ന്യൂഡൽഹി: നിലമ്പൂരിനൊപ്പം രാജ്യത്തെ മറ്റ് നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ. ഗുജറാത്തിലെ രണ്ട് സീറ്റുകളിലും പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകലുമാണ് വോട്ടെണ്ണൽ. പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ ആം ആദ്‌മി പാർട്ടി എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിലെ കാളിഗഞ്ചിൽ തൃണമുൽ – ബിജെപി – കോൺഗ്രസ് ത്രികോണ മത്സരമായിരുന്നു. തൃണമുൽ എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.Read More
നിലമ്പൂരിൽ പ്രതീക്ഷിച്ച ലീഡലേക്ക് യുഡിഎഫ് മുന്നേറുകയാണ്. സന്തോഷകരമായ വാർത്തയാണ് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.Read More
നിലമ്പൂർ: യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ചില സ്ഥലങ്ങളിൽ അൻവറിന് കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട് യുഡിഎഫ് വോട്ടുകൾ അൻവറിനു പോയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. നിലമ്പൂരിൽ പ്രതിഫലിക്കുന്നത് ഭരണവിരുദ്ധ വികാരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.Read More
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ചാം ഘട്ടം കഴിയുമ്പോൾ ലീഡ് കുറയാതെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. ആദ്യ റൗണ്ടിൽ 419 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന് ലഭിച്ചത്. രണ്ടാം റൗണ്ടിൽ 1239 ആയി. മൂന്നാം റൗണ്ട് ആയതോടെ 1449 വോട്ടുകളുടെ ലീഡിൽ യുഡിഎഫെത്തി. നാലാം റൗണ്ടിൽ 837 വോട്ടിന്റെ ലീഡും അഞ്ചാം റൗണ്ട് എത്തിയപ്പോൾ 3890 ലേക്ക് എത്തി. ആറാം റൗണ്ട് പിന്നിടുമ്പോൾ 4751 ലീഡും ഏഴാം റൗണ്ടിൽ 5123 ലീഡും നേടി.Read More
തിരുവനന്തപുരം: സ്‌കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനായാണ് പ്രധാനാധ്യാപകർക്ക് ശമ്പളം നൽകുന്നതെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയിൽ വ്യാപക വിമർശനമുയരുന്നു. സാധാരണ ബോധമുള്ള ആരും പറയാൻ തയ്യാറാകാത്ത പ്രസ്താവനയാണിത് എന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ പ്രതികരിച്ചു. ജോലിചെയ്ത് നേടുന്ന ശമ്പളം എങ്ങനെ വിനിയോഗിക്കണമെന്ന് അധ്യാപകർക്ക് അറിയാമെന്ന് സർക്കാർ പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപക സംഘടന കെജിപിഎസ്എച്ച്.എ പ്രതികരിച്ചു.ഉച്ചഭക്ഷണവിതരണം അധ്യാപകരുടെ മാത്രം ബാധ്യതയല്ല സർക്കാർ ഉത്തരവാദിത്വവുമാണെന്ന് എയ്ഡഡ് പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപകസംഘടന കെപിപിഎച്ച്എ പറഞ്ഞു. “സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനാലാണ് […]Read More
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 419 വോട്ടിന്റെ ലീഡിൽ മുന്നിൽ. വഴിക്കടവിലെ തണ്ണിക്കടവ് എയുപി സ്കൂളിലെ ബൂത്ത് ഒന്നിലെ വോട്ടുകളാണ് എണ്ണിയത്. ആദ്യ ബൂത്തിൽ സ്വരാജ് മൂന്നാമതാണ്. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കന്ററി കോളേജിലാണ് വോട്ടെണ്ണൽRead More
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഏഴരയോടെ സ്ട്രോങ്ങ് റൂം തുറന്നു. ചുങ്കത്തറ മാർത്തോമാ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ശേഷം ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങും. 19 റൗണ്ടുകളിലായി 263 ബൂത്തിലെ വോട്ടുകളെണ്ണും.Read More
തെൽ അവീവ്: ഇറാന്റെ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 1213 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ അറിയിച്ചു. പരിക്കേറ്റവരിൽ 16 പേരുടെ നില അതീവ ഗുരുതരമാണെന്നും ഇസ്രായേൽ എമർജൻസി മെഡിക്കൽ വിഭാഗം മഗേൻ ഡേവിഡ് ആദം അറിയിച്ചു. അതേസമയം ഇസ്രായേൽ നടത്തിയ തിരിച്ചാക്രമണത്തിൽ ഇറാനിൽ 400 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന തെൽ അവീവ് വിമാനത്താവളം നാളെ മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചു. സുരക്ഷയുടെ ഭാഗമായി വിമാനങ്ങളുടെയും യാത്രക്കാരുടെയും […]Read More
അമേരിക്കയുടെ ആണവകേന്ദ്ര ആക്രമണത്തെ തുടർന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗി റഷ്യയിലേക്ക്. തിങ്കളാഴ്ച മോസ്‌കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സുപ്രധാന കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഇറാന്റെ സുഹൃത്താണ് റഷ്യ ഞങ്ങൾ എപ്പോഴും പരസ്പരം കൂടിയാലോചനകൾ നടത്താറുണ്ട്. ഗൗരവമേറിയ ചർച്ചകൾക്കായാണു റഷ്യയിലേക്ക് പോകുന്നത് അബ്ബാസ് അരാഗി പറഞ്ഞു.Read More
ന്യൂഡൽഹി: യു.എസ് ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്റുമായി ഫോണിൽ ആശയവിനിമയം
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോൺസംഭാഷണം നടത്തി. 45 മിനിറ്റോളം നീണ്ട സംഭാഷണത്തിൽ ഇറാനിലെ നിലവിലെ സംഘർഷപരമായ സാഹചര്യം പെസെഷ്കിയാൻ വിശദമായി മോദിയുമായി പങ്കുവെച്ചു. ഞായറാഴ്‌ച പുലർച്ചെയാണ് അമേരിക്ക ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയത്. ടെഹറാനിലെ ഫോർഡോ, നതാൻസ്, ഇസ്‌ഫഹാൻ എന്നീ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സമാധാനം പുനസ്ഥാപിച്ചില്ലെങ്കിൽ ഇറാൻ കഴിഞ്ഞ എട്ട് ദിവസങ്ങളിൽ അനുഭവിച്ചതിനേക്കാൾ ദുരന്തം നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് […]Read More

