വാശിയേറിയ പ്രചാരണത്തിനൊടുവില്‍ വയനാടും ചേലക്കരയും വിധിയെഴുതുന്നു. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. വയനാട്ടില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ് നടക്കുന്നത്. ഒരു മാസത്തോളം നീണ്ട പ്രചാരണ പോരിനൊടുവിലാണ് ജനവിധി. 1354 പോളിങ്ങ് സ്റ്റേഷനുകളാണ് വയനാട് മണ്ഡലത്തിൽ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുമുണ്ട്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വോട്ടുചെയ്യുന്നതിനായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിലായി പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചു. 14,71,742 വോട്ടർമാരാണ് […]Read More
ആദ്യമായല്ല മേജർ മുകുന്ദ് വരദരാജനെക്കുറിച്ച് ഒരു സിനിമയിൽ പ്രതിപാദിക്കുന്നതെന്ന് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ
ശിവകാർത്തികേയൻ നായകനായ തമിഴ് ചിത്രം അമരൻ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതം മനോഹരവും വൈകാരികവുമായി സിനിമയില്‍ വരച്ചുകാട്ടുന്നതായാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇത് ആദ്യമായല്ല മേജർ മുകുന്ദ് വരദരാജനെക്കുറിച്ച് ഒരു സിനിമയിൽ പ്രതിപാദിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരു സിനിമയിൽ മേജർ മുകുന്ദിനെക്കുറിച്ച് പരാമർശമുണ്ടായിട്ടുണ്ട്, അതും ഒരു മലയാളം സിനിമയിൽ. 2015ൽ മേജർ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 എന്ന സിനിമയിൽ മേജർ മുകുന്ദ് […]Read More
മുനമ്പം പ്രശ്‌നം സര്‍ക്കാര്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയും; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: മുനമ്പം പ്രശ്‌നം സര്‍ക്കാര്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മുനമ്പത്ത് നടക്കുന്നത് ജീവിക്കാനുള്ള സമരമാണ്. സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. ഭീഷണിപ്പെടുത്തുന്നവര്‍ ചെയ്യുന്നത് വലിയ അനീതിയാണ്. ഈ പ്രശ്‌നം വളരെയേറെ നീണ്ടുപോയിരിക്കുന്നു. പലരും വിഷയം മുതലെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. ഇനിയും വിഷയം നീട്ടിക്കൊണ്ടു പോകരുത്. പ്രശ്‌നം പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് കഴിയാന്‍ […]Read More
ഐഫോൺ SE 4ൻ്റെ ലോഞ്ചിനായി ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. മാർച്ചിൽ ഐഫോൺ SE 4ൻ്റെ ലോഞ്ച് ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫോണിൻ്റെ ക്യാമറ മൊഡ്യൂളുകളുടെ വൻതോതിലുള്ള ഉത്പാദനം എൽജി ഇന്നോടെക് ഈ വർഷം ഡിസംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 16ൻ്റെ അടക്കം സൂം മൊഡ്യൂൾസും നിർമ്മിച്ചത് എൽജി ഇന്നോടെക് ആയിരുന്നു. ഐഫോണുകളുടെ ലോഞ്ചിൻ്റെ ഏകദേശം മൂന്ന് മാസം മുമ്പ് എൽജി ഇന്നോടെക് സാധാരണയായി ഐഫോണുകളുടെ ക്യാമറ ഭാഗങ്ങൾ നിർമ്മിക്കാൻ തുടങ്ങുമെന്നാണ് സൂചന. സൂചന ശരിയാണെങ്കിൽ മാർച്ച് […]Read More
കണ്ണൂര്‍: വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിവ്യയുടെ പ്രതികരണം. ‘വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെയും എന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലും, സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും, വാട്‌സ്അപ് ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയും നിയമ […]Read More
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയുടെ ആവേശത്തിന് ചൂടുപിടിപ്പിച്ച് ഓസ്‌ട്രേലിയന്‍ പത്രങ്ങള്‍. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഓസീസ് മാധ്യമങ്ങൾ. പരമ്പരയ്ക്ക് പത്ത് ദിവസം മുൻപ് തന്നെ പെർത്തിലെത്തിയ കോഹ്‌ലിയുടെ വരവിനെ അഡ്‌ലെയ്ഡ് അഡ്വര്‍ടൈസര്‍ പോലുള്ള ഓസീസ് പത്രങ്ങൾ ആഘോഷമാക്കുകയാണ്. ഓസ്ട്രേലിയയിലെത്തിയ കോഹ്‌ലിയുടെ ചിത്രങ്ങൾ ഒന്നാം പേജിൽ തന്നെ നൽകിയതാണ് ആരാധകരെ ആവേശത്തിലാക്കിയത്. കോഹ്‌ലിയുടെ ഫുള്‍ പേജ് പോസ്റ്റര്‍ അടക്കം […]Read More
കൊച്ചി: വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരായ കേസാണ് റദ്ദാക്കിയത്. കോഴിക്കോട് ഒന്നാം മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. വഖഫ് ബോര്‍ഡിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്. 1999ലാണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. 2017ലാണ് […]Read More
കോഴിക്കോട്: മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമസഭകളില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള അംഗവുമായിരുന്നു. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം.ടി പത്മ. നിയമത്തില്‍ ബിരുദവും ആർട്ട്സില്‍ ബിരുധാനാന്തര ബിരുദവും നേടിയ പത്മ കോണ്‍ഗ്രസ്സിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് […]Read More
ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നു, ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷൻ;
തിരുവനന്തപുരം: ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് എന്‍ പ്രശാന്ത്. ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷനാണ്. അഭിപ്രായ സ്വാതന്ത്രം എന്നാല്‍ എതിര്‍ക്കാനുള്ള അവകാശം കൂടിയാണല്ലോ, എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കാനാകില്ല. സസ്‌പെന്‍ഷന്‍ ഉത്തരവ് പരിശോധിച്ച ശേഷം മറ്റ് പ്രതികരണങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘വര്‍ഷങ്ങളോളം സ്‌കൂളിലും കോളേജിലും ഒക്കെ പഠിച്ചിട്ട് ആദ്യമായി കിട്ടുന്ന സസ്‌പെന്‍ഷനാണ്. ഉത്തരവ് കൈപ്പറ്റിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും. ശരിയെന്ന് കരുതുന്ന കര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലന്നാണ് വിശ്വസിക്കുന്നത്. മനോരോഗി എന്നത് ഭാഷാപരമായ പ്രയോഗമാണ്. ഇംഗ്ലീഷിലുള്ളത് […]Read More
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി ‘കണ്‍വിൻസിങ് സ്റ്റാർ’ എന്നാണ് പരിഹാസം. മുഖ്യമന്ത്രിയും കെ രാധാകൃഷ്ണൻ എംപിയുമായുളള ചിത്രവും മുഖ്യമന്ത്രിയും മോദിയുമുളള ചിത്രവുമാണ് കുഴല്‍നാടൻ പോസ്റ്റിനൊപ്പം പങ്കുവെച്ചത്. ഇതിനൊപ്പം സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ‘കണ്‍വിൻസിങ് സ്റ്റാർ ‘ സുരേഷ് കൃഷ്ണയുടെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങള്‍ ഡല്‍ഹിയില്‍ പോയി ഉന്നത പദവി വഹിക്ക്, ഞാൻ അവനെ മുഖ്യമന്ത്രിയാക്കിയിട്ട് വരാം’ എന്ന അടിക്കുറിപ്പ് കെ രാധാകൃഷ്ണന് ഒപ്പമുളള ചിത്രത്തിലും, നിങ്ങള്‍ […]Read More

