Latest News

Kerala Politics Top News

‘വിഎസിനെ ഭരിച്ചിരുന്നത് മനുഷ്യത്വം’; വേലിക്കകത്ത് വീട്ടിലേക്ക് ജനാവലി

വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് ഇപ്പോഴും നിലയ്ക്കാത്ത ജനപ്രവാഹം. വിവിധയിടങ്ങളിൽ നിന്നുള്ള ആളുകൾ അടക്കം വസതിയിലെത്തി വിഎസിന് അന്ത്യമോപചാരം അർപ്പിച്ചു. വീട്ടിൽ പൊതുദർശനം ഇല്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ വൻ ജനാവലിയാണ് വസതിയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. അധികാരമായിരുന്നില്ല വിഎസിനെ ഭരിച്ചിരുന്നത്, വിഎസിനെ ഭരിച്ചത് മനുഷ്യത്വമായിരുന്നുവെന്ന് തൃശൂരിൽ നിന്ന് വിഎസിനെ കാണാനെത്തിയ പൊതുപ്രവർത്തകൻ ജോയ് കൈതാരം പ്രതികരിച്ചു. എല്ലാം എല്ലാവർക്കും വേണ്ടിയെന്ന മനോഭാവമായിരുന്നു വിഎസിന്. തികഞ്ഞ മാനവീകിയത ഉൾക്കൊണ്ട ജനകീയ നേതാവായിരുന്നു […]Read More

Kerala Top News

കത്തിക്കയറി സ്വർണവില; ഉള്ളുപൊള്ളി ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില‌ കുപതിച്ചുയർന്നു. റെക്കോർഡ് വിലയ്ക്കരികിലാണ് ഇന്ന് സ്വർണവിലയുള്ളത്. പവന് ഇന്ന് 840 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 74280 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പുണ്ടായതോടെയാണ് സംസ്ഥാനത്ത് സ്വർണവില ഉയർന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 3400 ഡോളർ കടന്നു. സംസ്ഥാനത്ത് ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. 80 രൂപയാണ് ഇന്നലെ സ്വർണത്തിന് വർദ്ധിച്ചത്. രണ്ട് ദിവസംകൊണ്ട് 920 രൂപ ഉയർന്നു. ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവില. […]Read More

Gadgets Technology world News

റീലുകൾ കാണാൻ ഇനി ഫോണിൽ വിരലുകൾ നീക്കേണ്ട, ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

ഓട്ടോമാറ്റിക് സ്ക്രോളിംഗ് ഓപ്ഷൻ എന്ന ഒരു പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ചില ഉപയോക്താക്കളിൽ ഈ ഫീച്ചറിന്‍റെ പരീക്ഷണം മെറ്റ ആരംഭിച്ചു. മൊബൈൽ ഉപയോക്താക്കൾക്ക് ഈ സവിശേഷത വളരെ ഉപയോഗപ്രദമാകും. മെറ്റയുടെ മറ്റൊരു ആപ്ലിക്കേഷനായ ത്രെഡ്‍സിലെ ഒരു ഉപയോക്താവാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പങ്കിട്ടത്. ഓട്ടോ സ്ക്രോൾ സവിശേഷത ഉപയോക്താക്കളെ റീലുകളോ പോസ്റ്റുകളോ ഒന്നിനുപുറകെ ഒന്നായി സ്വമേധയാ സ്ക്രോൾ ചെയ്യാതെ കാണാൻ അനുവദിക്കുന്നു. ഇത് അനുഭവം കൂടുതൽ സൗകര്യപ്രദവും ഹാൻഡ്‌സ് ഫ്രീയുമാക്കുന്നു. റീലുകളോ വീഡിയോ ഉള്ളടക്കമോ […]Read More

National sports Top News

2 സിക്സും ഒരു ഫോറും അടിച്ച് വൈഭവ് മടങ്ങി, ഇംഗ്ലണ്ടിനെതിരായ യൂത്ത് ടെസ്റ്റില്‍

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 309 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒന്നം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 24 റണ്‍സുമായി ക്യാപ്റ്റൻ ആയുഷ് മാത്രെയും ആറ് റണ്‍സോടെ വിഹാന്‍ മല്‍ഹോത്രയുമാണ് ക്രീസില്‍. 14 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 20 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയുടെ […]Read More

Cinema Top News

ഹനുമാൻ നായകന്റെ ചിത്രം, റിലീസിനുമുന്നേ ഒടിടി റൈറ്റ്‍സ് വിറ്റു

ഹനുമാനെന്ന സര്‍പ്രൈസ് ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രമാണ് മിറൈ. തേജ സജ്ജയുടെ മിറൈയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയി എന്നാണ് ഒടിടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിയോ ഹോട്‍സ്റ്റാറാണ് മിറൈയുടെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് എന്നതാണ് റിപ്പോര്‍ട്ട്. സംവിധാനം കാര്‍ത്തിക് ഗട്ടംനേനിയാണ്. തിരക്കഥ മണിബാബു കരണമാണ്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാകും ചിത്രം ഒരുക്കുക. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, […]Read More

Kerala Politics Top News

ജീവിതം സമരമാക്കിയ ജനനായകനെന്ന് മോഹൻലാൽ; ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് സിനിമാലോകം. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, മഞ്ജുവാര്യർ അടക്കമുള്ള താരങ്ങൾ വി എസിന് ആദരാഞ്ജലികൾ അർപ്പിച്ചു. ‘ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന്‌ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ […]Read More

National Politics Top News

ജഗ്ദീപ് ധൻഖറിന്റെ രാജി; രാജ്യസഭാ അധ്യക്ഷൻ ആരാകും?

തിങ്കളാഴ്ച വൈകുന്നേരമാണ് ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധൻഖർ രാജിവച്ചത്. ഭരണഘടന പ്രകാരം രാജ്യസഭയുടെ നിലവിലെ ഡെപ്യൂട്ടി ചെയർപേഴ്‌സൺ പാർലമെന്റിന്റെ ഉപരിസഭയുടെ ആക്ടിംഗ് ചെയർപേഴ്‌സണായി ചുമതലയേൽക്കും. 2022 ഓഗസ്റ്റിൽ നിയമിതനായ ഹരിവംശ് നാരായൺ സിംഗ് ആണ് രാജ്യസഭാ ഉപാധ്യക്ഷൻ. ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം താൽക്കാലികമായി ആ ചുമതല വഹിക്കും. ഭരണഘടന അനുസരിച്ച്, ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ.“ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം അനുസരിക്കുന്നതിനും, ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ച്, ഇന്ത്യൻ ഉപരാഷ്ട്രപതി സ്ഥാനം ഞാൻ ഇതിനാൽ […]Read More

Kerala National Politics Top News

‘വിഎസിന് പകരം വിഎസ് മാത്രം’; സമര രാഷ്ട്രീയത്തിൻ്റെ യുഗം അവസാനിച്ചെന്ന് കെ കെ

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചിച്ച് കെ കെ രമ എംഎല്‍എ. വിഎസിന് പകരം വിഎസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിൻ്റെ യുഗം അവസാനിച്ചെന്നും കെ കെ രമ അനുസ്മരിച്ചു. വിഎസിനെ വ്യത്യസ്തമാക്കുന്നത് അദ്ദേഹം ജനങ്ങൾക്ക് വേണ്ടി സമരം നടത്തി എന്നുള്ളതാണ്. പാർട്ടിക്ക് പുറത്ത് ജനവിരുദ്ധതയ്ക്കെതിരെ സമരം നടത്തുമ്പോഴും പാർട്ടിക്കകത്തെ ജന വിരുദ്ധതയ്ക്കെതിരെയും വിഎസ് സമരം ചെയ്തു. അധികാരത്തിനും സ്ഥാനമാനത്തിനുമപ്പുറം താനെടുത്ത നിലപാടിൽ ഉറച്ച് നിന്ന ആളാണ് വി എസ് അച്യുതാനന്ദനെന്നും കെ കെ രമ […]Read More

Kerala National Politics Top News

വിഎസിൻ്റെ പൊതുദർശനവും വിലാപയാത്രയും; തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത് . സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു. വി എസിന് അന്ത്യഞ്ജലി അർപ്പിക്കാനെത്തുന്നവർ പുളിമൂട്, ഹൗസിങ് ബോർഡ് ജംഗ്കഷൻ , രക്തസാക്ഷിമണ്ഡപം എന്നീ സ്ഥലങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകേണ്ടതാണ്. പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസ് , വെളളയമ്പലം വാട്ടർ […]Read More

Kerala National Politics Top News

വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ; സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും

അന്തരിച്ച സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും. മുൻ മുഖ്യമന്ത്രി എന്ന നിലക്കാണ് ആദരവ് അർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയയ്ക്കുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ വി.എസിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. വി എസ് ആദർശ ധീരതയുള്ള നേതാവായിരുന്നു എന്ന് പ്രധാനമന്ത്രി കുറിച്ചു. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്‌മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes