Latest News

Month: June 2025

National

രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് കെജ്രിവാൾ

ന്യൂഡൽഹി: രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് അരവിന്ദ് കെജ്രിവാൾ. ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ സഞ്ജയ് അറോറയുടെ വിജയത്തെ തുടർന്ന് ഒഴിവാകുന്ന രാജ്യസഭാ സീറ്റിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആര് സ്ഥാനാർഥിയാകുമെന്ന് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.Read More

Politics Top News world News

ജെറുസലേമിലെ വെസ്റ്റേൺവാൾ സന്ദശിച്ച് പ്രാർത്ഥന നടത്തി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യയും

ജെറുസലേമിലെ വെസ്റ്റേൺവാൾ സന്ദശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും. ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇരുവരും വെസ്റ്റേൺവാൾ സന്ദർശിച്ച് പ്രാർത്ഥന നടത്തിയത്. ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് നന്ദി പ്രാർത്ഥന അർപ്പിക്കാനായിരുന്നു ഇരുവരും ഞായറാഴ്ച വൈകുന്നേരം വെസ്റ്റേൺവാളിൽ എത്തിയത്. ‘അത്ഭുതങ്ങൾക്ക് സർവ്വശക്തന് നന്ദി’ എന്ന് നെതന്യാഹു പറഞ്ഞതായും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രതിരോധ സേനയുടെയും ക്ഷേമത്തിനായി പ്രത്യേക പ്രാർത്ഥന നടത്തിയതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]Read More

Kerala

നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് പി വി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ മരുമോനിസത്തിന്റെ അടിവേര്റുക്കാൻ 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് പി വി അൻവർ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവിനോട് വ്യക്തിപരമായ വിരോധമില്ലെന്നും അൻവർ പറഞ്ഞു. വോട്ടെണ്ണി തീർന്നതിന് പിന്നാലെ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് അൻവർ ഇക്കാര്യം അറിയിച്ചത്. ഞാൻ പറയുന്ന നിർദ്ദേശങ്ങൾ യുഡിഎഫ് പ്രകടനപത്രിക ആക്കിയാൽ മലയോര മേഖലയിൽ പൂർണമായും സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും അൻവർ പറഞ്ഞു.Read More

Uncategorized

അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച മലയാളി നേഴ്സിന്റെ മൃതദേഹം തിരിച്ചറിഞ്ഞു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്സ് ആയി ആയി ജോലി ചെയ്യുകയായിരുന്നു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.Read More

Kerala Politics Top News

”പൊതു പ്രവർത്തനം തുടരും, എനിക്ക് എംഎൽഎയൊ മന്ത്രിയോ ആകേണ്ട”; പി വി അൻവർ

യുഡിഎഫിനൊപ്പം മുന്നോടു പോകാനുള്ള സാഹചര്യം ഉണ്ടെങ്കിൽ മുന്നോട്ടു പോകും. കണ്ണു തുറന്നു കാണൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം.”എനിക്ക് എംഎൽഎയൊ മന്ത്രിയോ ആകേണ്ട, പൊതു പ്രവർത്തനം തുടരുമെന്ന് പി വി അൻവർ”. എൽഡിഎഫ് ക്യാമ്പിൽ നിന്നാണ് വോട്ട് ചോരുന്നതെന്നും പി വി അൻവർ പറഞ്ഞു. പിണറായിസത്തിന് അവസാന ആണി അടിക്കും. പിണറായിസം അവസാനിപ്പിക്കാൻ എന്തും ചെയ്യുമെന്നും അൻവർ വ്യക്തമാക്കി. തനിക്ക് വോട്ട് ലഭിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്. താൻ ഉയർത്തിയ വിഷയങ്ങൾക്ക് പിന്തുണ ലഭിച്ചുവെന്നും യുഡിഎഫ് നേതൃത്വം കണ്ണ് അടച്ച് […]Read More

Kerala

‘നിലമ്പൂർ ഫലം ഭരണത്തിന്റെ വിലയിരുത്തലല്ല’- എം സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തെ എൽഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലായി കാണുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പ്രതികരിച്ചു. എൻഡിഎഫ് ചില വിഷയങ്ങൾ ഉയർത്തിയിരുന്നു. ജനങ്ങൾക്ക് അതിൽ തെറ്റിദ്ധാരണ ഉണ്ടായോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഞങ്ങൾ ഉയർത്തിയത് വികസനവുമായി ബന്ധപ്പെട്ടും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളുമായിരിന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നതായും ഫലം സൂക്ഷ്മമായി വിശകലനം ചെയ്ത് ആവശ്യമായതെല്ലാം ഉൾക്കൊള്ളുമെന്നും സ്വരാജ് വ്യക്തമാക്കി.Read More

Kerala

‘ഒൻപത് വർഷമായി അവഗണിക്കപ്പെട്ട നിലമ്പൂരിലെ ജനങ്ങളുടെ വിജയമാണിത്’- ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ: ഒൻപത് വർഷമായി അവഗണിക്കപ്പെട്ട നിലമ്പൂരിലെ ജനതയുടെ വിജയമാണിതെന്ന് ആര്യാടൻ ഷൗക്കത്ത്. കേരളത്തിലെ ജനങ്ങളുടെ വിജയമാണിതെന്നും പിണറായി സർക്കാരിനെതിരെയുള്ള ജനരോക്ഷം നിലമ്പൂർ ഏറ്റെടുത്തെന്നും ഷൗക്കത്ത് പറഞ്ഞു.Read More

Top News world News

ഇറാൻ- ഇസ്രയേൽ സംഘർഷം; ഇറാനിൽ നിന്നുള്ള 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു

ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ നിന്നുള്ള 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള ആറാം വിമാനം ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തി. മഷ്ഹാദിൽ നിന്നാണ് 311 പേരുടെ സംഘമാണ് ഇന്നലെ ഡൽഹിയിൽ തിരിച്ചെത്തിയത്. യാത്രാ സംഘത്തിലെ ഏക മലയാളി കണ്ണൂർ സ്വദേശിയായ ദിനേശ് കുർജനാണ്. ദീർഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവർത്തിക്കുകയാണ് ഇയാൾ. മഷ്ഹാദ് വഴിയാണ് നിലവിൽ കൂടുതൽ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇറാനിൽ […]Read More

Kerala Politics Top News

നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്. 11005 വോട്ടുകൾക്കാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. വോട്ടെണ്ണൽ ആരംഭിച്ചതിന് ലീഡി നിലനിർത്തിക്കൊണ്ടുള്ള വിജയം തന്നെയായിരുന്നു ഷൗക്കത്തിന്റേത്. എൽഡിഎഫ് കോട്ടകളിലടക്കം മുന്നേറിയാണ് ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടി. എന്നാൽ ഇടത് ശക്തി കേന്ദ്രങ്ങൾ ഇതിന് മറുപടി നൽകുമെന്നായിരുന്നു എൽഡിഎഫ് ക്യാമ്പുകൾ […]Read More

Kerala Politics Top News

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത് Tag; Former Chief Minister and senior CPM leader VS Achuthanandan Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes