Latest News

Gadgets

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

പത്തനംതിട്ട: ട്രെയിന്‍ യാത്രക്കാരായ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവര്‍ച്ചക്കിരയായത്. കൊല്ലം-വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കളാണ് മോഷ്ട്ടാക്കൾ കവര്‍ന്നത്. ബര്‍ത്തിന് അരികില്‍ ഇവര്‍ വെച്ചിരുന്ന ഫ്‌ലാസ്‌കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണോ കവര്‍ച്ച നടത്തിയത് എന്ന സംശയമാണ് ഉയരുന്നത്. വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികളുടെ മൊഴി. […]Read More

Gadgets

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

തൃശൂര്‍: പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കണ്ടത്. സംശയം തോന്നിയ ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളില്‍ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചാക്കില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക […]Read More

Gadgets

മോസ്റ്റ് വയലൻറ് ഫിലിം; ‘മാർക്കോ’ ടീസർ പുറത്തിറങ്ങി

മോസ്റ്റ് വയലൻറ് ഫിലിം എന്ന ലേബലിൽ എത്തുന്ന ‘മാർക്കോ’ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്നാണ് ഈ സിനിമയെ വിശേഷിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘മാർക്കോ’യുടെ ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പൂർണമായും ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം മലയാളം ഇന്നുവരെ കാണാത്ത രീതിയിലാണ് ഒരുങ്ങുന്നതെന്നാണ് ടീസർ തരുന്ന സൂചന. നടൻ ജഗദീഷിന്റെയും അസാധ്യമായ അഭിനയമുഹൂർത്തങ്ങൾ സിനിമയിലുണ്ടാകുമെന്ന സൂചനയും […]Read More

Gadgets

ശബരിമല സ്പോട്ട് ബുക്കിങ്; മാലയിട്ട് വരുന്ന ഒരു ഭക്തനും ദർശനം നിഷേധിക്കില്ലെന്ന് വി

പത്തനംതിട്ട: ശബരിമലയിലേക്ക് വ്രതമെടുത്ത് മാലയിട്ട് വരുന്ന ഒരു ഭക്തനും ദർശനം നിഷേധിക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ. ശബരിമലയിൽ വരുന്ന തീർത്ഥാടകർക്ക് തിരിച്ചു പോകേണ്ടി വരില്ല. സ്പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏർപ്പെടുത്തും. ഇടത്താവളങ്ങളിൽ അക്ഷയ സെന്ററുകളുടെ സഹായത്തോടെ ബുക്കിംഗ് സൗകര്യം ഒരുക്കും. ഒരു കലാപവും ഉണ്ടാവാൻ സർക്കാർ അനുവദിക്കില്ല. ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വന്നാൽ അതിനെ നേരിടും. സർക്കാർ ഒരുതരത്തിലുള്ള പ്രകോപനങ്ങൾക്കും ഇല്ലെന്നും വി എൻ വാസവൻ പറഞ്ഞു. ശബരിയില്‍ ഇത്തവണ ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് […]Read More

Gadgets

മാസപ്പടി കേസ്; ചോദ്യം ചെയ്യല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടിയാണെന്ന് സതീശന്‍ പറഞ്ഞു. അന്വേഷണം പ്രഹസനമാണെന്നും സ്വഭാവികമായ നടപടിക്കപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേർത്തു. ‘ചോദ്യം ചെയ്യല്‍ ഒരു സ്വാഭാവിക നടപടിക്രമമാണ്. അതിനപ്പുറം അതിലൊന്നും കാണുന്നില്ല. പത്തുമാസം ഇതില്‍ ഒരു അന്വേഷണം നടന്നിട്ടില്ല. ചോദ്യം ചെയ്യല്‍ […]Read More

Gadgets

മാസപ്പടി കേസിൽ വീണാ വിജയനെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ.ഒ

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. ചെന്നൈയിലെ ഓഫീസില്‍ എത്തിയാണ് വീണ വിജയന്‍ മൊഴി നല്‍കിയത്. എക്‌സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നായിരുന്നു ആരോപണം.  സി എം ആർ എൽ വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് […]Read More

Gadgets

ദീപിക ദിനപ്പത്ര ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

ദീപിക ദിനപ്പത്ര ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു. അഡ്വ. റോയ് വാരികാട്ട് സമ്മേളനത്തിന് ഭദ്ര ദീപം തെളിയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, ഫ്രാൻസിസ് ജോർജ്. M.P, തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA, ഷോൺ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.Read More

Gadgets

ശബരിമല സ്പോട്ട് ബുക്കിം​ഗ്: ഹൈന്ദവ സംഘടനകൾ ഈ മാസം 26 ന് യോ​ഗം

പത്തനംതിട്ട: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ തീരുമാനത്തിനെതിരെ യോഗം ചേരാനൊരുങ്ങി അയ്യപ്പ ഭക്ത സംഘടനകള്‍. പന്തളത്ത് ഈ മാസം 26 ന് യോഗം ചേരാനാണ് തീരുമാനം. ഈ മാസം 16 ന് പന്തളത്ത് നാമജപ പ്രാര്‍ത്ഥന നടത്താനും തീരുമാനിച്ചു. കര്‍മ്മപദ്ധതിക്ക് യോഗത്തില്‍ രൂപം നല്‍കും. വെര്‍ച്വല്‍ ക്യൂവിന് പിന്നില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കുക എന്ന ഗൂഡലക്ഷ്യമാണെന്ന് അയ്യപ്പ ഭക്ത സംഘടനകള്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പരിഷ്‌കാരത്തിന്റെ പേരില്‍ ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് അയ്യപ്പ ഭക്ത സംഘടനകളുടെ ആവശ്യം. […]Read More

Gadgets

ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിനെതിരെ സിപിഐഎം ജില്ലാ കമ്മിറ്റി

പത്തനംതിട്ട: ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിനെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്ത്. തീരുമാനം സർക്കാർ പിൻവലിക്കണമെന്ന ആവശ്യം പാർട്ടി സംസ്ഥാന നേതൃത്വത്തെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചില്ലെങ്കിൽ ബിജെപിയടക്കമുള്ളവർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ മുന്നറിയിപ്പ്. ശബരമിലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് സമാനമായ പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ഇത്തരത്തിൽ വിശ്വാസികൾക്കിടയിൽ എതിർപ്പുണ്ടാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും സിപിഐഎം ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. […]Read More

Gadgets

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. പാലക്കാട്ടെ ശോഭ സുരേന്ദ്രൻ പക്ഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്തയച്ചത്. ശോഭ മത്സരിച്ചാൽ ഈഴവ വോട്ടുകൾ ലഭിക്കുമെന്നും കൃഷ്ണകുമാർ അഴിമതിക്കാരനാണെന്നും കത്തില്‍ പറയുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ശോഭ അനുകൂലികൾ കത്തയച്ചിട്ടുണ്ട്. സി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes