അഹമ്മദാബാദ് വിമനാപകടത്തിൽ മരിച്ചവരിൽ ഇതുവരെ 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരുടെ ഡിഎൻഎ പരിശോധന ഇന്നത്തോടെ പൂർത്തിയാകും. 187 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ വിട്ടുനൽകിയത്. അപകടത്തിൽ രക്ഷപ്പെട്ട വിശ്വാസ് കുമാറിനെ 5 ദിവസത്തെ ചികിത്സക്ക് ശേഷം അഹമ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി. അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങളുടെ പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണ്.Read More
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം; ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്ത സാഹചര്യത്തില്‍ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഡല്‍ഹിയില്‍ എത്തിയത്. 110 വിദ്യാര്‍ത്ഥികളുമായാണ് വിമാനം ഡൽഹിയിലെത്തിയത്. ഇതില്‍ 90 വിദ്യാര്‍ത്ഥികള്‍ കാശ്മീരില്‍ നിന്നുള്ളവരാണ്. 20 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ആദ്യ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തി. വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന് നന്ദി പറഞ്ഞു. ടെഹ്‌റാനില്‍ നിന്നും […]Read More
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും. ഇതുവരെ തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതുവരെ187 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിലാണ് പരിശോധന പുരോഗമിക്കുന്നത്. സാമ്പിളുകൾ മൃതദേഹങ്ങളിൽ നിന്ന് ശേഖരിക്കുന്നതിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ 5 ദിവസത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടിരുന്നു. അഹമ്മദാബാദിലെ വിമാന അപകടത്തിൽ 274 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിൽ […]Read More
‘വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാനും സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാം ഞാൻ നിയമസഭയിലേക്കും’
നിലമ്പൂർ: വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാം താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു. യുഡിഎഫ് രാഷ്ട്രീയം പറയാതെ സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയത് എന്നും അൻവർ പറഞ്ഞു. എൽഡിഎഫിൽ നിന്ന് 25% വോട്ടും യുഡിഎഫിൽ നിന്ന് 35% വോട്ടും തനിക്ക് ലഭിക്കും. 2016 ൽ ആര്യാടൻ ഷൗക്കത്തിന്റെ ബൂത്തിൽ താനാണ് ലീഡ് ചെയ്തത്. ഇത്തവണ എന്തെന്ന് കാണാം. 75000 നു മുകളിൽ വോട്ട് തനിക്ക് ലഭിക്കുമെന്നും അൻവർ പറഞ്ഞു.Read More
നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം ഉണ്ടാകുമെന്ന് ആര്യാടൻ ഷൗക്കത്ത്. വോട്ടിംഗ് ശതമാനം വർദ്ധിക്കും എന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണ് നിലമ്പൂരിൽ നടക്കുന്നത്. കുറെ സ്വാതന്ത്ര്യന്മാരും മത്സരിക്കുന്നുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. നിലമ്പൂരിലെ വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ 263 ബൂത്തുകളാണുള്ളത്.Read More
സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർ ഇന്ത്യ; യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യും
സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർ ഇന്ത്യ. 15%ത്തോളം വരുന്ന അന്താരാഷ്ട്ര സർവീസുകൾ കമ്പനി റദ്ദാക്കി. ജൂലൈ പകുതി വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ നടക്കുന്ന അധിക പരിശോധനയുടെ ഭാഗമായിട്ടാണ് നിയന്ത്രണം. ഇതോടെ ആറ് ദിവസത്തിനുള്ളിൽ എയർ ഇന്ത്യ റദ്ദാക്കിയ സർവീസുകളുടെ എണ്ണം 83 ആയി. യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയവയിൽ ഭൂരിഭാഗവും. സുരക്ഷാ പരിശോധനയ്ക്ക് പുറമെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലവും എയർ ഇന്ത്യ […]Read More
നിലമ്പൂരിൽ വോട്ടെടുപ്പ് നടക്കുന്ന ബൂത്ത് നമ്പർ 2-ൽ വിവിപാറ്റ് യന്ത്രത്തിൽ തകരാർ ഉണ്ടായതായി യുഡിഎഫ് പരാതി നൽകി. പരാതിയെ തുടർന്ന് അധികൃതർ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ ഈ ബൂത്തിൽ 41 പേർ വോട്ടുചെയ്തിരുന്നുവെന്നാണ് വിവരം. യന്ത്രത്തിലെ തകരാർ എന്താണെന്ന് വ്യക്തമാക്കാൻ ബൂത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന ഓഫിസർമാരുമായി സംസാരിച്ചു വരികയാണ്. ഇതിന് മുമ്പും ബൂത്ത് നമ്പർ 2-ൽ വെളിച്ചക്കുറവിനെക്കുറിച്ച് യുഡിഎഫ് പരാതിപ്പെട്ടിരുന്നു. മറ്റൊരു ബൂത്തിലുള്ള വിവിപാറ്റ് തകരാറ് നേരത്തെ പരിഹരിച്ചിരുന്നുവെന്നും അതിനുശേഷം അവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചതായും അധികൃതർ […]Read More
നിലമ്പൂർ: നിലമ്പൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ് വോട്ട് രേഖപ്പെടുത്തി. ” നല്ല ആത്മവിശ്വാസം ഉണ്ട് ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല, നൂറ് ശതമാനം വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യം പൂർണ്ണമാകുന്നത്. പ്രതീക്ഷിച്ചതിൽ കൂടുതൽ പിന്തുണയും ഐക്യദാർഢ്യം മണ്ഡലത്തിൽ നിന്ന് ലഭിച്ചു” എം സ്വരാജ് പറഞ്ഞു.Read More
നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ്
നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം. സംസ്ഥാനം മാവോയിസ്റ്റ് വിമുക്തമാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രത്യേകതയും നിലമ്പൂരിന് ഈ ഉപതെരഞ്ഞെടുപ്പിനുണ്ട്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ […]Read More
മുംബൈ: അഹമ്മദാബാദിൽ 270-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട എയർ ഇന്ത്യ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി എയർ ഇന്ത്യയുടെയും ടാറ്റ സൺസിന്റെയും ചെയർമാനായ എൻ. ചന്ദ്രശേഖരൻ. ”ടാറ്റാ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനിയിലാണ് ഈ ദുരന്തം സംഭവിച്ചത് എന്നത് ഞങ്ങൾക്ക് അത്യന്തം വേദനാജനകമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല” എന്ന് അദ്ദേഹം പറഞ്ഞു. ബാധിതർക്കുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും ഉറപ്പു നൽകി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പ്രതികരിക്കുമ്പോൾ അന്വേഷണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടിവരുമെന്നും ചന്ദ്രശേഖരൻ അറിയിച്ചു.Read More

