Latest News

Month: November 2024

Gadgets

ബസ് അപകടത്തിന് കാരണം ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്ര

കണ്ണൂർ മലയാംപടിയില്‍ നാടകസംഘം മാപ്പില്‍ കാണിച്ച എളുപ്പ വഴിയിലുടെയാണ് പോയത്. വലിയ ബസ്സുകള്‍ക്ക് പോകാൻ സാധിക്കാത്ത ഇടുങ്ങിയ വഴി ആയിരുന്നു അത്. കുത്തനെ ഇറക്കവും വളവുകളും ആണ് ആ വഴിയിലുള്ളത്. ഗൂഗിള്‍ മാപ്പിന്റെ നിർദ്ദേശം അനുസരിച്ച്‌ ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഒൻപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക […]Read More

Gadgets

ഹൈക്കോടതി ഉത്തരവിന് പുല്ലുവില, പെർമിറ്റ് പുതുക്കി നൽകുന്നില്ല; സ്വകാര്യ ബസുകൾ സമരത്തിലേക്ക്

തിരുവനന്തപുരം: 140 കിലോ മീറ്ററില്‍ കൂടുതല്‍ ദൈർഘ്യമുള്ള സ്വകാര്യ ബസുകള്‍ക്ക് സർക്കാർ പെർമിറ്റുകള്‍ പുതുക്കി നല്‍കുന്നില്ലെന്ന് പരാതി. ഹൈക്കോടതി ഉത്തരവിട്ടിട്ടും ദീർഘദൂര ബസുകള്‍ക്ക് പെർമിറ്റ് നല്‍കാത്ത സാഹചര്യത്തില്‍ പണിമുടക്കിന് തയ്യാറെടുക്കുകയാണ് സ്വകാര്യ ബസുടമകള്‍. 2023 മെയ് 4 മുതലാണ് സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററില്‍ താഴെ മാത്രം പെർമിറ്റ് നല്‍കിയാല്‍ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. മോട്ടാർ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തിയായിരുന്നു സർക്കാർ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ബസ് ഉടമകള്‍ ഹൈക്കോടതിയെ […]Read More

Gadgets

വയനാട് ദുരന്തം: കേന്ദ്ര നിലപാട് വയനാടിനോടുളള അനീതിയാണെന്ന് രാഹുൽ

പാലക്കാട്: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിക്കെതിരെ യുഡിഎഫ് സ്ഥാനാ‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കേന്ദ്ര നിലപാട് വയനാടിനോടുളള അനീതിയാണെന്ന് രാഹുൽ പ്രതികരിച്ചു. സഹായം അവകാശമാണ്. ദുരന്തത്തോട് കേന്ദ്രം മുഖം തിരിച്ച് നിൽക്കുകയാണ്. ഇത് അംഗീകരിക്കാനാകാത്ത നിലപാടാണെന്നും വയനാട്ടിലെ ജനങ്ങളെ ദ്രോഹിക്കുന്ന നയത്തിനെതിരായ പ്രതിഷേധം പാലക്കാട് ഉയരണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ബിജെപി പ്രവർത്തകർ എന്ത് പറഞ്ഞാണ് വോട്ട് പിടിക്കുകയെന്നും ദുരന്തമുണ്ടാകുമ്പോൾ പോലും കൂടെ നിൽക്കാത്ത കേന്ദ്രസർക്കാർ എന്തിനെന്നും രാഹുൽ ചോദിച്ചു. വർഗീയത […]Read More

Gadgets

അയൽവാസിയെ കൊലപ്പെടുത്തിയ അച്ഛനും മകനും ജീവപര്യന്തം തടവ്

കൊല്ലം: കുന്നിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ച്‌ കോടതി. സലാഹുദ്ദീൻ, മകൻ ദമീജ് അഹമ്മദ് എന്നിവരെയാണ് കൊട്ടാരക്കര എസ്സിഎസ്ടി കോടതി ശിക്ഷിച്ചത്.  2022 സെപ്റ്റംബർ 17 നായിരുന്നു സംഭവം. കുന്നിക്കോട് സ്വദേശി അനില്‍കുമാറിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. അനില്‍കുമാറിൻ്റെ വസ്തുവിലെ മരംവെട്ടിയപ്പോള്‍ ശിഖരം സലാഹുദ്ദീൻ്റെ പറമ്പില്‍ വീണതിൻ്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആയുധങ്ങളുമായി വീട്ടില്‍ കയറിയാണ് അനില്‍കുമാറിനെ കൊലപ്പെടുത്തിയത്. കേസില്‍ വർഷങ്ങള്‍ നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.Read More

Gadgets

മണ്ഡല ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് നാലിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറക്കുന്നത്. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേല്‍ശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നല്‍കിയ ശേഷം പതിനെട്ടാംപടിയിക്ക് താഴെ ആഴിയിൽ ദീപം തെളിക്കും. അതിനുശേഷം ഭക്തര്‍ക്കായി പതിനെട്ടാംപടിയുടെ വാതില്‍ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്തമേല്‍ശാന്തിമാര്‍ ആദ്യം പടികയറും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്പയില്‍ നിന്ന് […]Read More

Gadgets

ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണവുമായി ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മില്‍ എട്ടു മീറ്റർ അകലവും ബാരിക്കേഡും വേണമെന്നത് ഉള്‍പ്പടെ കർശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവെച്ചത്. ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കർശന വ്യവസ്ഥകള്‍ ഏർപ്പെടുത്തുമെന്ന് കോടതി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള മാർഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളെ കോടതി കക്ഷി ചേർക്കുകയും ചെയ്തു. എതിർപ്പുകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട്, […]Read More

Gadgets

വയനാട് ദുരന്തം; കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ദുരന്തഘട്ടത്തില്‍ ക്ലാസെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേവലമായ സാങ്കേതികത്വം പറയുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കേന്ദ്രത്തിന്റെ കത്ത് തന്നെ കേരളത്തിനോടുള്ള വെല്ലുവിളിയാണ്. ചൂരല്‍മലയില്‍ ദുരന്തബാധിതരെ ആകെ വീണ്ടും ദുരിതത്തിലാക്കാനുള്ള ഒന്നാണ് കത്ത്. ആദ്യത്തെ ഇന്റര്‍മിനിസ്റ്റീരിയല്‍ ഡിസാസ്റ്റര്‍ സംഘം എത്തിയപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ് ദുരന്തത്തെ എല്‍3 […]Read More

Gadgets

കൽപ്പാത്തിയിൽ തേരൊരുങ്ങി; ഇന്ന് ദേവരഥ സംഗമം

പാലക്കാട്: കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമം. കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമം വൈകീട്ട് വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു സമീപം നടക്കും. ലക്ഷ്‌മീനാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയും ഇന്ന് തേരിൽ ഏറുന്നതോടെ ദേവരഥസംഗമത്തിലേക്കുള്ള രഥപ്രയാണം ആരംഭിക്കും. രഥോത്സവത്തോടനുബന്ധിച്ച് ഇന്ന് പാലക്കാട് താലൂക്കിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമാകില്ല തിരഞ്ഞെടുപ്പ് കാലം കൂടിയായതിനാൽ ഒരു ലക്ഷത്തിലധികം ആളുകൾ മൂന്നാം തേരുനാളായ ഇന്ന് […]Read More

Gadgets

വയനാട് ദുരന്തം; കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് കെ വി തോമസ്

കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്നും ഫെഡറല്‍ സംവിധാനത്തില്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ആദ്യ വാരം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും ഇതിനുള്ള മറുപടിയാണ് മാസങ്ങള്‍ക്ക് ശേഷം വന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ‘100 ശതമാനം സഹായം വേണമെങ്കില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. സംസ്ഥാന ദുരന്തമോ പ്രകൃതി ദുരന്തമോ ആണെങ്കില്‍ 80 […]Read More

Gadgets

കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദ്ദേശം; രാജ്യ തലസ്ഥാനത്ത് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: വായു ​ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടർന്ന് കടുത്ത നടപടിയുമായി ഡൽഹി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ഡൽഹിയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അനിവാര്യമല്ലാത്ത എല്ലാ നിർമ്മാണ, പൊളിക്കൽ ജോലികളും നിർത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകൾ നിരത്തിലിറക്കരുതെന്നും അറിയിപ്പ് നൽകി. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് (സിഎക്യുഎം) വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ തീരുമാനങ്ങൾ പ്രാബല്യത്തിലാക്കും. മലിനീകരണ ലഘൂകരണ നില GRAP-3 ആയി ഉയർത്താനാണ് തീരുമാനം. BS-III-ലെ പെട്രോൾ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes