പാലക്കാട്: പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു. പൂങ്ങുന്നാരം സ്വദേശി കാർത്തിക് (19) ചിറ്റൂർ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പ്ലസ് ടു വിദ്യാർത്ഥികളാണ് ഇരുവരും. ഡാമിൽ കുളിക്കാനിറങ്ങിയതോടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.Read More
ബംഗളൂരു: ശിവമോഗയിലെ കുംസി പൊലിസ് സ്റ്റേഷൻ പരിധിയിൽ യാദവാല ഗ്രാമത്തിൽ രണ്ട് യുവാക്കൾ കുളത്തിൽ വീണുമരിച്ചു. പി.എ. ഗൗതം (22), കെ.സി. ചിരഞ്ജീവി (22) എന്നിവരാണ് മരിച്ചത്. കുളത്തിൽ വീണ മറ്റൊരു യുവാവ് നീന്തി രക്ഷപെട്ടു.Read More
അഹമ്മദാബാദ് വിമാനാപകടത്തിൽ കത്തിത്തകർന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിന്റെ അവശിഷ്ടങ്ങൾ നീക്കി തുടങ്ങി. വിമാനത്തിന്റെ ഭാഗങ്ങൾ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ കമ്പനി ഓഫീസിലേക്കാണ് മാറ്റുന്നത്. അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നുള്ള വിമാനാവശിഷ്ടങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB)യുടെ മേൽനോട്ടത്തിലാകും സൂക്ഷിക്കുക. മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്യാൻ 48 മുതൽ 72 മണിക്കൂർവരെ വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യൻ അന്വേഷണ സംഘത്തിന് പുറമെ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അപകടത്തിൽ വിശദമായ അന്വേഷണം […]Read More
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വോട്ടെടുപ്പ് ഉണ്ടാകാതെ ഭാരവാഹികളെ തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റായി മോഹൻലാൽ തന്നെ തുടരുമെന്ന സൂചനയുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിൽ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് എത്താനാണ് സാധ്യത. മോഹൻലാൽ തന്നെ പ്രസിഡന്റായി തുടരണമെന്ന് അഡ്ഹോക്ക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സിദ്ദിഖും ട്രഷറർ ഉണ്ണി മുകുന്ദനും രാജിവെച്ച സാഹചര്യത്തിൽ അവരുടെ സ്ഥാനത്തേക്ക് പുതിയ ഭാരവാഹികളെ […]Read More
ന്യൂഡൽഹി: അമേരിക്ക ഇറാനിൽ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കൽ ശക്തമാക്കി. കെർമൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ 130 വിദ്യാർഥികളെയാണ് സുരക്ഷിതമായി മാറ്റിയിരിക്കുന്നത്. വിദ്യാർഥികളെ കെർമനിൽ നിന്നും മഷാദിലേയ്ക്ക് ആറ് ബസുകളിലായി മാറ്റിയാണ് ഒഴിപ്പിച്ചത്. ഇന്നും ഇറാനിൽ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ ഡൽഹിയിലെത്തും. ആദ്യ വിമാനം പുലർച്ചെ നാലരയ്ക്ക്യും രണ്ടാമത്തേത് പതിനൊന്നരയ്ക്ക് ഡൽഹിയിലെത്താനാണ് സാധ്യത. യാത്രാ ക്രമീകരണം ഇന്ത്യൻ എംബസിയാണ് നടത്തുന്നത്.Read More
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, എയർ ഇന്ത്യയുടെ 2024 മുതൽ നടന്ന സുരക്ഷാ പരിശോധനകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഡിജിസിഎ നടപടിയെടുത്തു. സമഗ്രമായ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി സമഗ്രമായ വിശകലനമാണ് ഡിജിസിഎ ലക്ഷ്യമിടുന്നത്. അതിനിടെ ജീവനക്കാരുടെ വിന്യാസത്തിലും മേൽനോട്ടത്തിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതോടെ എയർ ഇന്ത്യയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. അപകടം ഒഴിവാക്കാനായ സാഹചര്യങ്ങളിൽ ഉത്തരവാദിത്തം നിർവഹിക്കാത്തതിന്റെ പേരിലാണ് ഇവരെ എല്ലാ സേവന ചുമതലകളിൽ നിന്നുമൊഴിവാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.Read More
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. വോട്ടെണ്ണൽ ചുങ്കത്തറ മാർത്തോമ കോളേജിലാണ് നടക്കുക. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം (77.25) രേഖപ്പെടുത്തിയത് അമരമ്പലം പഞ്ചായത്തിലാണ്. എൽഡിഎഫ് ഭരിക്കുന്ന ഈ പഞ്ചായത്തിൽ എൽഡിഎഫിന് വലിയ പ്രതീക്ഷയുണ്ട്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള പോളിംഗ് ശതമാനം കരുളായിയും പോത്തുകല്ലുമാണ്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് വഴിക്കടവ് പഞ്ചായത്തിലാണ്. 29,320 പേർ. ഏറ്റവും ഒടുവിലായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുപ്രകാരം പോളിങ് ശതമാനം […]Read More
ഫരീദാബാദ്: ഉത്തർപ്രദേശിലെ ഫരീദാബാദിൽ യുവതിയുടെ ജീർണിച്ച നിലയിലുള്ള മൃതദേഹം റോഡരികിലെ കുഴിയിൽനിന്ന് കണ്ടെത്തിയതോടെ നടുക്കുന്ന റഹസ്യം പുറത്ത്. ഷിക്കോഹബാദ് സ്വദേശിനിയായ തനു രാജ്പുത് എന്ന യുവതിയാണ് കൊലചെയ്യപ്പെട്ടത്. മൃതദേഹം വീട്ടിൽനിന്ന് വെറും പത്ത് അടി അകലെയുള്ള കുഴിയിലാണു മറച്ചുവച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് അരുണ്‍ സിങ് ഭർതൃ മാതാപിതാക്കൾ മറ്റ് ബന്ധുക്കൾ എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. തനുവിനെ കാണാതായതായി രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഭർത്താവിന്റെ കുടുംബം പോലീസിൽ പരാതി നൽകിയത്. യുവതിക്ക് […]Read More
ന്യൂഡൽഹി: ഇറാനെതിരായ ഇസ്രയേലിൻ്റെ അക്രമണങ്ങളെയും ഗാസയിൽ സംഭവിച്ച നാശനഷ്ടങ്ങൾക്കുമെതിരെ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചു. ഇന്ത്യയ്ക്ക് ശബ്ദം മാത്രമല്ല, അതിനോട് ചേർന്നിരുന്ന മൂല്യങ്ങളും ഇപ്പോൾ നഷ്ടപ്പെട്ടതായി തോന്നുന്നു. എന്നായിരുന്നു സോണിയ ഗാന്ധിയുടെ ആക്ഷേപം. ‘ദി ഹിന്ദു’ വിൽ പ്രസിദ്ധീകരിച്ച “ഇന്ത്യയുടെ ശബ്ദം കേൾക്കാൻ ഇനിയും വൈകിയിട്ടില്ല” എന്ന ലേഖനത്തിലൂടെയാണ് വിമർശനം രേഖപ്പെടുത്തിയത്. ഇന്ത്യ വ്യക്തമായി സംസാരിക്കുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും വേണം. പശ്ചിമേഷ്യയിൽ പിരിമുറുക്കം കുറയ്ക്കാൻ എല്ലാ […]Read More
ചേർപ്പ്: നിയന്ത്രണം വിട്ട ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ചൊവ്വൂർ അഞ്ചാംകല്ല് പോലീസ് ട്രാഫിക് പഞ്ചിങ് ബൂത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. തൃശ്ശൂരിൽ നിന്ന് പോവുകയായിരുന്ന അൽ അസ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More

