സംസ്ഥാനത്തെ ഐഎഎസ് പോരില്‍ നടപടി. കെ ഗോപാലകൃഷ്ണനെയും എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ നടത്തിയ പരസ്യപ്പോരാണ് പ്രശാന്തിന് നടപടിക്ക് കാരണം. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണന് നടപടി. പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രതികരണങ്ങള്‍ ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രശാന്തിന്റെ പരസ്യവിമര്‍ശനത്തിനെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. […]Read More
കോഴിക്കോട് രാമനാട്ടുകരയിലെ മേല്‍പ്പാലത്തിന് സമീപം വെച്ച് കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയ പ്രതിയുടെ താമസസ്ഥലത്ത് നിന്ന് വീണ്ടും കഞ്ചാവ് കണ്ടെടുത്തു. ഇയാള്‍ താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വാടക കെട്ടിടത്തിലെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കാസർകോട് ബദിയടുക്ക കോബ്രജ ഹൗസില്‍ ശ്രീജിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് താമസസ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരം ഫറോക്ക് പൊലീസിനും ഡാൻസാഫിനും ലഭിച്ചത്. തുടർന്ന് പ്രതിയെ കുറ്റിക്കാട്ടൂരിലെ സ്വകാര്യ കെട്ടിടത്തില്‍ എത്തിച്ച് മുറി തുറന്നു പരിശോധിച്ചപ്പോഴാണ് പൊതിഞ്ഞുവെച്ച നിലയില്‍ ഏഴ് കിലോ മുന്നൂറ് […]Read More
പ്രതിരോധ രംഗത്ത് കൂടുതൽ മുന്നേറ്റം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പുതിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാൻ ഒരുങ്ങുന്നു. 1,000 കിലോമീറ്ററിലധികം ദൂരത്തിൽ സഞ്ചരിക്കുന്ന യുദ്ധക്കപ്പലുകൾ അല്ലെങ്കിൽ വിമാനവാഹിനിക്കപ്പലുകളോ ലക്ഷ്യം വെയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള മിസൈൽ ആണ് ഇന്ത്യ പരീക്ഷിക്കുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന മിസൈൽ വരും ദിവസങ്ങളിൽ പരീക്ഷിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കപ്പലുകൾക്ക് പുറമെ തീരദേശത്തെ ലക്ഷ്യ സ്ഥാനങ്ങളിലേക്കും മിസൈൽ വിക്ഷേപിക്കാൻ സാധിക്കും. നാവിക സേനയ്ക്കായി നിർമിക്കുന്ന […]Read More
സിപ്ലെയിൻ പദ്ധതിയില്‍ മാട്ടുപ്പെട്ടി ഡാമിനെ ഉള്‍പ്പെടുത്തിയതില്‍ വനം വകുപ്പ് ആശങ്കയറിച്ചതിന് പിന്നാലെ വില കുറഞ്ഞ പ്രതികരണവുമായി എം.എം മണി. “ആനക്ക് വെള്ളം കുടിക്കാൻ പറ്റിയില്ലേല്‍ വനം വകുപ്പ് ആനയുടെ വായില്‍ കൊണ്ടുപോയി വെള്ളം കൊടുക്കട്ടെ..വനം വകുപ്പിനോട് പോയി പണി നോക്കാൻ പറ” എന്നായിരുന്നു മണിയുടെ വാക്കുകള്‍. കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടെയ്‌ക്ക് ഓഫ് ചെയ്ത സിപ്ലെയില്‍ ഇടുക്കി മാട്ടുപ്പെട്ടി ഡാമിമാണ് ലാൻഡ് ചെയ്യുന്നത്. ആനത്താരയുടെ ഭാഗമാണ് മാട്ടുപ്പെട്ടി ഡാം. ആനകള്‍ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് […]Read More
സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം, അവരുടെ ചില പാളിച്ചകൾ, വീഴ്ചകൾ എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. മുംബൈയിലെ ഒരു കോളേജില്‍ പ്രമോഷന്‍ പരിപാടിക്ക് എത്തിയ വിജയ് ദേവരകൊണ്ട പടിയിറങ്ങുമ്പോൾ തെന്നി വീണത് ആയിരുന്നു കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. നടൻ മയക്കുമരുന്നും മറ്റും ഉപയോഗിച്ചാണ് പരിപാടിക്കെത്തിയത് എന്നും അതുകാരണമാണ് നിലതെറ്റി വീണതെന്നുമുള്ള തരത്തിലാണ് വീഡിയോകള്‍ പ്രചരിച്ചിരുന്നത്. എന്തായാലും വീണു, എന്നാൽ പിന്നെ അതൊരു ബ്രാൻഡ് ആക്കി കളയാം എന്ന് വിജയ് യും തീരുമാനിച്ചു. വീഴ്ചയെ […]Read More
പത്തനംതിട്ട: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി -1 ന്റെതാണ് ഉത്തരവ്. തമിഴ്നാട് രാജപാളയം സ്വദേശിയെയാണ് തൂക്കിക്കൊല്ലാൻ വിധിച്ചത്. ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവും പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വിധിയില്‍ വ്യക്തമാക്കി. പത്തനംതിട്ട കുമ്പഴയില്‍ 2021 ഏപ്രില്‍ 5 നായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടുളള 66 മുറിവുകളുണ്ടായിരുന്നു. തുടര്‍ച്ചയായ മര്‍ദ്ദനം മരണ കാരണമായെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. 5 വയസ്സുകാരിയെ രണ്ടാനച്ഛനെ ഏല്‍പ്പിച്ചാണ് അമ്മ വീട്ടു ജോലിക്ക് […]Read More
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും, സിപിഐഎമ്മാണ് പ്രധാന എതിരാളിയെന്നുമുള്ള മുരളീധരന്റെ വാദത്തെ തള്ളി വി ഡി സതീശൻ. പാലക്കാട് യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം, ഇടതുപക്ഷം പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും സതീശൻ മുരളീധരനെ തിരുത്തി. പാലക്കാട് ബിജെപി വെല്ലുവിളി അല്ലെന്നായിരുന്നു മുരളീധരന്റെ പരാമർശം. എന്നാൽ ഇത് മുരളീധരന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം എന്നുപറഞ്ഞാണ് വി ഡി സതീശൻ തള്ളിയത്. പാലക്കാട് 10,000 മുതൽ 15,000 വോട്ടുകൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും സതീശൻ […]Read More
ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം. ദക്ഷിണാഫ്രിക്കൻ ടീം നന്നായി പന്തെറിഞ്ഞു. ഇന്ത്യയ്ക്കെതിരെ മികച്ച പദ്ധതികളുണ്ടായിരുന്നു. അത് വിജയിപ്പിക്കുന്നതിൽ ബൗളർമാർ വലിയ പങ്കുവഹിച്ചു. മധ്യനിര ബാറ്റർമാർ മത്സരം വിജയിപ്പിക്കണമെന്നായിരുന്നു ബാറ്റിങ്ങിലെ പദ്ധതി. എന്നാൽ അത് വിജയിച്ചില്ല. എല്ലായ്പ്പോഴും ടീമിന്റെ പദ്ധതികൾ വിജയിക്കണമെന്നില്ല. ദക്ഷിണാഫ്രിക്ക അവരുടെ സ്വതസിദ്ധമായ ശൈലിയിലുള്ള ക്രിക്കറ്റ് തുടരും. മാർക്രം മത്സരശേഷം പ്രതികരിച്ചു. ആൻഡിലെ സിമലാനെ, എന്‍കബയോംസി പീറ്റര്‍ തുടങ്ങിയ യുവതാരങ്ങൾ മികച്ച രീതിയിൽ പന്തെറിഞ്ഞു. ദക്ഷിണാഫ്രിക്കൻ […]Read More
ഉദ്ഘാടനത്തിന് പിന്നാലെ സീ പ്ലെയിൻ പദ്ധതിയില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ്. മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചിരിക്കുന്നത്. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനം സൃഷ്ടിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. നേരത്തെ നടന്ന സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. നിലവിലെ പരീക്ഷണ ലാന്‍ഡിങിന് എതിര്‍പ്പില്ലെന്നും വനംവകുപ്പ് അറിയിച്ചു. അതേസമയം, റൂട്ട് അന്തിമമായിട്ടില്ലെന്നും ആവശ്യമായ ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങള്‍ […]Read More
വഖഫ് വിവാദ പരാമർശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 24 ന്യൂസിലെ റിപ്പോർട്ടർ അലക്‌സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയത്. വഖഫ് കിരാത പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ ഭീഷണി. മുറിയിലേക്ക് വിളിച്ചു വരുത്തിയ സുരേഷ് ഗോപി മാധ്യമപ്രവർത്തകനോട് ഉത്തരം നല്‍കാൻ സൗകര്യമില്ലെന്നും കാണിച്ച് തരാമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് വീഡിയോയില്‍ പകർത്താൻ സുരേഷ് ഗോപിയുടെ ഗണ്‍മാൻ […]Read More

