പാലക്കാട്: പാലക്കാട് കുഴല്‍പ്പണ വിവാദത്തില്‍ ഔദ്യോഗിക പരാതി നല്‍കി സിപിഐഎം. സിപിഐഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ പാലക്കാട് എസ് പി ഓഫീസില്‍ നേരിട്ട് എത്തിയാണ് പരാതി നല്‍കിയത്. ഇന്നലെയുണ്ടായ സംഭവ വികാസങ്ങളില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് ആവശ്യം. സിസിടിവി പിടിച്ചെടുത്ത് അന്വേഷണം നടത്തണമെന്നും സിപിഐഎം ആവശ്യപ്പെടുന്നു. പാലക്കാട്ടെ കുഴല്‍പ്പണ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. പാലക്കാട് കോണ്‍ഗ്രസിനായി കള്ളപ്പണം എത്തിയെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. പൊലീസ് എത്തും […]Read More
കേരള Startup mission ല്‍ വെച്ച് സംഘടിപ്പിച്ച വാഷ്‌കോണ്‍ (VASHCON) സൈബര്‍സുരക്ഷാ സമ്മേളനം ശ്രദ്ധേയമായി. Hack the box ഉം CC Cybercampus ഉം ചേര്‍ന്നാണ് ഇത് സംഘടിപ്പിച്ചത്. 200-ലധികം പങ്കാളികള്‍ വിവിധ മേഖലകളില്‍ നിന്ന് പങ്കെടുത്ത ഈ പരിപാടി ഉദ്ഘടാനം ചെയ്തത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പുത്തന്‍ താരവും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനും ന്യായസതി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്ഥാപകനുമായ റൗള്‍ ജോണ്‍ അജു ആണ്. സൈബര്‍ സുരക്ഷാ രംഗത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ […]Read More
ലെെംഗികാതിക്രമ പരാതി; ‘എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നന്ദി’ പറഞ്ഞ് നിവിൻ പോളി
കൊച്ചി: ലെെംഗികാതിക്രമ പരാതിയില്‍ കോടതിയുടെ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി..’എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി’ എന്നാണ് ഫേസ്ബുക്കിലൂടെ നിവിന്റെ പ്രതികരണം. കോതമംഗലം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയത്. ലൈംഗിക അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് നിവിൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതോടെയാണ് കേസിൽ നിവിന് കോടതി ക്ലീൻ ചിറ്റ് […]Read More
ഐപിഎല്‍ 2025 മെഗാതാരലേലത്തിന് മുന്‍പായുള്ള റീടെന്‍ഷനില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തന്നെ നിലനിര്‍ത്താത്തതില്‍ ആദ്യമായി പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. വലിയ പരാജയമായ കഴിഞ്ഞ സീസണു ശേഷം 2025 ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി സൂപ്പര്‍ താരത്തെ കൈവിട്ടിരിക്കുകയാണ് ആര്‍സിബി. എങ്കിലും വരാനിരിക്കുന്ന സീസണുകളില്‍ ടീമിന്റെ പദ്ധതികള്‍ താന്‍ മനസിലാക്കിയിട്ടുണ്ടെന്നും ആര്‍സിബിയുമായുള്ള തന്റെ ബന്ധം അവസാനിച്ചിട്ടില്ലെന്നും പറയുകയാണ് മാക്‌സ്‌വെല്‍. ‘റീടെന്‍ഷന് മുമ്പേ ടീം മാനേജ്‌മെന്റ് എന്നോട് സംസാരിക്കുകയും നിലനിര്‍ത്തില്ലെന്ന് നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. അത് വളരെ ‘മനോഹരമായ […]Read More
നീല ട്രോളി ബാഗുമായി പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാർത്താസമ്മേളനം. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുല്‍ വാർത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. കെ പി എം ഹോട്ടല്‍ അധികൃതരും പൊലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു. ‘ഞാൻ എപ്പോളാണ് ഹോട്ടലില്‍ വന്നതെന്നും പോയതെന്നും അതില്‍ നിന്നും മനസിലാകും. ട്രോളി ബാഗില്‍ എന്റെ ഡ്രസ്സ് കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്റെ കൈവശമുണ്ടെന്നും […]Read More
മുണ്ടക്കയത്ത് കടന്നല്‍ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചു. മുണ്ടക്കയം പാക്കാനം കാവനാല്‍ നാരായണന്‍റെ മകള്‍ തങ്കമ്മ (66) ആണ് മരിച്ചത്. തങ്കമ്മയുടെ അമ്മ കുഞ്ഞിപ്പെണ്ണ് വെളുപ്പിനെ മരിച്ചിരുന്നു. വനാതിര്‍ത്തിയില്‍ താമസിക്കുന്ന ഇവരുടെ വീടിനോടു ചേര്‍ന്നുള്ള കുരുമുളക് വള്ളിയില്‍ ഉണ്ടായിരുന്ന കടന്നല്‍ കൂട്ടില്‍ നിന്നാണ് അക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് വീടിന്‍റെ മുറ്റത്ത് നില്‍ക്കുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ കടന്നല്‍ക്കൂട്ടം ഇളകിവന്നത്. ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കടന്നല്‍ കുത്തേറ്റ് തങ്കമ്മയുടെ സഹോദരനും, അയല്‍വാസിയും […]Read More
പാലക്കാട്: പാലക്കാട് ലോഡ്ജ് പരിശോധനയിൽ പ്രതിഷേധിച്ചുളള കോൺഗ്രസ് എസ് പി ഓഫിസ് മാർച്ച് ഉദ്‌ഘാടനം ചെയ്യുന്നതിനിടയിൽ പിണറായി വിജയനെതിരെയും പൊലീസിനെതിരെയും അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. വിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ ഒത്തു തീർപ്പാക്കിയത് എന്നും പൊലീസുകാർ നാറികൾ എന്നുമായിരുന്നു കെ സുധാകരന്റെ അധിക്ഷേപ പരാമർശം. സോറി പോലും പറയാൻ മര്യാദ കാണിക്കാത്ത നാറികളാണ് പൊലീസ് എന്നായിരുന്നു മാർച്ച് ഉദ്‌ഘാടനം ചെയ്തുകൊണ്ട് കെ സുധാകരൻ പറഞ്ഞുതുടങ്ങിയത്. ഇങ്ങനെയുള്ള പൊലീസുകാരെ വെച്ചുകൊണ്ടിരിക്കാൻ പാടില്ലെന്നും ഈ […]Read More
അഴിമതിയുടെ പണപ്പെട്ടി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലല്ല, മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലാണെന്ന് വിഡി സതീശന്‍
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ച് നടത്തിയ റെയ്ഡ് നടന്നത് സിപിഐഎം-ബിജെപി നേതൃത്വങ്ങളുടെ പിന്തുണയോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റെയ്ഡിന്‌റെ തിരക്കഥ രചിച്ചത് എംബി രാജേഷും അദ്ദേഹത്തിന്‌റെ അളിയനും ചേര്‍ന്നാണ്. വനിത നേതാക്കളെ അപമാനിക്കാനാണ് പൊലീസ് ശ്രമിച്ചത്. അഴിമതിയുടെ പണപ്പെട്ടി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലല്ല മറിച്ച് മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലാണെന്നും അദ്ദേഹം പറഞ്ഞു. കെപിഎം റീജന്‍സിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ പുലര്‍ച്ചെ 12 മണയോടെയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. 42ൽ 12 മുറികളില്‍ മാത്രമായിരുന്നു […]Read More
കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ പൊലീസ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി. വനിതകളുടെ മുറിയിലേക്ക് വനിതാ പൊലീസ് ഇല്ലാതെ കയറുന്നത് ശരിയാണോ എന്ന മാധ്യമപ്രവർത്തകന്‍റെ നേരിട്ടുള്ള ചോദ്യത്തിനാണ് മറുപടി പറയാതെ പി.കെ ശ്രീമതി ഒഴിഞ്ഞു മാറിയത്. ഒരു ഹോട്ടലില്‍ യു.ഡി.എഫ് നേതൃത്വം കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞാല്‍ തെരഞ്ഞെടുപ്പ് കമീഷൻ ആരാണെന്ന് നോക്കിയല്ല വാതിലില്‍ മുട്ടുന്നതെന്നാണ് പി.കെ. ശ്രീമതി പറഞ്ഞത്. സ്ത്രീകള്‍ മാത്രമേ ഉള്ളൂവെന്ന് മനസിലായതോടെ […]Read More
പാലക്കാട്: രാഷ്ട്രീയനേതാക്കൾ താമസിക്കുന്ന ലോഡ്ജിൽ അർധരാത്രിയുണ്ടായ പൊലീസ് പരിശോധനയിൽ പ്രതിഷേധിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജെബി മേത്തർ എന്നിവർ അടങ്ങുന്ന ഒരു വലിയ നേതൃനിര കൈകോർത്താണ് മാർച്ചിൽ അണിനിരന്നത്. എസ്പി ഓഫീസ് പരിസരത്ത് സമരക്കാരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് അക്രമാസക്തരായ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും, അവയ്ക്കു മേൽ കയറിനിൽക്കുകയും ചെയ്തു. കോൺഗ്രസിൻ്റെ പ്രതിഷേധ മാർച്ച് തടയാൻ നിന്നിരുന്ന പൊലീസുകാർക്ക് നെയിം ബാഡ്ജ് […]Read More

