (44), കെ.കെ. അമിർഷാദ് (28), സി. മൊഹ്സിൻ (53) എന്നിവരാണ് പിടിയിലായത്. ദുബായിലുള്ള ഷഹദ് എന്നയാളെ പോലീസ് തിരയുന്നു. വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ആള്‍മാറാട്ടം, വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശാസ്ത്രജ്ഞനില്‍നിന്ന് അപഹരിച്ച പണം അൻവർഷാദിന്റേയും അമിർഷാദിന്റേയും പേരിലുള്ള ട്രാവല്‍ ആൻഡ് ടൂർസ് […]Read More
ആലപ്പുഴ: ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിലേക്ക്. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐഎം ഏരിയാകമ്മിറ്റി അംഗവുമായ ബിബിന്‍ സി ബാബുവാണ് ബിജെപി അംഗത്വമെടുത്തത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ബിബിന്‍ സി ബാബു കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവെെഎഫ്ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിൻ. കേരള സർവ്വകലാശാല സെനറ്റ് അംഗം കൂടിയാണ്. കൂടുതല്‍ സിപിഐഎം നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ബിബിൻ സി ബാബുവിനെ സ്വീകരിക്കുന്ന പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു. […]Read More
തിരുവനന്തപുരം: ദുരിത ബാധിതർക്ക് ഭയം വേണ്ടെന്നും സർക്കാർ കൂടെയുണ്ടെന്നും ഉറപ്പ് നൽകി റവന്യൂ മന്ത്രി കെ രാജൻ. വയനാട്ടിലെ പുനരധിവാസത്തിനായി പ്ലാൻ്റേഷൻ ഭൂമികളെല്ലാം നേരിട്ട് സന്ദർശിച്ചെന്നും അപകടങ്ങളുണ്ടാകില്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളിലേക്ക് ആളുകളെ മാറ്റാനാണ് ശ്രമം എന്നും കെ രാജൻ വ്യക്തമാക്കി. പുനരധിവാസത്തിന് ഭൂമി ലഭ്യമാക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ട്. ജന്മവകാശം വഴിയുള്ള ഭൂമികൾ അവിടെ കുറവാണ്. ഭൂപരിഷ്കരണത്തിൻ്റെ 81 പ്രകാരം എക്സപ്ഷൻ ഉള്ള ഭൂമിയാകും അല്ലെങ്കിൽ സർക്കാരുമായി ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുള്ള ഭൂമിയാകാം. അത്തരം പ്രശ്നങ്ങളുള്ള ഭൂമി ഏറ്റെടുക്കാൻ […]Read More