പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റി. കൽപ്പാത്തി രഥോത്സവം പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് തിയതി മാറ്റിയത്. ഈ മാസം 20 നാണ് പാലക്കാട് തിരഞ്ഞെടുപ്പ് നടക്കുക. നേരത്തെ ഈ മാസം 13 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ രാഷ്ട്രീയ പാർട്ടികൾ കൽപ്പാത്തി രഥോത്സവത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പാലക്കാട്ടിലെ പ്രധാന ആഘോഷപരിപാടികളിൽ ഒന്നാണ് കൽപ്പാത്തി രഥോത്സവം. അന്നേ ദിവസം പ്രാദേശിക അവധിയാണ്. ഈ ദിനത്തിൽ തിരഞ്ഞെടുപ്പ് […]Read More
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍മോരയിലെ മര്‍ചുലയിലാണ് അപകടമുണ്ടായത്. പൗരിയില്‍ നിന്ന് രാംനഗറിലേക്ക് പോവുകയായിരുന്നു ബസ്. 200 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു. ബസില്‍ പരിധിയില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നുവെന്നും വിവരമുണ്ട്. 45പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബസാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ ബസില്‍ ഇതില്‍ കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ […]Read More
കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാർ. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഷംസുദ്ദീൻ എന്ന പ്രതിയെയാണ് കോടതി വെറുതേവിട്ടത്. കൊല്ലം പ്രിൻസിപ്പല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി നവംബർ നാലിന് വിധിപറഞ്ഞത്. കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷാവിധി കോടതി […]Read More
തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കുള്ള തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം ചാനല്‍ മുതലാളി ആന്റോ അഗസ്റ്റിൻ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും ധെെര്യമുണ്ടെങ്കില്‍ അവയുടെ തെളിവ് പുറത്തുവിടണമെന്നുമാണ് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ താൻ എത്തിയതിന്റെ ഒരു ഫോട്ടോ തെളിവെങ്കിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാൻ ശോഭ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘ഒരു 500 തവണയെങ്കിലും ഞാൻ ആന്റോ അഗസ്റ്റിന്റെ വീട്ടിലെത്തിയിരുന്നുവെന്ന് അയാള്‍ പറഞ്ഞു. അതില്‍ നിന്ന് രണ്ട് പൂജ്യം […]Read More
വയനാട്: സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ബാലികക്ക് ദാരുണന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് – സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്. നായ്‌ക്കെട്ടിയില്‍ നിന്ന് സുല്‍ത്താന്‍ബത്തേരി നഗരത്തിലേക്ക് വരുന്നതിനിടെ കോട്ടക്കുന്നില്‍ വെച്ച് ഓട്ടോറിക്ഷ യു ടേണ്‍ എടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. രക്ഷിതാക്കളുടെ മടിയിലിരുന്ന കുട്ടി വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു. ഇരുളത്തെ ബന്ധുവീട്ടിലേക്ക് മാത പിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പോകുന്ന […]Read More
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ഭൂമിയാക്കി എന്ന് പറയുന്ന സമയത്ത് അവിടെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. ജനവാസമുള്ള ഒരു സ്ഥലം എങ്ങനെയാണ് വഖഫ് ഭൂമിയാകുകയെന്നും വി ഡി സതീശന്‍ ചോദിച്ചു. ‘ഈ ഭൂമി വഖഫ് ഭൂമിയല്ല. അതിന് മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, വഖഫ് […]Read More
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ്. കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് വകുപ്പിൻറെ നോട്ടീസ്. നോട്ടീസിന് വിശദീകരണം നൽകുമെന്ന് അധികൃതർ അറിയിച്ചു. ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി […]Read More
മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 0-3ന് തോറ്റതിന് പിന്നാലെ നിരവധിചോദ്യങ്ങളുമായി ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ഇന്ത്യ പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിന് പിന്നാലെ എക്സ് പോസ്റ്റിലൂടെയാണ് സച്ചിൻ ഇന്ത്യയുടെ മോശം പ്രകടനത്തെ വിമർശിച്ചതിനൊപ്പം ആത്മപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ‘നാട്ടിൽ 0-3ന് പരമ്പര നഷ്ടമാകുക എന്നത് തൊണ്ടതൊടാതെ വിഴുങ്ങാൻ അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ പരിശോധന വേണം. എന്തുകൊണ്ടാണ് തോറ്റത്, തയ്യാറെടുപ്പുകളുടെ കുറവു കൊണ്ടാണോ, മോശം ഷോട്ട് സെലക്ഷനാണോ, അതോ പരിശീലന മത്സരങ്ങളുടെ […]Read More
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം 23-ാം ദിവസത്തിലേക്ക്. ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ നിരാഹാര സമരം നടത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി വ്യക്തമാക്കി. വർഷങ്ങളായി പ്രദേശത്തെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്. സര്‍ക്കാര്‍ […]Read More
കോഴിക്കോട്: കെ റെയിലിന് അനുമതി നല്‍കരുതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്‍കി കെ റെയില്‍ വിരുദ്ധ സമരസമിതി. കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ സന്ദർശനത്തിടെയിലാണ് നിവേദനം നല്‍കിയത്. കെ റെയില്‍ കേരളത്തിന് ആവശ്യമല്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. സാങ്കേതിക–പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കെ റെയിലിന്‍റെ തുടർനടപടികള്‍ക്ക് സന്നദ്ധമാണെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ ഫെഡറലിസത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന സില്‍വർ ലൈൻ ചർച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. കടുത്ത പ്രതിഷേധത്തിനൊടുവില്‍ പിന്നോട്ട് […]Read More

