വയനാട്: വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ശുപാർശ ചെയ്ത എല്ലാ പരിസ്ഥിതി മാനദണ്ഡങ്ങളും അംഗീകരിച്ച ശേഷമാണ് ഇന്നലെ ഉത്തരവ് ഇറക്കിയത്. ആനക്കാംപൊയിലിൽ നിന്ന് മേപ്പാടിയിലെ കള്ളാടി വരെയുള്ള ഭാഗത്തേക്കാണ് തുരങ്കപാത നിർമിക്കപ്പെടുന്നത്. പരിസ്ഥിതി ലോല മേഖലയായതിനാൽ നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് സമഗ്രമായ പഠനവും വിലയിരുത്തലും അനിവാര്യമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.Read More
ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിലെ കേന്ദ്ര കഥാപാത്രമാണ് ആയുത്തള്ള അലി ഖൊമേനി ഇറാന്റെ പരമോന്നത് നേതാവ്. ഖൊമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഖൊമേനി അമേരിക്കയുടെ കൺവെട്ടത്തുണ്ടെന്നും കീഴടങ്ങുന്നതാണ് നല്ലെതെന്നും ഒളിച്ചിരിക്കുന്നതുകൊണ്ട് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇറാനു മുകളിലുള്ള ആകാശത്തിന്റെ പൂര്‍ണമായ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നുമായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യല്‍ […]Read More
പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് […]Read More
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം നോവലിസ്റ്റും തിരക്കഥാകൃത്തുമായ അഖിൽ പി ധർമ്മജന്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്.Read More
ന്യൂഡൽഹി: ദേശീയപാതകളിൽ ടോളിനു പകരം വാർഷിക പാസ് നടപ്പിലാക്കുമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി എക്സിൽ കുറിച്ചു. ഓഗസ്റ്റ് 15 മുതലാണ് ഇത് നിലവിൽ വരുന്നത്. 3000 രൂപ വിലയുള്ള ഫാസ്ടാഗ് അധിഷ്ഠിത പാസ് ആണ് സർക്കാർ അവതരിപ്പിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് പാസ് കൊണ്ടുവരുന്നത്. വാണിജ്യ വാഹനങ്ങൾക്ക് ഈ പാസ് ബാധകമല്ല. 200 യാത്രകൾ വരെ ഒരു പാസ് ഉപയോഗിക്കാം. പാസ് എടുത്ത തിയതി മുതൽ ഒരു വർഷം വരെയും പരിഗണിക്കും. ആക്ടിവേഷനും […]Read More
അമ്പലപ്പുഴ പാൽപായസത്തിന്റെ വില 10 വർഷങ്ങൾക്ക് ശേഷം വർധിപ്പിക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം
പാൽപായസം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. അത് അമ്പലപ്പുഴ പാൽപായസമാണെങ്കിലോ രുചിയേറും… എന്നാലിനി വിലയിലേയും ക്വാണ്ടിറ്റിയിലേയും അതുപോലെ ഓൺലെെൻ ബുക്കിംഗിലൂടെയും പായസം വാങ്ങാൻ കഴിയും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമുള്ളത്. ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകുന്ന പാൽപായസമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ കൂടുതൽ പ്രസിദ്ധിയിലേക്ക് എത്തിച്ചത്. എന്നാൽ, 10 വർഷത്തിന് ശേഷം പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഓഗസ്റ്റ് മാസത്തോടെ വില […]Read More
അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തി എം
അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഇടതുപക്ഷം അന്ന് ജനത പാര്‍ട്ടിയുമായാണ് സഹകരിച്ചതെന്നും ജനത പാര്‍ട്ടിക്ക് അന്ന് വര്‍ഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും സ്വരാജ്. ‘ജനതാ പാര്‍ട്ടിയുമായാണ് അന്ന് ഇടതു പക്ഷം സഹകരിച്ചത്. ആര്‍എസ്എസുമായല്ല . പിന്നീട് ആര്‍എസ്എസ് ജനത പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കുന്നു എന്ന വിമര്‍ശനം ഉണ്ടായി. 1984 ലെ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നിയന്ത്രണത്തില്‍ ഉള്ള ജനതാ പാര്‍ട്ടിയുടെ വോട്ട് […]Read More
അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിശ്വാസിനെ അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തെെ കുറിച്ച് വിശ്വാസിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയും. അപകടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു. 20 വര്‍ഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനില്‍ താമസിക്കുന്ന രമേശ് തന്റെ കുടുംബത്തെ […]Read More
മണ്ണാർക്കാട് പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് നൽകിയ പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം കണ്ടെന്ന് പരാതി. പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനുള്ള നിർദ്ദേശപ്രകാരം പൊട്ടിച്ചു നോക്കിയപ്പോൾ കമ്പിക്കഷണം കണ്ടെന്ന് മരുന്ന് വാങ്ങിയ ആസിഫ് പറഞ്ഞു. ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെൽത്ത് സെന്ററിൽ പോയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.Read More
ഹൈദരാബാദ്: ഹൈദരാബാദിലെ ബീഗം പേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പരിശോധന. ബുധനാഴ്ച രാവിലെ ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് ബോംബ് നിർവീര്യമാക്കാൻ സ്ക്വാഡിനെ വിന്യസിക്കുകയും ശക്തമായ പരിശോധനകൾ നടത്തുകയും ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.Read More

