അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമ കമന്റ്; ഡെപ്യൂട്ടി തഹസിൽദാർക്ക്
കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത നായർക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെ സസ്പെൻഡ് ചെയ്തു. “പവി ആനന്ദാശ്രമം” എന്ന പ്രൊഫൈൽ നാമത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളും കമന്റുകളുമാണ് വിവാദമായത്. രഞ്ജിതയുടെ മരണത്തെ കുറിച്ച്, “സർക്കാർ ജോലിയിൽ നിന്ന് ലീവ് എടുത്ത് വിദേശത്തേക്ക് പോയതുകൊണ്ടാണ് അപകടം സംഭവിച്ചത്” എന്ന് പവിത്രൻ കമന്റിട്ടിരുന്നു. അതിനോടൊപ്പം രഞ്ജിതയുടെ ചിത്രത്തിന് കീഴിൽ “കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ” എന്ന പരിഹാസപരമായ […]Read More

