കണ്ണൂർ: കണ്ണൂർ കേളകം മലയംപടി എസ് വളവിൽ നാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് മരണം. 12 പേർക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. നാടക സംഘം സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കായംകുളം ദേവാ കമ്യൂണിക്കേഷൻ എന്ന നാടക സംഘത്തിലെ ആളുകൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. നാടകം കഴിഞ്ഞ ശേഷം […]Read More
തിരുവനന്തപുരം: ആത്മകഥാ വിവാദം കത്തിനില്‍ക്കെ സിപിഐഎം നേതാവ് ഇ പി ജയരാജന്‍ നാളെ തിരുവനന്തപുരത്ത്. നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി പങ്കെടുക്കും. സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാന്‍ നാളെ രാവിലെ 7 മണിയോടെ ഇ പി തിരുവനന്തപുരത്ത് എത്തും. ആത്മകഥാ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ചചെയ്യും. തന്റെ ഭാഗം ഇ പി പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിക്കുമെന്നാണ് വിവരം. ഒളിച്ചു വെയ്ക്കാന്‍ ഒന്നുമില്ലെന്ന നിലപാട് ഇ പി സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കും. […]Read More
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടിനെ തുടർന്നുണ്ടായ അപകടത്തിൽ മരണം ആറായി. നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. നേരത്തെ അഞ്ച് പേർ അപകടത്തിൽ മരിച്ചിരുന്നു. മംഗളൂരുവിൽ ചികിത്സയിലായിരുന്ന കാസർകോട് കിണാവൂർ സ്വദേശി രജിത്ത് (28), ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38), കിണാവൂർ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റ് അഞ്ചുപേർ. നിലവിൽ 38 പേർ […]Read More
പത്തനംതിട്ട: ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പമ്പ സന്ദർശിച്ചു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. തീർത്ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നല്‍കലാണ് പൊലീസിന്റെ പ്രാഥമിക ചുമതലയെന്ന് […]Read More
കോഴിക്കോട്: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വിഷയത്തില്‍ പാര്‍ട്ടി ഇ പിയുടെ നിലപാടിനൊപ്പമാണെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ പി ആത്മകഥ എഴുതിത്തുടങ്ങിയിട്ടേയുള്ളൂ. അത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. വിവാദം അദ്ദേഹം നിഷേധിക്കുകയും ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷണം നടക്കട്ടെ. പാര്‍ട്ടി അന്വേഷണം സംബന്ധിച്ച് മാധ്യമങ്ങളോട് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് […]Read More
ഡല്‍ഹി: ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് കത്ത് നല്‍കി. ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എസ്ഡിആര്‍എഫിന്റേയും എന്‍ഡിആര്‍എഫിന്റേയും മാനദണ്ഡങ്ങള്‍ […]Read More
പാലക്കാട്: സാമൂഹ്യ രാഷ്ട്രീയ സേവന രംഗത്ത് ഡോ. സരിന് മനസ് ഇടതുപക്ഷ മനസെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജൻ. പാവപ്പെട്ടവരോടും, തൊഴിലാളികളോടുമെല്ലാം ഇണങ്ങി അവരുടെയെല്ലാം സ്വീകാര്യത നേടിയെടുത്തുകൊണ്ടാണ് യുവത്വത്തിലേക്ക് സരിൻ പ്രവേശിച്ചത്. അപ്പോഴൊക്കെ അദ്ദേഹത്തിൻറെ മനസിൽ രൂപംകൊണ്ടത് ഇടതുപക്ഷ ചിന്തയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സരിന് അനുകൂലമായി ചിന്തിക്കുന്നു. സരിൻ ഉത്തമനായ സ്ഥാനാർത്ഥിയാണ്. ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന് പഠിച്ച് മിടുക്കനായി. കോഴിക്കോട് […]Read More
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ 70% കുറഞ്ഞു; കേന്ദ്രസർക്കാർ
ന്യൂഡൽഹി: ആർട്ടിക്കിൾ 370, 35(എ) റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ 70 ശതമാനം കുറവുണ്ടായതായി കേന്ദ്രസർക്കാർ. 2019ലാണ് ജമ്മുവിൽ ആർട്ടിക്കിൾ 370 റദ്ധാക്കിയത്. കേന്ദ്രആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ പാർലമെന്ററി സ്റ്റാൻഡിങ് കൗൺസിലിന് മുന്നിൽ കണക്കുകൾ സഹിതമാണ് വ്യക്തമാക്കിയത്. ആർട്ടിക്കിൾ 370 നിർത്തലാക്കിയതിന് പിന്നാലെ മേഖലകളൊക്കെ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയിരുന്നു. അതിന് ശേഷം കേന്ദ്രത്തിന് കീഴിലായിരുന്നു പ്രദേശത്തിന്റെ സുരക്ഷയും ഉത്തരവാദിത്തവും. 2019-ൽ ജമ്മുകശ്മീരിൽ 50 സാധാരണക്കാരാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇപ്പോളത് പതിനാലിൽ താഴെയാണ്. ഭീകരവാദപ്രവർത്തനങ്ങളായി 2019ൽ 286 […]Read More
ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയെങ്കിലും മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നേടിയത്. അതിൽ പ്രധാനമായിരുന്നു മാർക്കോ ജാൻസന്റെ പ്രകടനം. പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ സഞ്ജുവിനെ, നേരിട്ട രണ്ടാം പന്തിൽ തന്നെ പുറത്താക്കാൻ ഇന്നലെ ഈ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർക്ക് കഴിഞ്ഞു. പരമ്പരയിലെ രണ്ടാം മത്സരത്തിലും സഞ്ജുവിനെ ഡക്കിന് പുറത്താക്കിയത് ജാൻസനായിരുന്നു. സഞ്ജുവിനെതിരെ മാത്രമല്ല, ഇന്നലെ എല്ലാ ഇന്ത്യൻ ബാറ്റർമാർക്കുമെതിരെ […]Read More
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി. സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതോടെ കേസില്‍ ഒരു പ്രതി മാത്രമായി. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ ആവശ്യം പ്രോസിക്യൂഷനും എതിര്‍ത്തില്ല. കഴിഞ്ഞ ജൂണിലാണ് സച്ചിന്‍ ഹരജി നല്‍കിയത്. കേസിനെക്കുറിച്ച് തനിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും താന്‍ നിരപരാധിയാണെന്നും മാപ്പുസാക്ഷിയാക്കണം എന്നായിരുന്നു സച്ചിന്‍ ദാസിന്റെ ഹരജി. സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി […]Read More

