വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി. റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രുതിക്ക് നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍പ്പെട്ടില്ല. പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ശ്രുതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായത്. ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും […]Read More
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ മൂന്ന് തീർത്ഥാടകർ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ വേൽപ്പുരി വെങ്കയ്യ (65), നീലം ചന്ദ്രശേഖർ (55), ബെംഗളൂരു സ്വദേശിയായ സി പി കുമാർ (44) എന്നിവരാണ് മലകയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. വേൽപ്പുരി വെങ്കയ്യയ്ക്ക് നീലിമലയിൽ വെച്ച് ബുധനാഴ്‌ച്ച രാത്രി 8.47 ന് നെഞ്ചുവേദന ഉണ്ടായി. തുടർന്ന് പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.23 ന് അപ്പാച്ചിമേട്ടിൽ വെച്ചാണ് സി പി കുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് അപ്പാച്ചിമേട് കാർഡിയോളജി […]Read More
കോഴിക്കോട്: ഉമര്‍ ഫൈസി മുക്കത്തിനെതിരെ സമസ്തയിലെ ലീഗ് അനുകൂലികളുടെ ആദര്‍ശ സമ്മേളനത്തില്‍ പ്രമേയം. ഉമര്‍ ഫൈസിയെ സമസ്ത മുശാവറ അംഗത്വത്തില്‍ നിന്ന് നീക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു. സമസ്തയുമായി ബന്ധപ്പെട്ട എല്ലാ മേഖലയില്‍ നിന്നും ഉമര്‍ ഫൈസിയെ നീക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കോഴിക്കോട് ചേര്‍ന്ന ആദര്‍ശ സംരക്ഷണ സംഗമത്തില്‍ ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ കല്ലായി ആണ് പ്രമേയം അവതരിപ്പിച്ചത്. സുപ്രഭാതം പത്രത്തിന്റെ നയ വ്യതിയാനങ്ങള്‍ക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. സുപ്രഭാതം പത്രത്തിന്റെ പോളിസിക്ക് വിരുദ്ധമായാണ് ചില വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതെന്ന് പ്രമേയം […]Read More
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് വിഎച്ച്എസ്എസിലെ അറബി അധ്യാപകനാണ് നാസര്‍ കറുത്തേനി. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഈമാസം 21നാണ് നാസര്‍ കറുത്തേനിയെ അറസ്റ്റ് ചെയ്തത്. വണ്ടൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുക്കുകയായിരുന്നു. നിലവില്‍ ഇയാള്‍ മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സുഡാനി ഫ്രം […]Read More
ഒറ്റയടിക്ക് ഏഴായിരത്തിലധികം വില കുറച്ച് IQOO Z9 ഫോൺ. 24,999 രൂപ വിലയുണ്ടായിരുന്ന ഫോൺ ഒറ്റയടിക്ക് 26 ശതമാനം വില കുറച്ച് 18,499 രൂപയ്ക്കാണ് ആമസോണിൽ വിൽക്കുന്നത്. IQOO Z9 5G യുടെ 8ജിബി + 128GB മോഡലാണ് 18,498 രൂപയ്ക്ക് വാങ്ങാൻ സാധിക്കുക. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, വൺകാർഡ് പോലുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫോണിന്റെ വില വീണ്ടും കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കഴിയും. ആമസോൺ പേ ഐസിഐസിഐ കാർഡ് ഉപയോഗിച്ച് 2500 രൂപയോളമാണ് വീണ്ടും കുറയ്ക്കാൻ സാധിക്കുക. ഇതിലൂടെ […]Read More
കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. റെയിൽവേ ക്വാർട്ടേഴ്സിന് സമീപം ചത്തനിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. കടിയേറ്റവർക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സ്ത്രീകളും വയോധികരും ഉൾപ്പെടെ 15 പേരെയാണ് തെരുവുനായ കടിച്ചത്. കടിയേറ്റവരെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ പ്ലാറ്റ്ഫോം, പാർക്കിങ് സ്ഥലം, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിൽ നിന്നാണ് യാത്രക്കാർക്ക് കടിയേറ്റത്. പിന്നീട് തെരുവുനായകൾ തമ്മിലുള്ള കടികൂടലിനിടെ […]Read More
മാസ്സ് ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’ നാളെ തിയേറ്ററുകളിലെത്തുന്നു
മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നാളെ തിയേറ്ററുകളിലെത്തുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന് മികച്ച ബുക്കിങ് ആണ് ലഭിക്കുന്നത്. ആദ്യ ദിനം വല്ല്യേട്ടൻ മികച്ച കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. നാളെ പിവിആർ ഉൾപ്പടെയുള്ള മൾട്ടിപ്ലെക്സുകളിൽ ബ്ലാക്ക് ഫ്രൈഡേയുടെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ 99 രൂപയായി കുറച്ചിട്ടുണ്ട്. ഇതും വല്ല്യേട്ടന് ആദ്യ ദിനത്തിൽ […]Read More
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ജീവൻ കവർന്ന അപകടത്തിൽ കാറോടിച്ചിരുന്ന അർജുൻ സ്വർണക്കടത്ത് കേസിൽ അറസ്റ്റിൽ. ഞായറാഴ്ച പെരിന്തൽമണ്ണയിൽ സ്വർണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണംകവർന്ന കേസിൽ ആസൂത്രകനടക്കം ഒമ്പതുപേരാണ് അറസ്റ്റിലായത്. ഇതിലൊരാൾ ബാലഭാസ്കറിന്റെ ഡ്രൈവറായ തൃശൂർ പാട്ടുരായ്ക്കൽ പറക്കോട്ടിൽ ലൈനിൽ കുറിയേടത്തു മന അർജുൻ (28)ആണ്. ബാലഭാസ്കറിന്റെ വാഹനാപകടവും സ്വർണക്കടത്ത് ആക്ഷേപവും തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്കറിന്റെ ജീവനെടുത്ത വാഹനാപകടത്തിന് പിന്നിൽ സ്വർണക്കടത്ത് ലോബിയുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി തന്നെ ഇത്തരമൊരു […]Read More
തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ ഉത്തരവ്. റിട്ടയേർഡ് ഹൈക്കോടതി ജഡ്‍ജി സി എൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സർവേ നമ്പർ 18/1ൽ ഉൾപ്പെട്ട വസ്തുവിൻ്റെ കിടപ്പ്, സ്വഭാവം വ്യാപ്തി എന്നിവ തിരിച്ചറിയുക. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുകയും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ […]Read More
കൊച്ചി: നടനും നിർമാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല, കണക്കുകള്‍ മറച്ചുവെച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിനിമാ നിർമാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ […]Read More