ന്യൂഡല്‍ഹി: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ. ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍, റോബര്‍ട്ട് വാദ്രയുടെ അമ്മ എന്നിവര്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. കേരള സാരിയില്‍ ആണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയത്. നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും പ്രിയങ്ക വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുക. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം […]Read More
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നിർദേശിച്ച രണ്ട് പ്രധാന ടൂറിസം പദ്ധതികൾക്ക് കേന്ദ്ര അനുമതി. 155.05 കോടി രൂപയുടെ ടൂറിസം പദ്ധതിക്കാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻറെ അനുമതിയായത്. 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആൻഡ് റിക്രിയേഷണൽ ഹബ്ബിനും 95.34 കോടി രൂപയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിളിനുമാണ് അനുമതി ലഭിച്ചതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഡെവലപ്പ്മെൻറ് ഓഫ് ഐക്കോണിക് ടൂറിസ്റ്റ് സെൻറേഴ്സ് ടു ഗ്ലോബൽ സ്കെയിൽ എന്ന പദ്ധതിയിൽ […]Read More
കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റ നിഗമനം. കൂടെയുണ്ടായിരുന്ന യുവാവിനായി അന്വേഷണം നടക്കുകയാണ്. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. 24നാണ് കനോലി കനാലിന് സമീപത്തെ ലോഡ്ജിൽ ഫസീലയും തൃശൂർ സ്വദേശി അബ്ദുൽ സനൂഫും മുറിയെടുത്തത്. ഇന്നലെ മുറിയുടെ […]Read More
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാസേന. കത്വ ജില്ലയിൽ നിന്നും 10 ഭീകരരെ സൈന്യം പിടികൂടി. മേഖലയിലെ 17 സ്ഥലങ്ങളിൽ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്. ഭീകര പ്രവർത്തനങ്ങൾക്ക് ലോജിസ്റ്റിക്, സാമ്പത്തിക സഹായങ്ങൾ എന്നിവ നൽകുന്ന ഏതാനും പ്രദേശവാസികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. മൽഹർ, ബില്ലവാർ, ബാനി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഭീകര സംഭവങ്ങളുമായി ബന്ധപ്പെട്ട മൂന്ന് എഫ്ഐആറുകളുമായി ബന്ധപ്പെട്ട് ആണ് സുരക്ഷാ സൈന്യം ഈ മേഖലയിൽ പരിശോധന ആരംഭിച്ചിരുന്നത്. കൃത്യമായി ആസൂത്രിതമായ […]Read More
കോഴിക്കോട്: കൊടുവള്ളിയില്‍ സ്വർണവ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വർണം കവർന്നതായി പരാതി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുത്തമ്പലം സ്വദേശി ബൈജുവിനെ കാറിടിച്ച് വീഴ്ത്തിയാണ് കവർച്ച നടത്തിയത്. ഒരു വെള്ളക്കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് ബൈജു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി- ഓമശ്ശേരി റോഡില്‍ മുത്തമ്പലത്താണ് സംഭവം. കൊടുവള്ളി ഓമശേരി റോഡില്‍ വെച്ച് അഞ്ചംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നുവെന്നാണ് പരാതി. സ്വർണാഭരണങ്ങള്‍ നിർമിക്കുന്ന കടയുടെ ഉടമയാണ് […]Read More
കോഴിക്കോട്: ഇത്രയും കാലം താൻ ആരെയാണോ അകറ്റാൻ ശ്രമിച്ചത് അവർ തന്നെയാണ് തന്നെ സ്നേഹാശ്ലേഷങ്ങളുമായി പൊതിഞ്ഞതെന്ന് സന്ദീപ് വാര്യർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യർ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും തനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. വെറുപ്പും വിദ്വേഷവും ജീവിതത്തിൽ പകർത്താത്ത ഒട്ടേറെ സനാതന ഹിന്ദുക്കൾ ഈ രാജ്യത്ത് ഇപ്പോഴുമുണ്ടെന്നും അവരിൽ ഒരാളായി താൻ കഴിഞ്ഞോളാമെന്നും സന്ദീപിൻ്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് പോലും മോചിതനാകാൻ സമ്മതിക്കാത്ത മലയാളി സമൂഹത്തിൻ്റെ […]Read More
സിങ്കപ്പുർ: ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഡിങ് ലിറന്റെ കുതിപ്പിന് ചെക്ക് പറഞ്ഞ് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ്. മൂന്നാംമത്സരത്തിലാണ് ഗുകേഷ് ജയം സ്വന്തമാക്കിയത്. 14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്. വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂൻസ് ഗാമ്പിറ്റ് ഡിക്ലൈൻഡ് ഗെയിമിലൂടെയാണ് തന്റെ ആദ്യദിന പരാജയത്തിന് പകരംവീട്ടിയത്. 37 കരുനീക്കങ്ങളില്‍ ഇന്നത്തെ മത്സരം അവസാനിച്ചു. ആദ്യത്തെ മത്സരത്തില്‍ ലിറൻ വിജയിക്കുകയും രണ്ടാം മത്സരം സമനിലയിലാവുകയും ചെയ്തിരുന്നു. ബുധനാഴ്ചത്തെ വിജയത്തോടെ ഗുകേഷിനും ലിറനും 1.5 […]Read More
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ് നാട് തീരത്തേക്ക് നീങ്ങും. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും, കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ്‌നാട് […]Read More
പാലക്കാട് വാളയാറില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് വാഹനങ്ങള്‍ക്ക് തീവെച്ചു. വാളയാർ പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാതയില്‍ നിർത്തിയിട്ടിരിക്കുകയായിരുന്ന വാഹനങ്ങള്‍ക്കാണ് തീവെച്ചത്. സംഭവത്തില്‍ ഒരാള്‍ പൊലീസിൻ്റെ പിടിയിലായി. വാഹനം കത്തിച്ചതായി സംശയിക്കുന്ന ചുള്ളിമട സ്വദേശി പോളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലാണ് വാഹനം കത്തിച്ചതെന്നാണ് സൂചന. പോള്‍ മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ വാഹനങ്ങള്‍ക്ക് തീയിട്ടത്. താനാണ് വാഹനങ്ങള്‍ക്ക് തീയിട്ടതെന്ന് പോള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോളിനൊപ്പം ജാമ്യമെടുക്കാനെത്തിയ രണ്ടു […]Read More
പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. സംഭവത്തിൽ ബസിലുണ്ടായിരുന്ന പതിനഞ്ചോളം ഭക്തർക്കാണ് പരിക്കേറ്റത്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ഇപ്പോൾ ലഭ്യമാവുന്നത്. ദേശീയ പാതയിലെ അഞ്ചുമൂർത്തി മംഗലത്താണ് അപകടം നടന്നത്. പുലർച്ചെയായിരുന്നു സംഭവം നടന്നത്. തമിഴ്‌നാട്ടിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇരുപത്തിയഞ്ചിലധികം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ ആലത്തൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വാഹനത്തിന്റെ നിയന്ത്രണംതെറ്റി ഡിവൈഡറിൽ ഇടിച്ചതാണെന്നാണ് ഹൈവേ പോലീസ് അറിയിക്കുന്നത്. ബസ് മറിഞ്ഞതിന് പിന്നാലെ പിന്നിൽ […]Read More

