Latest News

Gadgets

ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ തേനീച്ചക്കൂട് സ്ഥാപിച്ച് ബി.എസ്.എഫ്

ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിരക്ഷാസേനയുടെ നേതൃത്വത്തില്‍ തേനീച്ചക്കൂട് സ്ഥാപിച്ചു. ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി നുഴഞ്ഞുകയറുന്നത് നടയുന്നതിനായാണ് 46 കിലോമീറ്റര്‍ വേലിയില്‍ ബി.എസ്.എഫ് ബെറ്റാലിയന്‍ തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചത്. തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചതോടെ നുഴഞ്ഞുകയറ്റവും, അതിര്‍ത്തി കടന്നെത്തുന്ന മോഷ്ടാക്കളുടെയും, പിടിച്ചുപറിക്കാരുടെയും ശല്യവും കുറഞ്ഞെന്നാണ് വിലയിരുത്തല്‍. ബി.എസ്.എഫിന്റെ 32-ാം ബെറ്റാലിയനാണ് അതിര്‍ത്തികാക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജ് സംരംഭത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ നവംബര്‍ മുതലാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ച് തുടങ്ങി. നുഴഞ്ഞുകയറ്റം ഇല്ലാതാക്കാന്‍ പലവിധ വഴികള്‍തേടിയ ബി.എസ്.എഫ് ഒടുവിലാണ് തേനീച്ചക്കൂട് […]Read More

Gadgets

മഞ്ഞപ്പിത്ത ബാധ: ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ബെംഗളുരുവില്‍ പഠിക്കുന്ന നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23) ആണ് മരിച്ചത്. പനി ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച നിയാസ് മരിക്കുകയായിരുന്നു. കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്കയച്ച നാല് സാമ്പിളുകള്‍ പോസിറ്റീവായതുള്‍പ്പെടെ 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 10പേര്‍ ആശുപത്രി വിട്ടു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ കഴിയുകയാണ്. കൊമ്മേരിയില്‍ ശക്തമായ […]Read More

Gadgets

മലപ്പുറം അമരമ്പലത്ത് പ്രകമ്പനം

മലപ്പുറം: മലപ്പുറം ജില്ലയിലെ അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍.പ്രകമ്പനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. രാവിലെ 10.45ഓടെയാണ് സംഭവം. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാര്‍ഡിലാണ് ചെറിയ രീതിയില്‍ പ്രകമ്പനം ഉണ്ടായത്. എന്നാല്‍ ഭൂമികുലുക്കമല്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്.Read More

Gadgets

തമിഴ്‌നടന്‍ ജയം രവി വിവാഹമോചിതനായി

ചെന്നൈ: തമിഴ്‌നടന്‍ ജയം രവിയും ഭാര്യ ആര്‍തിയും വിവാഹമോചിതരായി. ഔദ്യോഗിക എക്‌സില്‍ അക്കൗണ്ടിലൂടെ നടന്‍ തന്നെയാണ് വിവാഹമോചന വാര്‍ത്തപ്രേഷകരെ അറിയിച്ചത്. 2009ലായിരുന്നു ആര്‍തിയും ജയം രവിയും തമ്മിലുള്ള വിവാഹം. എന്റെ മുന്‍ഗണന എല്ലായ്പ്പോഴും ഒരു കാര്യത്തിനു മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സന്തോഷവും എന്റര്‍ടെയ്ന്‍മെന്റും നല്‍കുക. അതു തുടരുമെന്നും താരം എക്‌സില്‍ കുറിച്ചു. 15 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമായത്.ആരവ്, അയാന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.Read More

Gadgets

ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് യുവാവിന്റെ പരാതിയിലുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോഴിക്കോടും ബെംഗളൂരുവിലും വെച്ച് ശരീരികമായി രഞ്ജിത്ത് പീഡിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി.2012ലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. 30 ദിവസത്തേക്കാണ് താത്കാലിക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. ഐപിസി 377 ആണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്. നിലവില്‍ കേസ് […]Read More

Gadgets

അന്‍വറിന് പിന്നില്‍ അന്‍വര്‍ മത്രം: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: അന്‍വറിന് പിന്നില്‍ അന്‍വര്‍ മത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.പിവി അന്‍വറിന് പിന്നില്‍ സിപിഐഎമ്മില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.എഡിജിപിക്കെതിരായി പിവി അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണ ഇല്ലെന്നും അദ്ദേഹം. എഡിജിപിക്കെതിരായ അന്വേഷണം പുരോഗമിക്കുകയണെന്നും അന്വേഷണം അട്ടിമറിക്കാനാകില്ലെന്നും കൃത്യമായിട്ടുള്ള അന്വേഷണം നടക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കേരളത്തില്‍ എംഎല്‍എയും എംപിയെയും ബിജെപിക്ക് നല്‍കിയത് കോണ്‍ഗ്രസാണെന്ന് എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് എംപി ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വാര്‍ത്തയ്ക്ക് […]Read More

Gadgets

രാജ്യത്തെ ജനങ്ങള്‍ക്ക് ബിജെപിയോടുള്ള ഭയം ഇല്ലാതായെന്ന് രാഹുല്‍ഗാന്ധി

രാജ്യത്തെ ജനങ്ങള്‍ക്ക് ബിജെപിയോടുള്ള ഭയം ഇല്ലാതായെന്ന് രാഹുല്‍ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ജനങ്ങള്‍ക്ക ബിജെപിയോടുള്ള ഭയം ഇല്ലാതെയായതെന്ന് രാഹുല്‍ഗാന്ധി യുഎസില്‍ പറഞ്ഞു.ആര്‍എസ്എസ് വിശ്വസിക്കുന്നത് ഇന്ത്യ ഒരു ആശയം മാത്രമാണെന്നാണ് എന്നാല്‍ തങ്ങള്‍ ഇന്ത്യയെ ആശയങ്ങളുടെ ബഹുസ്വരമായാണ് കാണുന്നതെന്ന് ടെക്‌സസിലെ ഡാലസില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കും എതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനം നടത്തി. ഇന്ത്യന്‍ ഭരണഘടനയെ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമിക്കുകയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്നും രാഹുല്‍. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ […]Read More

Gadgets

ഇന്ത്യയില്‍ ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം. എന്നാല്‍ സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്‌സ് ലക്ഷണങ്ങള്‍ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. മങ്കിപോക്‌സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്. കൂടുതല്‍ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തുടര്‍ന്ന് നടന്ന പരിശോധനയില്‍ യുവാവിന്റെ ഫലം നെഗറ്റീവ് ആകുകയായിരുന്നു. വാനരവസൂരി അഥവാ മങ്കിപോക്സ് രോഗം മൃഗങ്ങളില്‍ […]Read More

Gadgets

തലസ്ഥാനത്ത് അഞ്ചാം നാളും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ചാം നാളും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. ഇന്നലെ രാത്രിയില്‍ പമ്പിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും വെള്ളം എത്തിയിട്ടില്ല. വാല്‍വില്‍ ലീക്ക് കണ്ടതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് പമ്പിങ് നിര്‍ത്തിയത്. ആറ്റുകാല്‍ അയിരാണിമുട്ടം എന്നി സ്ഥലങ്ങളില്‍ വെള്ളമെത്തി പമ്പിങ് ആരംഭിച്ചു. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇനിയും വെള്ളം എത്തിയില്ലെന്ന വ്യാപക പരാതിയാണ് ഉയരുന്നത്. വട്ടിയൂര്‍ക്കാവ്, നെട്ടയം, മുടവുന്‍മുഗള്‍, പിടിപി നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അഞ്ചാം ദിവസവും വെള്ളം എത്തിയിട്ടില്ലാത്തത്. തിരുവനന്തപുരം കന്യാകുമാരി റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ […]Read More

Gadgets

ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

എറണാകുളം: ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 7 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദവും അറബിക്കടലിന്റെ കേരള തീരത്തെ ന്യുനമര്‍ദപാത്തിയുമാണ്. കേരള തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെയാണ് പുതിയ ന്യൂനമര്‍ദപാത്തി രൂപപ്പെട്ടിരിക്കുന്നത്. തീവ്രന്യൂനമര്‍ദ്ദം മധ്യ പടിഞ്ഞാറന്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes