പത്തനംത്തിട്ട: അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിൽ എത്തിച്ചു. വൈകീട്ട് നാലരക്ക് വീട്ടുവളപ്പിലാണ് സംസ്ക്കാരം. രാവിലെ 9.30 യോടെയാണ് മൃതദേഹം ജന്മനാടായ പുല്ലാട് എത്തിച്ചത്. മൃതദേഹം പൊതുദർശനത്തിന് വെച്ച വിവേകാനന്ദ ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ് രഞ്ജിത. സംസ്ഥാന സർക്കാരിന് വേണ്ടി വി എൻ വാസവൻ രഞ്ജിതക്ക് അന്തിമ ഉപചാരം അർപ്പിച്ചു.Read More
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ തിങ്കളാഴ്‌ച തിരുവനന്തപുരം സ്വദേശിയായ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റൻസിവിസ്റ്റ്, നെഫ്രോളജിസ്റ്റ് അടക്കമുള്ള സംഘം ചികിത്സക്ക് നേതൃത്വം നൽകുന്നുണ്ട്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് ചികിത്സയിൽ തുടരുന്നത്Read More
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങിയെത്തി. പുലർച്ചെ എത്തിയ വിമാനത്തിൽ 14 മലയാളികൾ തിരിച്ചെത്തി. ഇതിൽ 12 പേർ വിദ്യാർത്ഥികളാണ്. ഇതുവരെ രണ്ടായിരത്തിലധികം ഇന്ത്യക്കാരാണ് ഈ ഓപ്പറേഷനിലൂടെ തിരിച്ചെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.Read More
ടെൽ അവീവ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനിടെ തെക്കൻ ഇസ്രായേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ബീർഷെബയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ മിസൈൽ പതിച്ചതിൽ മൂന്ന് പേർ മരിച്ചു. പലർക്കും പരിക്കേൽക്കുകയും ചെയ്‌തു. ആക്രമണത്തിന്റെ പശ്ചാതലത്തിൽ പൊതുജനങ്ങൾ ഷെൽട്ടറുകളിൽ തുടരണമെന്ന് ഇസ്രായേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകി. ഇറാൻ വീണ്ടും മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.Read More
ആറ് തവണ മാറ്റിവെച്ച ആക്‌സിയോം 4 ദൗത്യത്തിനായി പുതിയ വിക്ഷേപണ തീയതി നിശ്ചയിച്ചതായി നാസ അറിയിച്ചു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉൾപ്പെടുന്ന ബഹിരാകാശ യാത്ര സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നതിനുള്ള ദൗത്യമാണിത്. ജൂൺ 25 ബുധനാഴ്ച വിക്ഷേപണം നടത്താനാണ് ആക്സിയോം സ്‌പേസ്, സ്‌പേസ് എക്‌സ്, നാസ എന്നിവർ തീരുമാനിച്ചിരിക്കുന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 2:31ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:10) റോക്കറ്റ് വിക്ഷേപിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ […]Read More
ദോഹ: ഖത്തറിലെയും ഇറാഖിലെയും യു.എസ്. സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം. ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്താ ഏജൻസികളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളമാണ് ആക്രമണത്തിൽ പ്രധാനമായും ലക്ഷ്യമാക്കിയതെന്നാണ് വിവരം. മിസൈൽ ആക്രമണത്തെ തുടർന്ന് ദോഹ നഗരത്തിൽ സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണം ഫലപ്രദമായി തടയാനായെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മിസൈലുകൾ […]Read More
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണപ്പെട്ട മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. രാവിലെ ഏഴ് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്തെത്. മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. സംസ്കാരം ചൊവ്വാഴ്ച നടക്കും. വിമാനത്താവളത്തിൽ സിപിഎം നേതാക്കളായ എം.എ. ബേബിയും എം.വി. ഗോവിന്ദനും, മന്ത്രി ജി.ആർ. അനിലും, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും, ബിജെപി നേതാവ് എസ്. സുരേഷും എത്തിച്ചേരുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം […]Read More
കൂർനൂൾ: കൂർണൂളിൽ കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂർണൂൽ സ്വദേശി തേജേശ്വറിന്റെ മൃതദേഹമാണ് കനാലിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ ഭാര്യയും ഭാര്യമാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ പതിനേഴാം തീയതി മുതൽ തേജേശ്വറിനെ കാണാതായിരുന്നു. സ്വകാര്യ ഭൂമി സർവ്വേയറും നൃത്താധ്യപകനുമാണ് തേജേശ്വർ. തേജേശ്വരന്റെ മരണത്തിന് പിന്നാലെ ഭാര്യ ഐശ്വര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി. ജൂൺ 17ന് തേജേശ്വറിനെ കാണാതായതിന് പിന്നാലെ സഹോദരൻ തേജവർദ്ധൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച നടത്തിയ […]Read More
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു (73) അന്തരിച്ചു. വണ്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ്, സമീർ, ആയിഷ ലുബിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30-ന് നിലമ്പൂർ മുക്കട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.Read More
അഹമ്മദാബാദ്: ഗുജറാത്തിലെ വിസാവദറിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി (എഎപി) സീറ്റ് നിലനിർത്തി. എഎപി സ്ഥാനാർത്ഥിയായ ഗോപാൽ ഇറ്റാലിയ 17,554 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഭൂപേന്ദ്ര ഭയാനി ബിജെപിയിൽ ചേർന്ന് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഗോപാൽ ഇറ്റാലിയയ്ക്ക് 75,942 വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയുടെ കിരിത് പട്ടേൽ 58,388 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. കോൺഗ്രസിന്റെ നിതൻ രൺപാരിയക്ക് 5,501 വോട്ടുകളെ നേടാനായുള്ളു.Read More

