Latest News

Month: June 2025

Kerala

ബസ്സിലെ ലൈംഗികാതിക്രമം: സവാദിനെ കോടതിയിൽ ഹാജരാക്കി

തൃശ്ശൂർ: കെഎസ്ആർടിസി ബസ്സിൽ പെൺകുട്ടിയുടെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ സവാദിനെ കോടതിയിൽ ഹാജരാക്കി. മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. ബസ്സിൽ നിന്ന് പ്രതി ഓടി രക്ഷപ്പെടുകയും പിന്നീട് തമിഴ്നാട്ടിൽ നിന്ന് പിടിയിലാവുകയുമായിരുന്നു.Read More

National

അഹമ്മദാബാദ് വിമാനപകടം: മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡിജിസിഎ നിർദേശം

മുംബൈ: അഹമ്മദാബാദ് വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനാണ് നിർദ്ദേശം. ഡിവിഷണൽ വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെയാണ് നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇക്കാലയളവിൽ കമ്പനിയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു. ജീവനക്കാരുടെ വിശ്രമം ലൈസൻസിംഗ് എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം വീഴ്ചകൾക്കെതിരെ കർശനമായ […]Read More

National

സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ല – അമിത് ഷാ

ന്യൂഡൽഹി: സിന്ധു നദീജല കരാർ ഇന്ത്യ പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം നമ്മൾ ഉപയോഗിക്കും. പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല. എന്നാൽ ഒരിക്കൽ അത് ലംഘിക്കപ്പെട്ടാൽ പിന്നീട് അതിന് നിലനിൽപ്പില്ല അമിത് ഷാ പറഞ്ഞു.Read More

National

ബീഹാറിൽ വാർധക്യ-വിധവ പെൻഷൻ 400 ൽ നിന്ന് 1100 ലേക്ക് കൂട്ടി

പാട്ന: സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം എല്ലാ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ പെൻഷൻ ആയി ലഭിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. 1.09 കോടി പേർ ബിഹാറിൽ ക്ഷേമ പെൻഷനിൽ ഗുണഭോക്താക്കളാണ്. ജൂലൈ ഒന്നുമുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. കൂടാതെ പഞ്ചായത്ത് രാജ് സംവിധാനത്തിന് കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അലവൻസുകളിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഗ്രാമതലവന്മാർക്ക് നിലവിലുള്ള 5 ലക്ഷം രൂപയുടെ പരിധി ഇരട്ടിയാക്കി 10 ലക്ഷം […]Read More

Kerala

കണ്ണൂർ യുവതിയുടെ ആത്മഹത്യ: യുവതിയുമായി സാമ്പത്തിക ഇടപാടില്ലെന്ന് ആൺസുഹൃത്ത്

കണ്ണൂർ: കണ്ണൂർ കായലോട്ടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് പങ്കില്ലെന്ന് ആൺസുഹൃത്ത്. കുടുംബം ആരോപിക്കുന്നത് പോലെ യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. മൂന്നുവർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. ആൾക്കൂട്ട വിചാരണ നടന്നുവെന്നും തന്റെ ഫോൺ പിടിച്ചെടുത്തുവെന്നും യുവാവ് മൊഴി നൽകി. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പോലീസിന്റെ തീരുമാനം. ശനിയാഴ്ച രാവിലെയാണ് പോലീസിന് മുൻപിൽ ആൺസുഹൃത്ത് ഹാജരായത്. വ്യാഴാഴ്ചയാണ് കായലോട് പറമ്പായിയിൽ റസീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച […]Read More

Uncategorized

വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്നാട്: വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം തേയില തോട്ടത്തിൽ നിന്ന് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്. ഇന്നലെ വൈകീട്ടാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായ സ്ഥലത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് വാൽപ്പാറ റേഞ്ച് ഓഫീസർ പറഞ്ഞു. വീടിനകത്ത് കളിക്കുമ്പോഴാണ് പുലി കുട്ടിയെ കടിച്ചു കൊണ്ടു പോയത്. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ […]Read More

world News

ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ ആഭ്യന്തരമന്ത്രിയുടെ വീട് തകർന്നു

തെൽ അവീവ്: ഇസ്രയേലിലെ ഹൈഫയിൽ നടന്ന മിസൈൽ ആക്രമണത്തിൽ ആഭ്യന്തരമന്ത്രി മോഷെ അർബലിന്റെ വീട് തകർന്നു. ആക്രമണത്തിൽ ഒരു ചർചിനും കേടുപാടുകൾ സംഭവിച്ചു. മിസൈൽ ആക്രമണത്തിന് പിന്നാലെ ബെൻ ഗുരിയോൺ വിമാനത്താവളവും ആക്രമിച്ചതായി ഇറാനിയൻ റവല്യൂഷനറി ഗാർഡ് അറിയിച്ചു.Read More

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തിങ്കളാഴ്ച്ച

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണൽ തിങ്കളാഴ്ച രാവിലെ 8 മണിയോടെ ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ, 29 കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, കൗണ്ടിംഗ് സ്റ്റാഫ്, മൈക്രോ ഒബ്സർവർമാർ, ഏഴ് എ. ആർ.ഒ ഉൾപ്പടെ 123 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്Read More

world News

ഇസ്രയേലിന്റെ ശാസ്ത്ര കേന്ദ്രം തകർത്ത് ഇറാൻ

ജറുസലേം: ഇസ്രായേലിന്റെ സുപ്രധാന ശാസ്ത്ര കേന്ദ്രത്തിന് ഇറാന്റെ ആക്രമണം. ആക്രമണത്തിൽ മരണം സ്ഥിതീകരിച്ചിട്ടില്ലെങ്കിലും ലാബുകൾക്ക് സാരമായ കേടുപറ്റിയെന്ന് വാർത്ത ഏജൻസി ‘എപി’ റിപ്പോർട്ട് ചെയ്തു.Read More

Kerala

കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി

കണ്ണൂർ : ആൾക്കൂട്ട വിചാരണയെത്തുടർന്ന് കണ്ണൂർ കായലോട് പറമ്പായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി. കായലോട് പറമ്പായിയിലെ റസീനയാണ് ആത്മഹത്യ ചെയ്തത്. ആൺ സുഹൃത്തായ മയ്യിൽ സ്വദേശി റഹീസ് ശനിയാഴ്ച പുലർച്ചെയാണ് പോലീസിന് മുന്നിൽ ഹാജരായത്. റസീനയുടെ ആത്മഹത്യ ആൾക്കൂട്ട വിചാരണയെത്തുടർന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ റസീനയുടെ ആൺസുഹൃത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആൺസുഹൃത്ത് പോലീസിന് മുന്നിൽ ഹാജരായിരിക്കുന്നത്. വ്യത്യസ്ത ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സുഹൃത്തിന്റെ മൊഴി നിർണായകമാകുമെന്ന് പോലീസ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes