Latest News

Month: June 2025

National

”വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നി, പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍ ആയി”;

”വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നി, പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍ ആയി. കണ്ണിന് മുന്നിലാണ് എല്ലാം സംഭവിച്ചത്”. അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഏക യാത്രികന്‍ രമേശ് വിസ്വാഷ് കുമാറിന്റെ വാക്കുകളാണിത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രമേശ് വിസ്വാഷ്. രമേശിനൊപ്പം യു കെയിലേക്ക് മടങ്ങാന്‍ സഹോദരനും വിമാനത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍, സഹോദരനെ തനിക്ക് അപകടത്തിന് ശേഷം കണ്ടെത്താനായില്ലെന്നും രമേശ് പറഞ്ഞു. ‘ടേക്ക് ഓഫിനായി റേസ് ചെയ്യുന്ന പോലെ വലിയ മുഴക്കം ഉണ്ടായി. പിന്നെ കണ്ണുതുറന്ന് നോക്കിയപ്പോള്‍ […]Read More

Kerala

മാലിന്യം വലിച്ചെറിയുന്നത് കണ്ടോ, തെളിവോടെ റിപ്പോർട്ട്‌ ചെയ്താൽ പാരിതോഷികമുണ്ട്

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴയുടെ നാലിൽ ഒന്നു പാരിതോഷികമായി നൽകുമെന്ന് തദ്ദേശകാര്യമന്ത്രി എം.ബി. രാജേഷ് അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ 2,500 രൂപയുടെ പരമാവധി പരിധി നീക്കിയതോടെ, ഗുരുതരമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്കും കൂടുതൽ പാരിതോഷികം ലഭിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. പൊതുസ്ഥല മലിനീകരണം തടയാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും നിർബന്ധമായും പാരിതോഷികം നൽകണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി എം.ബി. […]Read More

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുക്കൾ അറസ്റ്റിൽ

കാസർകോട്: തൃക്കരിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് ബന്ധുക്കളായ രണ്ട് പേർ അറസ്റ്റിലായി. പതിനാറുകാരിയായ പെൺകുട്ടിയെ കുടുംബാംഗമായ 70നും 48നും വയസ്സുള്ള രണ്ട് പേരാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവം ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടന്നത്. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ ലൈംഗിഗമായി പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി വെളിപ്പെടുത്തി. നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് സംഭവവിവരം അറിയിച്ചത്. വിവരം ലഭിച്ച സ്കൂൾ അധികൃതർ ഉടൻ കുടുംബത്തെ […]Read More

National

അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം

ലണ്ടൻ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബെക്കൻഹാമിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഇൻട്ര- സ്ക്വാഡ് മത്സരത്തിന് മുൻപ് ടീം അംഗങ്ങളും സ്പോർട്സ് സ്റ്റാഫും ഒരു മിനിറ്റ് മൗനമാചരിച്ചു. കറുപ്പ് നിറമുള്ള ആം ബാൻഡ് ധരിച്ചാണ് നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക താരങ്ങൾ കളത്തിൽ ഇറങ്ങിയത്. ജൂലൈ 12 നാണ് എല്ലാവരെയും ഞെട്ടിച്ച ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171 ബോയിങ് ഡ്രീം ലൈൻ 787-8 വിമാനം […]Read More

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. സീത (54) ആണ് മരിച്ചത്. ഇടുക്കി പീരുമേടിനു സമീപം വനത്തിനുള്ളില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. മരിച്ച സീതയുടെ ഭര്‍ത്താവ് ബിനുവിനും കാട്ടാന ആക്രമണത്തില്‍ പരുക്കുണ്ട്. അദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും ആണ് വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയത്. ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനമേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.Read More

Kerala

രഞ്ജിതയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ ജാതി അധിക്ഷേപം നടത്തിയ താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ടിനെ

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ ജാതി അധിക്ഷേപം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ. പവിത്രനെ പിരിച്ചുവിടണമെന്ന് സര്‍ക്കാരിന് കാസര്‍കോട് ജില്ലാകളക്ടര്‍ ശുപാര്‍ശ നല്‍കി. പവിത്രന്‍ സമൂഹമാധ്യമങ്ങളില്‍ നിരന്തരമായ അപകീര്‍ത്തി പരാമര്‍ശം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. രഞ്ജിതയെ അവഹേളിച്ച കേസില്‍ പവിത്രനെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പവിത്രന്‍ ജോലി ചെയ്യുന്ന താലൂക്ക് ഓഫീസില്‍ എത്തിയാണ് […]Read More

Kerala

ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഔദ്യോഗിക പരിപാടികളില്‍ നിശ്ചയിക്കപ്പെട്ട രീതിക്ക് ഭിന്നമായ ബിംബങ്ങളും ചിത്രങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശിപാര്‍ശ നല്‍കുന്നത്. കൃഷി വകുപ്പിന്റെ റിപോര്‍ട്ടില്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങി. വിഷയത്തില്‍ പൊതുഭരണ വകുപ്പിനോടും നിയമവകുപ്പിനോടും നിര്‍ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ട് അടങ്ങിയ ഫയലിലാണ് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം ആവശ്യപ്പെട്ടത്. അഭിപ്രായം ലഭിച്ച ശേഷം മന്ത്രിസഭ തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിച്ചേക്കും. പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന […]Read More

National

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി. ഫുകെടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയായിരുന്നു വിമാനം പുറപ്പെട്ടത്. ഇതിന് പിന്നാലെ വിമാനത്തില്‍ ബോംബ് വെച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിത ഇടത്തേയ്ക്ക് മാറ്റി. പിന്നാലെ പൊലീസിന്റെ നേതൃത്വത്തില്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ കഴിഞ്ഞില്ല. നേരത്തേ ഇറാന്‍-ഇസ്രയേല്‍ […]Read More

Kerala

രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസീൽദാർ കസ്റ്റഡിയിൽ

കാസർകോട്: വിമാന ദുരന്തത്തിൽ മരണപ്പെട്ട രഞ്ജിതയെ ഫേസ്ബുക്കിലൂടെ ജാതി അടിസ്ഥാനത്തിൽ അപമാനിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച നിലയിൽ ഓഫീസിൽ എത്തിയത്തിനാണ് നടപടി. രഞ്ജിതയ്ക്ക് അനുശോചനമറിയിച്ച ഒരു പോസ്റ്റിന് കീഴിലാണ് പവിത്രൻ അശ്ലീലവും ജാതീയവുമായ കമന്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നുRead More

Gadgets

ഇറാൻ ഇസ്രായേൽ സംഘർഷം: വിമാനസർവീസുകൾക്ക് മാറ്റം

ഇസ്രയേൽ-ഇറാൻ സംഘർഷം രാജ്യാന്തര വ്യോമഗതാഗതത്തെയും ന്യൂഡൽഹി വിമാനത്താവളത്തിന്റെയും പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടേണ്ടിവന്നു. ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ അടച്ചതോടെ പതിനാറോളം വിമാനങ്ങൾ വഴി തിരിച്ച് വിടുകയോ ഉത്ഭവസ്ഥലങ്ങളിലേക്ക് തന്നെ തിരികെ പോകുകയോ ചെയ്‌തതായാണ് റിപ്പോർട്ടുകൾ. “ഈ അപ്രതീക്ഷിത തടസ്സം യാത്രക്കാർക്ക് ഉണ്ടാക്കിയ അസൗകര്യങ്ങൾക്ക് ഞങ്ങൾ ഖേദിക്കുന്നു. യാത്രക്കാർക്കായി താമസ സൗകര്യം ഉൾപ്പെടെ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിനായി ശ്രമങ്ങൾ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes