കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂരപ്പൻ കോളേജ് സ്വദേശി സജിത്ത്(31) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.Read More
കണ്ണൂർ യുവതിയുടെ ആത്മഹത്യ: സദാചാര പോലീസിങ് നടന്നിട്ടില്ല, ആത്മഹത്യയ്ക്ക് കാരണം ആണ് സുഹൃത്തെന്ന്
കണ്ണൂർ: കണ്ണൂർ കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്തെന്ന് കുടുംബം. സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും അറസ്റ്റ് ചെയ്തവർ നിരപരാധികൾ ആണെന്നും കുടുംബം പറഞ്ഞു. റസീനയുടെ ആൺസുഹൃത്ത് പണവും സ്വർണ്ണവും തട്ടിയെടുതെന്ന് റസിയയുടെ മാതാവ് ആരോപിച്ചു. റസിനയുടെ ആത്മഹത്യയിൽ സദാചാര ആക്രമണമാരോപിച്ച് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റസീന ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി. എന്നാൽ ആൺസുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് യുവതിയുടെ ആത്മഹത്യ […]Read More
പത്തനംതിട്ട: തണ്ണിത്തോട് രണ്ട് കടകൾക്ക് തീപിടിച്ചു. പുലർച്ചെ 3.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി തീയണച്ചു. കടകൾക്ക് മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശം തീപിടുത്തത്തിൽ ഉരുകി. കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.Read More
മലപ്പുറം: നിലമ്പൂർ ഉപാതിരഞ്ഞെടുപ്പിൽ 73.25 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 263 പോളിംഗ് ബൂത്തുകളിലായി രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരുന്നു പോളിംഗ്. 2021 ലെ പോളിംഗ് അനുസരിച് ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു. 2021 ൽ 76.5 ശതമാനമായിരുന്നു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് വോട്ടർമാർ രാവിലെ മുതൽ ബൂത്തുകളിൽ സജീവമായിരുന്നു.എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് വിജയത്തിൽ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു. ‘ജനാധിപത്യത്തിന് അനുകൂലമായ അന്തരീക്ഷമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്’ എന്നും അദ്ദേഹം പറഞ്ഞു. ‘യുഡിഎഫിന് […]Read More
ടെക്സസ്: ചൊവ്വയിലേക്ക് മനുഷ്യനെയെത്തിക്കുകയെന്ന ലക്ഷ്യവുമായി ഇലോൺ മസ്കിന്റെ കമ്പനി സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു. നൈട്രജൻ വാതക അറയുമായി ബന്ധപ്പെട്ട തകരാറാണ് പൊട്ടിത്തെറി ക്ക് കാരണമായതെന്ന് മസ്‌ക് അറിയിച്ചു. ബുധനാഴ്ച്ച രാത്രി പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുമ്പോൾ പൊട്ടിത്തെറിച്ച് തീഗോളമാവികയായിരുന്നു. ഇതിന് മുൻപും സമാനമായ രീതിയിൽ റോക്കറ്റിന് തകരാറുകൾ കണ്ടെത്തിയിരുന്നു.Read More
തിരുവനന്തപുരം: മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. കേരളത്തിന് മുകളിൽ ശക്തമായ കാറ്റ് തുടരുന്നു. പരമാവധി 50-60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനിടയുണ്ട്. വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.Read More
ഡൽഹി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി. ജൂൺ 22ന് നിശ്ചയിച്ച ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റിവെച്ചു. ഇതുവരെ ഏഴാം തവണയാണ് വിക്ഷേപണം മാറ്റിവക്കുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആക്‌സിയം സ്‌പേസ് അറിയിച്ചു. നാസ, ഐഎസ്ആർഒ, യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് ആക്സിയം സ്‌പേസുമായി സഹകരിച്ച് ഒരുക്കുന്ന സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ആക്സിയം–4 മിഷൻ. ഈ ദൗത്യത്തിലെ യാത്രികരിൽ ശുഭാംശു ശുക്ലയ്ക്കൊപ്പം പെഗ്ഗി വിറ്റ്സൺ, സ്ലാവസ് ഉസ്‌നാൻസ്കി വിസ്നിയേവിസ്‌കി, ടിബോർ കപ്പു എന്നിവരും […]Read More
ജെറുസലേം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ടെൽ അവീവിന് സമീപമുള്ള ഒരു ആശുപത്രിയിൽ ഇറാൻ മിസൈൽ പതിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇറാന്റെ ആശുപത്രിയിലേക്കുള്ള ആക്രമണത്തിന് ഖമനയിയാണ് ഉത്തരവാദിയെന്നും ഇതിന്റെ പ്രതിഫലമായി ഇസ്രയേൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കാറ്റ്സ് വ്യക്തമാക്കി. ഭീരുത്വം പുലർത്തുന്ന ഇറാനിയൻ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ഇസ്രയേലിലെ ആശുപത്രികളിലേക്കും താമസസ്ഥലങ്ങളിലേക്കും മിസൈലുകൾ അയക്കുകയാണ്. ഖമനയിക്ക് തന്റെ ഈ ക്രൂരതകൾക്ക് ഉത്തരം പറയേണ്ടി […]Read More
തിരുവനന്തപുരം: രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കിയതിലൂടെ ഗവർണർ ഭരണഘടന ലംഘനമാണ് നടത്തിയതതെന്നും രാജ്ഭവന്റെ പ്രസ്താവനയെ തള്ളിക്കളയുകയാണെന്നും മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി. ഭരണഘടന തലവനെന്ന നിലയിൽ ഗവർണർ നിഷ്പക്ഷത പുലർത്താൻ ബാധ്യത ഉള്ള വ്യക്തിയാണ്. എന്നാൽ ഔദ്യോഗിക പരിപാടിയെ രാഷ്ട്രീയ സന്ദേശവാഹിയാക്കി ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്യത്തെയും മതനിരപേക്ഷതയെയും ഒറ്റ ചിത്രം കൊണ്ട് ഇല്ലാതാക്കുന്നത് ഗവർണറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. ഭാരതത്തിന്റെ പ്രതീകമായി കാവിക്കൊടിയേന്തിയ വനിതയെയും മറ്റ് രാഷ്ട്രീയ സൂചനകളെയും തമ്മിൽ കൂട്ടിച്ചേർക്കുന്നതിലൂടെ ദേശീയത എന്ന ആശയത്തെ […]Read More
വടകര: വടകരയിൽ കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേരാന്റെവിട അസ്ലമിന്റെ മകൻ സഹൽ (14)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. മറ്റ് കുട്ടികൾക്കൊപ്പം കുളത്തിൽ കളിച്ചു കൊണ്ടിരിക്കവേ സഹൽ മുങ്ങി പോകുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.Read More

