Latest News

Month: June 2025

world News

‘ഓപ്പറേഷൻ സിന്ധു’: ഇറാനിൽനിന്നുള്ള ഇന്ത്യക്കാർക്ക് സുരക്ഷാ മടക്കം

ഇറാനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ധു’ ദൗത്യത്തിന് തുടക്കമായി. ആദ്യഘട്ടമായി 110 വിദ്യാർത്ഥികളുമായുള്ള ഒരു വിമാനം അർമീനിയയിൽ നിന്ന് ഇന്നലെ പുലർച്ചെ ഡൽഹിയിലെത്തി. ഇവരിൽ 90 പേർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഇസ്രയേലിന്റെ ടെഹ്‌റാനിലെ ആക്രമണത്തിൽ പരുക്കേറ്റ അഞ്ച് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ നില തൃപ്തികരമാണെന്ന് റിപ്പോർട്ടുണ്ട്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഇറാനിലെ ജമ്മു കശ്മീർ വിദ്യാർത്ഥി അസോസിയേഷൻ അറിയിച്ചു. വ്യാപകമായ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ടെഹ്‌റാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിയതിനാൽ ഇന്ത്യക്കാരെ […]Read More

Kerala

പാലക്കാട്‌ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാം വാർഡിലെ നൊച്ചിപ്പുള്ളി ഞാറാക്കോട് സ്വദേശിയായ കുമാരൻ (65) ആണ് മരണപ്പെട്ടത്. പുലർച്ചെ വീടിന്റെ പുറത്തേക്ക് ഇറങ്ങിയ സമയത്താണ് കാട്ടാനയുടെ ആക്രമനം. വിവരമറിഞ്ഞ് വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാൻ നാട്ടുകാർ അനുമതി നൽകിയില്ല.Read More

Kerala Politics

നിലമ്പൂർ നാളെ പോളിം​ഗ് ബൂത്തിലേക്ക്

കൊട്ടികലാശവും പ്രചാരണ ആവേശവും കഴിഞ്ഞ് ജനവിധി തേടാനൊരുങ്ങുകയാണ് നിലമ്പൂർ. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങിയത് മുതൽ നിലമ്പൂർ മണ്ഡലത്തിന്റെ രാഷ്ട്രീയ കഥാവഴിയിൽ ട്വിസ്റ്റുകളുണ്ടാവുന്നത്. ഉപതെരഞ്ഞടുപ്പ് കഴിയുന്നതോടെ നിലമ്പൂർ തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്, നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. നിലമ്പൂരിലെ ജനത കെെവിടില്ലെന്ന വിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്സ് നേതാവായ പിവി അൻവറും, ബി.ജെ.പി സ്ഥാനാർത്ഥിയായ മോഹൻ ജോർജ് പിടിക്കുന്ന വോട്ടുകളും, നിലമ്പൂരിലെ വിധിയെഴുത്തിൽ നിർണ്ണായകമാകും. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ […]Read More

Kerala

കൊല്ലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം

കൊല്ലം: കളക്ടറേറ്റ് വളപ്പിൽ വാഹന പാർക്കിംഗ് വിഷയത്തെ തുടർന്ന് അഭിഭാഷകരും മോട്ടോർവാഹന വകുപ്പ് ഓഫീസിലേക്ക് വന്ന കാറിലുള്ളവരും തമ്മിൽ സംഘർഷം.ഇതിൽ പള്ളിക്കൽ സ്വദേശി സിദ്ധിഖ് (36) അഭിഭാഷകരുടെ മർദനമേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ കടക്കൽ സ്വദേശി ഷെമീന (33)ക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിനിടെ അഭിഭാഷകൻ ഐ.കെ. കൃഷ്ണകുമാറിനും മർദനമേറ്റു. സംഭവത്തിൽ അഭിഭാഷകൻ കയ്യേറ്റം ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊല്ലം ബാർ അസോസിയേഷൻ വ്യാഴാഴ്ച കോടതി നടപടികളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു. കലക്ടറേറ്റിലെ ഗതാഗതവകുപ്പ് ഓഫീസിൽ പണമടക്കാൻ […]Read More

Kerala

പാരസെറ്റമോളിൽ കമ്പികഷ്ണം; അന്വേഷണത്തിന് ഉത്തരവ്

പാലക്കാട്: മണ്ണാർക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) അന്വേഷണത്തിന് നിർദേശം നൽകി. ഡിഎംഒയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കേന്ദ്രത്തിൽ എത്തി മരുന്നിന്റെ ഉറവിടവും സ്റ്റോക്കും ഉൾപ്പെടെ വിശദമായി പരിശോധിക്കും. മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്നും പ്രദേശവാസിയായ ആസിഫിന്റെ മകനായി വാങ്ങിയ പാരസെറ്റമോൾ ഗുളികയിലാണ് കമ്പിക്കഷ്ണം കണ്ടെത്തിയത്. കുട്ടിക്ക് മരുന്നു നൽകാൻ ഗുളിക പൊട്ടിച്ച സമയത്താണ് ഉള്ളിൽ കമ്പി കണ്ടെത്തിയത്Read More

Kerala

ഓൺലൈൻ തട്ടിപ്പ്; കോഴിക്കോട് സ്വദേശികൾക്ക് നഷ്ടമായത് 2 ലക്ഷം രൂപ

കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിലൂടെ കടമേരി, പുറമേരി സ്വദേശികൾക്ക് രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് പരാതി. ഫേസ്ബുക്ക് വഴി ലഭിച്ച ലിങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം കടമേരി സ്വദേശിയായ മേലേടത്ത് മഹേഷിനെ ഫോൺ ചെയ്തു ലോൺ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് ₹73,814 തട്ടിയെടുത്തു. അതേസമയം മൊബൈൽ ഫോൺ സമ്മാനമായി ലഭിക്കുന്നതായി പറഞ്ഞ് പുറമേരി സ്വദേശിയായ മോഹനനിൽ നിന്ന് ₹12,500 തട്ടിയെടുത്തതായി പരാതി ഉണ്ട്. കേസുകളിൽ നാദാപുരം പൊലീസ് ഇൻസ്പെക്ടർ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Read More

Entertainment

റിലീസിനൊരുങ്ങി ധനുഷ് ചിത്രം കുബേര; 19 ഓളം രം​ഗങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടി

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ധനുഷ് ചിത്രം കുബേര റിലീസിനൊരുങ്ങുകയാണ്. തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ധനുഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ 19 ഓളം രം​ഗങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്സി) നിന്ന് യുഎ സർട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ 19 ഓളം രം​ഗങ്ങൾ സെൻസർ ബോർഡ് ഒഴിവാക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടത്. […]Read More

Kerala

പത്തനംതിട്ടയിൽ നവജാതശിശുവിന്റെ മരണം: മരണകാരണം തലക്കേറ്റ പരിക്ക്

പത്തനംതിട്ട: മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 21 കാരി ആരുടെയും അറിവില്ലാതെ വീട്ടിൽ തന്നെ പ്രസവിച്ചിരുന്നു. തലകറങ്ങി ശുചിമുറിയിൽ വീണപ്പോൾ കുഞ്ഞിന്റെ തല നിലത്തിലിടിച്ചതാകാമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെ രാവിലെയായിരുന്നു യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചതായി യുവതിയാണ് ഡോക്ടറോട് വെളിപ്പെടുത്തിയത്. വിവരം പൊലീസിനെ അറിയിക്കുകയും സംഘം സ്ഥലത്തെത്തി ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവസ്ഥലത്തിന്റെ ദുരൂഹതയും കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തപ്പെട്ടതും തുടക്കത്തിൽ കൊലപാതകമാണെന്ന സംശയം […]Read More

Top News world News

ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി, ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം!;

തിരുവനന്തപുരം വിമാനത്താവളത്തില്‍ വളരെ അപ്രതീക്ഷിതമായാണ് ശനിയാഴ്ച രാത്രി പത്തരയോടെ, അടിയന്തര അനുമതി തേടി രാത്രി പത്തരയോടെ ആ അതിഥി എത്തിയത്. ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി, ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം! അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കിയാണ് യുദ്ധ വിമാനത്തിന് റണ്‍വേയിലിറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയത്. ആദ്യമായാണ് വിദേശ വ്യോമസേനയുടെ യുദ്ധവിമാനം രാജ്യത്ത് അടിയന്തരമായി ഇറങ്ങുന്നത്. എന്നാല്‍ തികച്ചും സാധാരണമായ ഒന്നെന്നാണ് ഇന്ത്യന്‍ വ്യോമസേന ഈ നടപടിയെ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് നാവിക വിഭാഗമായ റോയല്‍ […]Read More

Kerala

കൃഷ്ണകുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തൃശൂർ: നടൻ കൃഷ്ണകുമാറും മകൾ ദിയാ കൃഷ്ണയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയുടെ പരിഗണിക്കുന്നത് ജൂൺ 25ലേക്ക് മാറ്റി. ഹർജി പരിഗണിക്കുന്നത് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ്. കേസിൽ ക്രൈംബ്രാഞ്ച് ഇപ്പോൾ അന്വേഷണം നടത്തുന്നതായും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് പരിഗണന മാറ്റിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോഴും, റിപ്പോർട്ട് ഹാജരാക്കാൻ ക്രൈംബ്രാഞ്ച് സമയം തേടിയിരുന്നു. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയെ അടിസ്ഥാനമാക്കി കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെയാണ് കേസെടുത്തത്. തങ്ങളെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes