തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് കൂറ്റൻ മരം വീണ് നിരവധി യാത്രക്കാർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് കാട്ടാക്കട നക്രാംചിറയ്ക്ക് സമീപമായിരുന്നു സംഭവം. ബസ് കണ്ടക്ടർ അടക്കം 15-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിലേക്കും മാറ്റി. കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. മൂക്കിന് പരിക്കേറ്റ കണ്ടക്ടർ സുനിൽ ദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.Read More
ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ കാർ അപകടത്തില്‍ മരിച്ചിട്ടും ഇന്നും ഏറെ ആരാധകരുള്ള ബ്രീട്ടീഷ് രാജകുടുംബാംഗമായ ഡയാന രാജകുമാരിയുടെ കുട്ടിക്കാല വസതിയിലെ ഫാം ഹൗസ് തീ പടിത്തത്തിൽ കത്തിയെരിഞ്ഞു. ആരോ ഫാം ഹൗസിന് തീയിട്ടുവെണെന്നാണ് പ്രാഥമിക നിഗമനം. അൽഥോർപ് ഹൗസ് ഏസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന ഫാം ഹൗസാണ് കത്തിയമർന്നത്. കിംഗ്സ്ത്രോപിലെ മില്‍ ലൈനിലുള്ള ഡല്ലിംഗ്ടൺ ഗ്രേഞ്ച് ഫാർമ്ഹൗസിൽ രാത്രി ഒന്നരയോടെയാണ് തീ പിടിത്തമുണ്ടായത്. വലിയ തോതിലുള്ള തീ പിടിത്തമാണ് ഫാം ഹൗസിലുണ്ടായതെന്ന് നോർത്ത്ഹാംഷെയര്‍ പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഡയാന […]Read More
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കൊവിഡ് ബാധിതർക്കും സംശയിക്കപ്പെടുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം
തിരുവനന്തപുരം: അടുത്ത മാസം നടക്കാനിരിക്കുന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കൊവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ആണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ചു കൊണ്ട് കൊവിഡ് സംശയിക്കപ്പെടുന്നവർക്കും സ്ഥിരീകരിച്ചവർക്കും ഇത്തരത്തിൽ വോട്ട് ചെയ്യാനാവും. ഇത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന് മേയ് 26ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. […]Read More
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയത് കൊറിയൻ യുവതിയെന്ന് സംശയം. എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ലോഗറുടെ വിശദാംശങ്ങൾ പോലീസ് തേടിയിട്ടുണ്ട്. ഏപ്രിൽ 10ന് രാത്രി 10 മണിയോടെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം കിഴക്കേനടയിലൂടെ പദ്മതീർത്ഥക്കുളത്തിന് മുകളിലൂടെ ഡ്രോൺ പറന്നത്. യുവതി ഡ്രോൺ ഉപയോഗിച്ചതായി നിർണായക മൊഴിയും ലഭിച്ചതായി പൊലീസ് പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ഡ്രോൺ പറത്തരുതെന്ന കർശന നിയമത്തെ വെല്ലുവിളിച്ചാണ് അത്യാധുനിക നിരീക്ഷണ ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരിക്കുന്ന മേഖലയിലൂടെയാണ് ഡ്രോൺ പറത്തിയിരിക്കുന്നത്. ഏപ്രിൽ […]Read More
കോഴിക്കോട്: കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ പാലപ്പെട്ടി സ്വദേശികളായ അസീസ്-സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. 21 വയസ്സായിരുന്നു. കുറ്റിപ്പുറം പള്ളിപ്പടി വാരിയർ ഫൗണ്ടേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ആറ് മാസ ദൈർഘ്യമുള്ള ലോജിസ്റ്റിക്ക് കോഴ്സിന് ഒരു മാസം മുമ്പാണ് സിനാൻ ചേർന്നത്. ഇന്നലെ രാവിലെ ക്ലാസിലുണ്ടായിരുന്ന സിനാൻ ഉച്ചയ്ക്ക് ശേഷം ക്ലാസ്സിൽ തിരിച്ചെത്തിയിരുന്നില്ല. വൈകിട്ട് സ്ഥാപനത്തിന്റെ മറ്റൊരു കെട്ടിടത്തിന് സമീപം വിദ്യാർത്ഥി വീണ് […]Read More
തിരുവനന്തപുരം: കേരള സംസ്ഥാനത്തിലെ ദേശീയ പാത തകർച്ചയെപ്പറ്റി പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇന്ന് പരിശോധിക്കും. ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നിൽ ഇന്ന് ഹാജരാകണം. കെ സി വേണുഗോപാലാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ. ഇന്നലെ മലപ്പുറത്ത് എത്തി കെ സി വേണുഗോപാൽ ദേശീയ പാതയിലെ നിർമാണ അപാകതകൾ നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. അതേസമയം, ദേശീയപാതയില്‍ വിള്ളലുണ്ടായ സംഭവത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ വ്യാജപ്രചരണം നടക്കുന്നുണ്ട്. ജിയോളജിക്കല്‍ സര്‍വ്വേ […]Read More
യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി. മരണ കാരണം വ്യക്തമല്ല. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. എറണാകുളം കാലടി നീലീശ്വരത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Read More
ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. പ്രമേയം മക്കൾ നീതി മയ്യം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യസഭയിലേക്കെത്തുക. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തിരഞ്ഞെടുപ്പ് നടക്കുക. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്‌നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക. സ്വന്തം പാര്‍ട്ടി രൂപീകരിച്ചതിനുശേഷമുളള കമല്‍ഹാസന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പാണ് ഈ […]Read More
തിരുവനന്തപുരം: ഈ വര്‍ഷത്തെ വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്( മെയ് 28) നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാകും നറുക്കെടുപ്പ് നടക്കുക. 12 കോടിയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ രണ്ട് മണി മുതൽ ഫലം ലഭ്യമാകും. വില്പനയ്ക്കായി 45 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിപണിയിൽ എത്തിച്ചത്. ഇതിൽ കഴിഞ്ഞ ദിവസം നാല് മണിക്കുള്ളിൽ 42,17,380 ടിക്കറ്റുകളും വിറ്റു പോയിരുന്നു. 300 രൂപ വില്പന വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ മൊത്തം ആറു […]Read More
പ്ലസ് വണ്‍ അപേക്ഷയില്‍ ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ തിരുത്തല്‍ വരുത്താം..വിശദാംശങ്ങള്‍ ഇങ്ങനെ…
പ്ലസ് വൺ പ്രവേശനത്തിന് മുന്നോടിയായി അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട് പരിശോധിക്കാനും തിരുത്താനും ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി വരെ സമയം. 24നാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. ജൂണ്‍ രണ്ടിന് പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. അപേക്ഷ നല്‍കുന്നതിന്റെ ഭാഗമായി കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ നല്‍കിയ വിവരങ്ങളില്‍ പേരു മാത്രമേ തിരുത്താന്‍ അനുമതിയുള്ളൂ. വിലാസം, ജാതി, ബോണസ് പോയിന്റിന് അര്‍ഹമാകുന്ന മറ്റു വിവരങ്ങള്‍ തുടങ്ങിയവയില്‍ പിശകുണ്ടെങ്കില്‍ തിരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷയില്‍ അവകാശപ്പെടുന്ന […]Read More