Latest News

Month: June 2025

National

ആര്‍സിബി ഐപിഎല്‍ വിജയാഘോഷ പരിപാടിക്കിടെ ആളുകൾ മരിക്കാനിടയായ സംഭവം; നിഖില്‍ സൊസാലെയ്ക്ക് ജാമ്യം

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു (ആര്‍സിബി) ഐപിഎല്‍ കിരീടം നേടിയതിനെ തുടർന്ന് നടന്ന വിജയാഘോഷ പരിപാടിക്കിടെ ആളുകൾ മരിക്കാനിടയായ കേസിൽ അറസ്റ്റിലായിരുന്ന ആര്‍സിബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ നിഖില്‍ സൊസാലെയ്ക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. വിജയാഘോഷത്തിന്റെ ചുമതല ഏറ്റെടുത്തിരുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്‍എ നെറ്റ്വര്‍കിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ജാമ്യം ലഭിച്ചിട്ടുള്ളതായാണ് വിവരം. ആര്‍സിബി) ഐപിഎല്‍ കിരീടം നേടിയതിനെ തുടർന്ന് നടന്ന വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകും […]Read More

National

അഹമ്മദാബാദ് വിമാനപകടം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഗാന്ധിനഗറിൽ ചേർന്നു. യോഗത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി, വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അപകടസ്ഥലം നേരിട്ട് സന്ദർശിച്ച മോദി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം എയർ ഇന്ത്യ സിഇഒയും അന്വേഷണത്തിന് നേതൃത്വം നല്കുന്ന വിവിധ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇതുവരെ 265 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനം ഇടിച്ചിറങ്ങിയ സ്ഥലമായ ബിജെ കോളേജിന്റെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാർ അല്ലാത്ത […]Read More

Kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലക ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 40 […]Read More

Kerala

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ദുബൈയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലായത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസ് പു റത്തിറക്കിയിരുന്നു. ബംഗ്ലൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്ന ലിവിയ സഹോദരിയുടെ ഭർതൃമാതാവ് ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരി കേസിൽ പ്രതിയാക്കുകയായിരുന്നു. തുടർന്ന് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് പോവുകയായിരുന്നു. അതേസമയം കേസന്വേഷണത്തിന്റെ ഭാഗമായി ലിവിയയെ നാളെ കേരളത്തിലെത്തിക്കും. […]Read More

National

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഡിവിആർ കണ്ടെത്തി

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിൻ്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡ‍ർ‌(ഡിവിആർ) കണ്ടെത്തി. സ്ഥലത്ത് നടത്തിയ പരിശോധനയിൽ ​ഗുജറാത്ത് എടിഎസാണ് ഡിവിആ‍ർ കണ്ടെത്തിയത്. അപകടം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താൻ നടക്കുന്ന അന്വേഷണത്തിൽ ഡിവിആറിലെ വിവരങ്ങൾ നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ അപകട സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്റെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായിരുന്നു. ഗാന്ധിനഗറിൽ നിന്നുള്ള ഫോറന്‍സിക് സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വിദഗ്ധ പരിശോധന നടത്താനും കേന്ദ്ര സ‍‌ർക്കാർ […]Read More

world News

ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് അയത്തൊള്ള അലി ഖമനേയി

ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഇസ്രയേലിന്‍റെ ആക്രമണം ഇറാനില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നുമാണ് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി പ്രതികരിച്ചു. സർക്കാരിന്‍റെ വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന പുറത്തുവിട്ടത്. അതേസമയം, ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം ആരംഭിച്ച് ഇറാൻ. സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ […]Read More

world News

ബോംബ് ഭീഷണി; എയർ ഇന്ത്യയുടെ തായ്‌ലൻഡ് ഡൽഹി വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: തായ്‌ലൻഡിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തര ലാൻഡിങ് നടത്തി. എ ഐ 379 വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. രാവിലെ ഡൽഹിയിൽ നിന്ന് ഒമ്പതരയ്ക്ക് പുറപ്പെട്ട വിമാനത്തിൽ 156 യാത്രക്കാർ ഉണ്ടെന്നാണ് ലഭ്യമായ വിവരം. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൂടുതൽ പരിശോധന നടത്തി വരികയാണെന്നാണ് ലഭിച്ച വിവരം.Read More

Kerala

അഹമ്മദാബാദ് വിമാന അപകടം: രഞ്ജിതയുടെ കുടുംബത്തെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്

അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായ പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ കുടുംബത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. “വേദനാജനകമായ സംഭവമാണ്. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു. സർക്കാർ കുടുംബത്തിന് പിന്തുണയായി നിലകൊള്ളും,” മന്ത്രി പറഞ്ഞു. “നിയമപരമായി ചെയ്യേണ്ടതെല്ലാം സർക്കാർ നിർവഹിക്കും. സംസ്ഥാന സർക്കാർ ഗുജറാത്ത് സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്,” മന്ത്രി കൂട്ടിച്ചേർത്തു.Read More

National

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്കുശേഷം കുടുംബാംഗങ്ങൾക്ക് കൈമാറി. ഇതിനോടകം തന്നെ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ അഞ്ചിലധികം വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ തിരിച്ചറിയുകയും ബന്ധുക്കൾക്ക് വിടുകയും ചെയ്തു. ഇതുവരെ സ്ഥിരീകരിച്ച മരണസംഖ്യ 265 ആണ് ഇതിൽ 24 പേർ വിമാനയാത്രക്കാരല്ല. വിമാനം ഇടിച്ചിറങ്ങിയപ്പോൾ ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളാണ് ഇവർ. നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചികിത്സയിൽ തുടരുകയുമാണ്. വിമാനത്തിന്റെ പുറക് വശത്ത് സ്ഥിതിചെയ്ത ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ, കോക്ക്പിറ്റിലെ സംഭാഷണം രേഖപ്പെടുത്തുന്ന […]Read More

world News

ഇറാൻ-ഇസ്രയേൽ സംഘർഷം കടുപ്പം: ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ന് മറുപടിയായി നൂറോളം ഡ്രോണുകളുമായി

ടെഹ്റാൻ: മദ്ധ്യേഷ്യയിൽ യുദ്ധസമാനമായ സ്ഥിതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇറാൻ ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടിയിലേക്ക് നീങ്ങിയതായി റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ന് മറുപടിയായി, ഇറാൻ നൂറോളം ഡ്രോണുകളാണ് ഇസ്രയേലിലേക്കു വിക്ഷേപിച്ചത്. ഇറാനെതിരായ അക്രമണങ്ങൾക്ക് “കയ്പേറിയതും വേദനാജനകവുമായ” പ്രതികരണമുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെ നടന്ന ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് ശക്തമായ പ്രതികരണം നൽകുമെന്ന് ഇറാൻ സൈന്യവും വ്യക്തമാക്കി. അതേസമയം, ഇറാൻ ആണവായുധ നിർമ്മാണത്തിലേക്ക് ഒരിക്കൽ കൂടി തിരിച്ചുവരുന്നതിന് സാധ്യതയില്ലെന്ന് ഇസ്രയേൽ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes