പാലക്കാട്: പാലക്കാട്ടെ വ്യാജ വോട്ടിന് പിന്നിൽ കോൺഗ്രസ് നേതൃത്വമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. വി ഡി സതീശനും ഷാഫി പറമ്പിലുമാണ് വ്യാജ വോട്ട് ചേർത്തതെന്നും അദ്ദേഹം ആരോപിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ പാലക്കാട് തമ്പടിക്കുന്നത് ദുരൂഹമാണ്. സ്ഥാനാർത്ഥിക്കൊപ്പം കുപ്രസിദ്ധ കേസിലെ പ്രതികൾ താമസിക്കുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാനാകാം പ്രതികൾ പാലക്കാട് ക്യാമ്പ് ചെയ്യുന്നതെന്നും ഇ എൻ സുരേഷ് ബാബു കുറ്റപ്പെടുത്തി. സാധാരണ പ്രതികളെ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് […]Read More
പാലക്കാട്: മണ്ഡലത്തിലെ വോട്ടർപട്ടിക ക്രമക്കേടിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ. എൽഡിഎഫ് സഹായത്തോടെ യുഡിഎഫാണ് വോട്ട് ചേർത്തതെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായവുമുണ്ടായിരുന്നുവെന്നും ആരോപിച്ച സുരേന്ദ്രൻ വിഷയത്തിൽ ബിജെപി നിയമപരമായി മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേർത്തു. ഉരുൾപൊട്ടൽ വിഷയത്തിലും സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് സുരേന്ദ്രൻ രംഗത്തെത്തിയത്. കേരളം വേണ്ട രീതിയിൽ മെമ്മോറാണ്ടം നൽകാത്തതുകൊണ്ടാണ് കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. മാനദണ്ഡങ്ങൾ അനുസരിച്ച് മെമ്മോറാണ്ടം നൽകിയാൽ ഇനിയും പണം നൽകുമെന്നും കേരളത്തിൻ്റെ പരാജയം കേന്ദ്രത്തിൻ്റെ തലയിൽ അടിച്ചേൽപ്പിക്കേണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. […]Read More
വയനാട് ദുരന്തം; സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെ കേന്ദ്രസർക്കാരിനോട് നിലപാട് കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി: മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെ കേന്ദ്രസർക്കാരിനോട് നിലപാട് കടുപ്പിച്ച് ഹൈക്കോടതി. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചക്കകം തീരുമാനം അറിയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് ചൂണ്ടിക്കാണിച്ച് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെവി തോമസിന് നല്‍കിയ കത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ഫണ്ട് നല്‍കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചപ്പോൾ ദുരന്തം സംഭവിച്ചിട്ട് നാല് മാസം […]Read More
ഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുന്നും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. ലാവോസിൽ ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇരുവരും പങ്കെടുക്കുന്നുണ്ട്. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്തു നിന്നുള്ള സേനാ പിന്മാറ്റം ദിവസങ്ങൾ മുൻപാണു പൂർത്തിയായത്. കൂടിക്കാഴ്ചയ്ക്കു ചൈനയാണ് നിർദേശിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഈ മാസം ആദ്യം, കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ഡെപ്‌സാങ്ങിലെയും സംഘർഷ പോയിൻ്റുകളിൽ ഇന്ത്യയും ചൈനയും സംയുക്ത പട്രോളിംഗ് നടത്തിയിരുന്നു. ഗാൽവാൻ താഴ്‌വരയിൽ 2020-ലെ ഏറ്റുമുട്ടൽ മുതൽ പുകയുന്ന പിരിമുറുക്കം […]Read More
ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ തൃശൂര്‍ പൂരം നടത്താനാകില്ല; തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ
തൃശൂര്‍: ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ചുള്ള ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ തൃശൂര്‍ പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍. പുതിയ നിര്‍ദേശം എവിടെ ചെന്ന് അവസാനിക്കുമെന്നും ഇതിനെതിരെ തിരുവമ്പാടി ദേവസ്വം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചില എന്‍ജിഒകളാണെന്നും ഗിരീഷ് കുമാര്‍ ആരോപിച്ചു. ഇവര്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ട്. പൂരങ്ങളെയും എഴുന്നള്ളിപ്പുകളെയും ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ’36 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പൂരത്തില്‍ ഒരു വിഭാഗത്തിന് തന്നെ 200 […]Read More
വടക്കഞ്ചേരി: ദേശീയപാതയില്‍ സിനിമാ സ്റ്റൈലില്‍ കാർതടഞ്ഞ് അതില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരെയും കാറും തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ കാർ വഴിയില്‍ ഉപേക്ഷിച്ചതായി മണിക്കൂറുകള്‍ക്കകം കണ്ടെത്തി. കാറില്‍ സഞ്ചരിച്ചിരുന്ന ഫോർട്ട് കൊച്ചി കൊച്ചുപറമ്പിൽ മുഹമ്മദ് റിയാസ് (47), ആലുവ സ്വദേശി ഷംനാദ് (46) എന്നിവരെ തൃശ്ശൂർ പുത്തൂരിനുസമീപം ഇറക്കിവിടുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാതയില്‍ നീലിപ്പാറയിലാണ് സംഭവം. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചുവന്നകാറിന്റെ മുന്നിലും പിന്നിലുമായി മൂന്ന് കാറുകളെത്തി തടഞ്ഞു. പിന്നിലുള്ള കാറില്‍നിന്നിറങ്ങിയവർ ചുവന്ന കാറിലുണ്ടായിരുന്നവരെ ബലമായി പിടികൂടുകയും സംഘത്തില്‍പ്പെട്ട ഒരാള്‍ […]Read More
കോഴിക്കോട്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മക്കെതിരെയാണ് ആക്രമണം ഉണ്ടായത്. കൊടക്കല്ലില്‍ പെട്രോള്‍ പമ്പിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33) ആണ് വീട്ടമ്മയെ കത്തി വീശി കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം […]Read More
വോട്ടര്‍പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം വാദങ്ങള്‍ മാറ്റിപ്പറയുകയാണ്; പി സരിന്‍
പാലക്കാട്: വോട്ടര്‍പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം വാദങ്ങള്‍ മാറ്റിപ്പറയുകയാണെന്നും സത്യാവസ്ഥ ബോധിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. ആരോപണം നേരിടുന്ന തന്റെ വീടിന് മുന്നില്‍ നിന്നും വൈകീട്ട് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അവര്‍ എന്തായാലും മാറി മാറി പറയുന്ന സ്ഥിതിക്ക് ജനങ്ങള്‍ക്ക് നിജസ്ഥിതി മനസിലാക്കാന്‍ വൈകീട്ട് നാലിന് എന്‌റെ പേരിലുള്ള വീടിന് മുന്നില്‍ വെച്ച് പത്രസമ്മേളനം നടത്തുകയാണ്. എല്ലാം ജനങ്ങള്‍ അറിയണമല്ലോ. മാറി മാറി പറയുന്നവരും പറഞ്ഞാല്‍ […]Read More
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഇനി സ്വന്തമായി വീട്ടിൽ ഇരുന്ന് മൊബൈൽ ഫോണിലൂടെയും ചെയ്യാം. നാഷണൽ ഇൻഫോർമാറ്റിക്ക് സെൻ്റർ വികസിപ്പിച്ച ‘മേരാ ഇ-കെവൈസി’ ആപ്പിലൂടെ ഇത് സ്വയം ചെയ്യാം. *ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ‘ആധാർ ഫേയ്സ് ആർഡി’, ‘മേരാ ഇ-കെവൈസി’ എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. *മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്യുക. *പിന്നീട് സംസ്ഥാനം തെരഞ്ഞെടുക്കുക. *ആധാർ നമ്പർ എന്‍റർ ചെയ്യുക. *ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി ഫെയ്സ് കാപ്ച്ചർ വഴി […]Read More
മണ്ഡലത്തിൽ വോട്ടർപട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവം; കോടതിയെ സമീപിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി
പാലക്കാട്: മണ്ഡലത്തിൽ വ്യാപകമായി വോട്ടർപട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. ക്രമക്കേടിന് പിന്നിൽ എൽഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹം ആരോപിച്ചു. സരിൻ്റെ വോട്ട് വാടക വീടിൻ്റെ മേൽവിലാസത്തിലാണെന്നും ആ വീട്ടിൽ താമസിക്കുന്നത് വേറെ ആളുകളാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. ബിജെപിക്ക് അനുകൂലമായി കിട്ടുന്ന വോട്ടുകൾ ആസൂത്രിതമായി നീക്കി, ഇരുമുന്നണികളും വ്യാപകമായി കള്ളവോട്ട് ചേർക്കുകയാണ്. 1,68,000 കള്ളവോട്ടുകൾ സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. കളക്ടറുടേത് നിഷേധാത്മക നിലപാടെന്നും ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്നും […]Read More

