കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കാനായി മാറ്റി. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ചോദ്യങ്ങളുടെ പ്രസക്തിയെന്ത് എന്നാണ് സിദ്ദിഖ് എസ്ഐടിയോട് ചോദിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചു. സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. ചോദ്യം ചെയ്യാന്‍ സിദ്ദിഖ് ഹാജരായോ എന്ന് എസ്‌ഐടിയോട് സുപ്രീം കോടതി […]Read More
ചേലക്കര: പി വി അൻവറിന്റെ വാർത്താസമ്മേളനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ. അൻവറിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല, തർക്കിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള ഒരു ടെലികാസ്റ്റിംഗും ഈ സമയത്ത് പാടില്ല എന്നതാണ് നിയമമെന്ന് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ചട്ടലംഘനം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അൻവറിന് ഇപ്പോള്‍ നോട്ടീസ് നല്‍കിയെന്നും ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. തടയാനെത്തിയ ഉദ്യോഗസ്ഥനോട് അൻവർ നിസ്സഹകരണ മനോഭാവമാണ് പുലർത്തിയത്. ഏത് നിയമ പ്രകാരമാണ് ലംഘനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് […]Read More
കോഴിക്കോട്: കോഴിക്കോട് ഫറോക്ക് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. ആര്‍ജെഡി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന കൗണ്‍സിലറെ ചെരുപ്പ് മാല അണിയിക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിക്ക് കാരണം. കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ നടന്ന യോഗത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടിയത്. പാര്‍ട്ടി മാറിയ കൗണ്‍സിലര്‍ സനൂബിയയുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണവും നടന്നിരുന്നു. വീടിന് നേരെ കല്ലേറുമുണ്ടായി. അക്രമത്തില്‍ യുഡിഎഫ് പ്രതിഷേധിച്ചിരുന്നു. പാര്‍ട്ടി മാറിയ ശേഷമുള്ള ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് കയ്യാങ്കളിയുണ്ടായത്. ആര്‍ജെഡി വിട്ടതിന് ശേഷം […]Read More
തിരുവനന്തപുരം: എൻ പ്രശാന്തും ജയതിലകും തമ്മിലുള്ള ഐഎഎസ് പോരിൽ നിർണായക വഴിത്തിരിവായേക്കാവുന്ന രേഖകൾ പുറത്ത്. എൻ പ്രശാന്ത് ഫയൽ മുക്കിയില്ല എന്ന് തെളിയിക്കുന്ന, ഫയലുകൾ കൈമാറിയെന്ന് മന്ത്രിയുടെ ഓഫീസ് സമ്മതിക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. ഉന്നതി പദ്ധതിയുടെ ഫയലുകൾ സിഇഒ ആയിരുന്ന എൻ പ്രശാന്ത് മുക്കി എന്നതായിരുന്നു ആരോപണം. എന്നാൽ സ്ഥാനമൊഴിഞ്ഞപ്പോൾ പ്രശാന്ത് ഫയലുകൾ മന്ത്രിക്ക് കൈമാറിയിരുന്നു. ഇത് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഫയൽ മുക്കിയെന്ന് ജയതിലക് റിപ്പോർട്ട് ഉണ്ടാക്കിയെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. […]Read More
വടകര: നാദാപുരം ചിയ്യൂരിൽ ഭർത്താവിന്റെ വെട്ടേറ്റ് ഗർഭിണിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. നരിപ്പറ്റ സ്വദേശി കിണറുള്ള പറമ്പത്ത് മൊയ്തുവിന്റെ മകൾ ഷംന (26) യ്ക്കാണ് തെരുവംപറമ്പ് ചിയ്യൂരിലെ ഭർതൃവീട്ടിൽ വെച്ച് വെട്ടേറ്റത്. അക്രമത്തിന് ശേഷം ഭർത്താവ് ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു. സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഷംനയുടെ വയറിനും കൈക്കുമാണ് വെട്ടേറ്റത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ഉടൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് […]Read More
ആലപ്പുഴ: വെള്ള ചുരിദാറും ഷൂവും ചുവന്ന ക്രോസ്ബെല്‍റ്റും സർക്കാർ മുദ്രയും ധരിച്ച് ആലപ്പുഴ കളക്ടറുടെ മുറിക്കു മുന്നില്‍ സിജി നില്‍ക്കുമ്പോൾ അതു ചരിത്രമാകുകയാണ്, സംസ്ഥാനത്തെ കളക്ടറേറ്റില്‍ ആദ്യമായി ഒരു വനിതാ ഡഫേദാർ. ജോലിസമയത്തില്‍ കൃത്യതയില്ലാത്തതിനാല്‍ പൊതുവേ ആളുകള്‍ മടിക്കുന്ന ഈ ജോലി ചേർത്തല ചെത്തി അറയ്ക്കല്‍ വീട്ടില്‍ കെ. സിജിയാണ് ഏറ്റെടുത്തത്. മുൻ ഡഫേദാർ എ. അഫ്സല്‍ ക്ലാർക്കായി സ്ഥാനക്കയറ്റം കിട്ടിയപ്പോള്‍വന്ന ഒഴിവിലാണ് സിജിയുടെ നിയമനം. ‘ഞാൻ ഏറെ ആഗ്രഹിച്ചതാണ്. അടുത്ത ഡഫേദാർ ആരെന്ന ചോദ്യമുയർന്നപ്പോഴേ സമ്മതമറിയിച്ചു. […]Read More
കണ്ണൂര്‍ വിജിലന്‍സ് സി ഐ ബിനു മോഹനെ സ്ഥലം മാറ്റി. ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബിനു മോഹന്റെ പേരും ഉയര്‍ന്നിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണവിധേയയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളില്‍ ബിനു മോഹന് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്ന് കേട്ടിരുന്നു. വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബിനു മോഹനെതിരെ നടപടി. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ പി […]Read More
സസ്പെൻഷന് പിന്നാലെ പ്രതികരണവുമായി കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എൻ. പ്രശാന്ത്. വ്യാജമായ റിപ്പോർട്ടുകള്‍ തയ്യാറാക്കുന്നത് സർക്കാർ നയമല്ലെന്നാണ് വിശ്വാസമെന്ന് പറഞ്ഞ അദ്ദേഹം, വ്യാജ റിപ്പോർട്ട് തയ്യാറാക്കിയതിനെ വിമർശിച്ചാല്‍ ഇത്തരമൊരു നടപടി ഉണ്ടാകുമെന്നത് പുതിയൊരു അറിവാണെന്നും കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു പ്രശാന്തിന്റെ പ്രതികരണം. പ്രശാന്തിൻറെ പ്രതികരണം നടപടിയേ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് എനിക്ക് പുതിയ അറിവാണ്. എന്റെ ഭാഗം കേട്ടിട്ടില്ല. എന്നോട് ആരും ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. നട്ടപ്പാതിരയ്ക്ക് ഇങ്ങനെ പറയുകയാണ്. സർക്കാരിനേയോ […]Read More
ആലുവ: മയക്കുമരുന്ന് ദുരൂപയോഗത്തിനെതിരെ സാമൂഹിക ബോധവൽക്കരണം ലക്ഷ്യമിട്ട്, ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകരുടെ സംഘടനയായ MJWU (മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ബോയ്സ് ഹൈസ്കൂളിൽ “Shoot@Drugs” ക്യാമ്പയിൻ സംഘടിപ്പിച്ചു. 2024 നവംബർ 11-ാം തീയതി ഉച്ചയ്ക്ക് 2:30ന് നടന്ന പരിപാടി MJWU ദേശീയ പ്രസിഡൻറ് അജിത ജയഷോറിൻ്റെ അധ്യക്ഷതയിൽ നടന്നു. ക്യാമ്പയിന്റെ ഉദ്ദേശ്യം മയക്കുമരുന്നിന്റെ ദുരുപയോഗം തടയുന്നതിനും, അതിന്റെ ദുഷ്പ്രഭാവത്തെക്കുറിച്ചുള്ള ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ്. മയക്കുമരുന്നുകളുടെ ഉപയോഗം യുവജനങ്ങളുടെ ഭാവിയെതന്നെ ദോഷകരമായ […]Read More
ന്യൂഡല്‍ഹി: നടന്‍ സിദ്ദിഖ് പ്രതിയായ ബലാത്സംഗക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് […]Read More

