Latest News

Month: November 2024

Gadgets

ആഗോളതലത്തില്‍ നമ്പര്‍ വണ്‍ സീരിസായി ‘സിറ്റാഡൽ ഹണി ബണ്ണി’

ഫാമിലി മാൻ, ഫർസി, ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നീ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത സീരീസാണ് ‘സിറ്റാഡൽ ഹണി ബണ്ണി’. വരുൺ ധവാൻ, സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സീരിസ് ആഗോളതലത്തില്‍ നമ്പര്‍ വണായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കിട്ട് സീരിസ് ആഗോള വ്യൂവേര്‍സ് ചാര്‍ട്ടില്‍ ഒന്നാമത് എത്തിയെന്നാണ് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചിരിക്കുന്നത്. ‘ചാരന്മാർ കേവലം കോഡുകള്‍ മാത്രമല്ല, അതില്‍ കൂടുതല്‍ തകര്‍ക്കും. അവർ റെക്കോർഡുകൾ തകർക്കുന്നു. […]Read More

Gadgets

ആത്മ നൊമ്പരങ്ങളുടെ കഥയാണ് ഇ പി ജയരാജൻ്റേതായി പുറത്തുവന്നത്; എം എം ഹസ്സൻ

പാലക്കാട്: ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ആത്മ നൊമ്പരങ്ങളുടെ കഥയാണ് ഇ പി ജയരാജൻ്റേതായി പുറത്തുവന്നതെന്ന് എം എം ഹസ്സൻ പറഞ്ഞു. കുറേക്കാലമായി ജയരാജൻ ഒരു മുറിവേറ്റ സിംഹത്തെ പോലെയാണ് കഴിയുന്നത്. അദ്ദേഹത്തിന് അർഹതപ്പെട്ട പാർട്ടി സെക്രട്ടറി സ്ഥാനം നിഷേധിച്ചുവെന്നും ഇങ്ങനെ ഒരുപാട് സംഭവങ്ങൾ അദ്ദേഹത്തിൻറെ മനസ്സിൽ ഉണ്ടെന്നും എം എം ഹസ്സൻ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള ഭരണം വന്നില്ല എന്നുള്ളത് നിരന്തരം പറഞ്ഞതാണ്. സരിൻ പാലക്കാട് സ്ഥാനാർത്ഥിയായത് […]Read More

Gadgets

സരിന്‍ പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരൻ; ഇ പി ജയരാജൻ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനസേവനത്തിന് വേണ്ടി വലിയ ശമ്പളമുള്ള ജോലി രാജിവെച്ചയാളാണ് സരിനെന്നും ഇ പി കൂട്ടിച്ചേര്‍ത്തു. ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരില്‍ ഇ പി ജയരാജന്റേതെന്ന പേരില്‍ പുറത്തവരാനിരുന്ന ആത്മകഥയില്‍ സരിനെതിരെയുള്ള പരാമര്‍ശവുമുണ്ടായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്ന് […]Read More

Gadgets

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗശൂന്യമായേക്കാം; അവസാന തീയ്യതിയറിയാം!

ന്യൂഡൽഹി: സുപ്രധാന തിരിച്ചറിയൽ രേഖകളിലൊന്നായ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇനിയും അവസരം. നികുതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കാൻ പാൻ കാർഡ് ആവശ്യമാണ്. പാൻ കാർഡ് ഉള്ളവരെല്ലാം ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണമെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന നിർദേശം. സാമ്പത്തിക തട്ടിപ്പ് തടയുന്നതിനും നികുതി വിവരങ്ങൾ ശേഖരിക്കുന്നതിനും പാൻ കാർഡ് ഉടമകൾ പാൻ ആധാറുമായി ബന്ധിപ്പിക്കണം. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 31 ആണ്. ഈ കാലയളവിൽ […]Read More

Gadgets

ആശ്രിതനിയമനം അവകാശമല്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: ആശ്രിതനിയമനം സ്ഥാപിത അവകാശമല്ലെന്ന് സുപ്രീംകോടതി. ഹരിയാനയില്‍ 1997-ല്‍ മരിച്ച പോലീസ് കോണ്‍സ്റ്റബിളിന്റെ മകന്‍ ജോലിയാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. അന്ന് ഏഴുവയസ്സുമാത്രമുണ്ടായിരുന്ന മകന്‍ പിന്നീട് പ്രായപൂര്‍ത്തിയായപ്പോഴാണ് ആശ്രിതനിയമനത്തിന് അപേക്ഷിച്ചത്. ഹരിയാന സര്‍ക്കാര്‍ അത് അനുവദിക്കാതിരുന്നതോടെ കേസ് കോടതിയിലെത്തുകയായിരുന്നു. സര്‍ക്കാര്‍ സേവനത്തിലിരിക്കുന്ന ഒരാള്‍ മരിക്കുമ്പോള്‍ അടിയന്തരമായി കുടുംബത്തിന് സഹായമെന്നനിലയിലാണ് ആശ്രിതനിയമനം നല്‍കുന്നതെന്നും വര്‍ഷങ്ങള്‍ക്കുശേഷം അവകാശമുന്നയിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഹ്സനുദ്ദീന്‍ അമാനുള്ള, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.Read More

Gadgets

മണ്ഡലകാല തീർത്ഥാടനം നാളെ മുതൽ; പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും നടക്കും

പത്തനംതിട്ട: നാളെ മുതൽ മണ്ഡലകാല തീർത്ഥാടനം ആരംഭിക്കും. നാളെ വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പിഎൻ മഹേഷ് ക്ഷേത്ര നട തുറക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേൽശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നൽകിയ ശേഷം പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ ദീപം തെളിക്കും. ശേഷം ഭക്തർക്കായി ക്ഷേത്ര നട തുറക്കും. നാളെ ഭക്തർക്ക് ദർശനവും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേയുള്ളു. പുതിയ മേൽശാന്തിമാരായ എസ് […]Read More

Gadgets

ഉപതിരഞ്ഞെടുപ്പ് അടുത്തുവരവേ, പാലക്കാട് കോൺഗ്രസിൽ നിന്നും സിപിഐഎമ്മിലേക്ക് കൊഴിഞ്ഞുപോക്ക്

പാലക്കാട്: നിർണായകമായ ഉപതിരഞ്ഞെടുപ്പ് ദിനം അടുത്തുവരവേ, പാലക്കാട് കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഐഎമ്മിൽ ചേർന്നു. കൃഷ്ണകുമാരിയെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. വെള്ളിനേഴി പഞ്ചായത്തിൽ ദുരനുഭവം ഉണ്ടായെന്നും. കൃഷ്ണകുമാരിയുടെ വാർഡിൽ ബിജെപിക്കും കോൺഗ്രസിനും ഒരു സ്ഥാനാർത്ഥിയാണെന്നും സുരേഷ് ബാബു പറഞ്ഞു. ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് കൃഷ്ണകുമാരി പാർട്ടിയിൽ ചേരുന്നത്. സിപിഐഎം പറഞ്ഞ കാര്യങ്ങൾ വസ്തുതയുണ്ട് എന്ന് തെളിയുകയാണെന്നും പി സരിൻ ഉയർത്തിയ നിലപാട് […]Read More

Gadgets

ആലപ്പുഴയിൽ വീണ്ടും കുറുവാ സംഘത്തിൻ്റെ മോഷണം, പ്രദേശം ഭീതിയിൽ

ആലപ്പുഴയില്‍ ഭീതി പടര്‍ത്തി കുറുവാ സംഘം. പുന്നപ്ര തൂക്കുകുളത്ത് ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു മോഷണം. രണ്ടാഴ്‌ച്ചക്കിടെ നാല് വീടുകളിലാണ് കുറുവാ സംഘം മോഷണം നടത്തിയത്. ആക്രമിക്കാൻ പോലും മടിയില്ലാത്ത മോഷ്ടാക്കള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും മോഷണ പരമ്പര തുടരുകയാണ്. അമ്മയുടെ ഒന്നരപ്പവന്‍ മാലയും കുഞ്ഞിന്റെ അരപ്പവനോളം വരുന്ന മാലയുമാണ് മോഷ്ടിച്ചത്. മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ […]Read More

Gadgets

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ ജൂബിലി ചാക്കോയെ 7ന് എതിരെ 16 വോട്ടുകൾക്കാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. വോട്ടെടുപ്പിൽ നിന്ന് പി പി ദിവ്യ വിട്ടു നിന്നു. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് വിലക്കുണ്ടായിരുന്നു. കളക്ടർ അരുൺ കെ വിജയൻ ആണ് വിലക്കിയത്. ഇതനുസരിച്ച് രാവിലെ എത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. […]Read More

Gadgets

സീപ്ലെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: സീപ്ലെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍. സീപ്ലെയിന്‍ പദ്ധതി തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി. മുന്‍പെടുത്ത നിലപാടില്‍ മാറ്റമില്ല. ഞായറാഴ്ച ആലപ്പുഴയില്‍ യോഗം ചേരുമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. മുഴുവന്‍ സംഘടനകളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ യോഗത്തില്‍ വെച്ചായിരിക്കും പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുക. സിപ്ലെയിന്‍ പദ്ധതിക്കെതിരേ എതിര്‍പ്പ് കടുപ്പിച്ച് വനം വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. മൂന്നാര്‍ ഡിഎഫ്ഒ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മാട്ടുപ്പെട്ടി ജലാശയത്തിന് ചുറ്റും അതീവ പരിസ്ഥിതി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes