തെഹ്റാൻ: ഗസ്സയെ പിന്തുണയ്ക്കാനും ഇറാന്റെ നിലപാടുകൾക്ക് പിന്തുണ അറിയിക്കാനുമായി തെഹ്റാൻ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ര വിപുലമായ റാലി നടന്നു. പ്രതിഷേധത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. “ഗസ്സയ്ക്ക് നീതി വേണം” എന്ന മുദ്രാവാക്യം റാലിയിൽ ഉയർന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെ ലക്ഷ്യമിട്ട് നൽകിയ തെഹ്റാൻ വിടണമെന്ന നിലപാടിനെതിരെയും വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധച്ചു.Read More
കൊല്ലം: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ്. ഇയാൾ സംശയരോഗത്തിന് അടിമയാണെന്നും സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്നും കുടുംബം പോലീസിന് നൽകി. കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര മനു ഭവനിൽ രേണുകയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11:30 യോടെയാണ് ഭർത്താവ് സനുകുട്ടൻ രേണുകയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. രക്തം വാർന്ന് കിടക്കുകയായിരുന്ന രേണുകയെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല നടത്തിയതിനുശേഷം സനുകുട്ടൻ കടന്നു കളഞ്ഞു. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.Read More
ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ഇറാന്റെ വ്യോമപാത ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിനായി താൽക്കാലികമായി തുറന്നു. സംഘർഷം ബാധിച്ച ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിയിരിക്കുന്ന ഏകദേശം ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ അടിയന്തര രക്ഷാപ്രവർത്തനമായ ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ എത്തും. ആദ്യ വിമാനം ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിയോടെ ഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനം ശനിയാഴ്ചയാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ഇസ്രയേലിന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കയാൽ […]Read More
തിരുവനന്തപുരം: ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ്സ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിലാണ് ഇത് ഉൾപ്പെടുത്തുക. “കുട്ടികൾക്ക് ഭരണഘടനയിൽ ഗവർണറെ ഏൽപ്പിച്ചിരിക്കുന്ന അധികാരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുകയാണ് ലക്ഷ്യം. തെറ്റായ ധാരണകൾ ഒഴിവാക്കാനും ഈ ഉൾപ്പെടുത്തൽ സഹായകമാകും,” വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടുത്ത അധ്യയനവർഷത്തിൽ പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങൾ പുതുക്കുന്ന അവസരത്തിൽ ഗവർണറുടെ അധികാരങ്ങൾ അവിടെയും ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.Read More
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടയിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. രാജ്ഭവനിൽ സ്കൗട്ട് ആൻഡ് ഗൈഡ്സുമായി ബന്ധപ്പെട്ട പരിപാടിയിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി വി ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചിരുന്നു. രൂക്ഷഭാഷയിൽ വിമർശിച്ച ശേഷം മന്ത്രി വേദി വിടുകയായിരുന്നു.Read More
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്യാ ത്യാഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽഗറി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് താന്യ. ഡൽഹി വിജയി പാർക്ക് സ്വദേശിയാണ് താന്യ. താനിയയുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും കോൺസുലേറ്റ് അറിയിച്ചു. മരണകാരണത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഇതുവരെ കാനഡയുടെ ഭാഗത്തുനിന്ന് വന്നിട്ടില്ല.Read More
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണർ എക്സിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് മറുപടിയുമായി വി ശിവൻകുട്ടി. ‘ഭാരതാംബയെ മാറ്റില്ല’ എന്ന തലക്കെട്ടിൽ ഗവർണർ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ ഭരണഘടനയ്ക്കൊപ്പം നിലകൊള്ളുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഭരണഘടന ലംഘനം നടത്തിയത് ഗവർണറാണെന്നും തന്റെ ഓഫീസിൽ മാർക്സിന്റെ പടം വയ്ക്കാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു.Read More
ഇടുക്കി: ഇടുക്കി പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ആദ്യം കാട്ടാന ആക്രമണത്തിൽ മരിച്ചെന്നായിരുന്നു കണ്ടെത്തൽ. പിന്നീട് സീതയുടെ ശരീരത്തിൽ അസ്വാഭാവികമായ മുറിവുകൾ കണ്ടതിനെ തുടർന്ന് കൊലപാതകം ആണെന്ന് കോട്ടയം ഡിഎഫ്ഒ പറഞ്ഞു. ഭർത്താവ് ബിനുവിനെ ബലിയാട് ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും കാട്ടാന ആക്രമണം മൂലമാണ് സീത മരിച്ചതെന്ന് ഭർത്താവ് ബിനു പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി നാല് ആഴ്ചയ്ക്കകം സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. സ്വതന്ത്ര […]Read More
തെൽ അവീവ്: ഇറാന്റെ മിസൈൽ പതിച്ചതിന് പിന്നാലെ ഇസ്രായേലിന്റെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീ പിടിച്ചു. പ്രദേശത്ത് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി. എന്നാൽ ഇവിടേക്ക് വന്ന മിസൈൽ തടഞ്ഞു എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. തെക്കൻ നഗരമായ ബീർഷേബയിലെ ഓഫീസിനു സമീപമാണ് തീപിടുത്തം ഉണ്ടായത്. നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം ബീർഷേബയിലെ സൈനിക ആശുപത്രി സൊറോക്ക മെഡിക്കൽ സെന്റർ ഇറാനിയൻ ആക്രമണത്തിൽ തകർന്നിരുന്നു. സംഘർഷം തുടരവേ മിസൈൽ ആക്രമണം അയവില്ലാതെ തുടരുകയാണ്.Read More
ന്യൂഡൽഹി: വിമാനതാവളത്തെ തടസ്സങ്ങൾ നീക്കാൻ കരട് വിജ്ഞാപനത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. കരട് പ്രകാരം ഉയരപരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തിൽ നീക്കം ചെയ്യാൻ ഡിജിസിഎ ക്ക് നിർദ്ദേശം നൽകാൻ അധികാരം നൽകുന്നു. നിർദ്ദേശം പാലിച്ചില്ലെങ്കിൽ ജില്ലാ കലക്ടർ പൊളിറ്റിക്കൽ നടപടി സ്വീകരിക്കാം.Read More

