Latest News

Gadgets

ജമ്മു കശ്മീരിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാന്ദർബല്ലിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മരണപ്പെട്ടവരിൽ ഒരു ഡോക്ടറും ഉൾപ്പെടുന്നുണ്ട്. ഗന്ദർബാൽ ജില്ലയിലെ ഗഗൻഗിറിൽ നിർമാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പിൽ രണ്ട് പേർ തൽക്ഷണം മരിച്ചിരുന്നു. സോനാമാർഗ് മേഖലയിൽ സെഡ്-മൊഹാർ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. ഈ സാഹചര്യത്തിൽ മരണസംഖ്യ ഉയർന്നേക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. തൊഴിലാളികൾക്കും സ്വദേശികൾക്കും […]Read More

Gadgets

നവീൻ ബാബുവിന്റെ ആത്മഹത്യ; ഒരാഴ്ച്ച പിന്നിട്ടിട്ടും ചോദ്യം ചെയ്യാതെ പൊലീസ്

കണ്ണൂർ: പ്രതി ചേർത്ത സിപിഎം നേതാവ് പി പി ദിവ്യയെ ഇനിയും ചോദ്യം ചെയ്യാതെ പൊലീസ്. മുൻ‌കൂർ ജാമ്യ ഹർജിയിൽ തീരുമാനം വരാൻ കാക്കുകയാണ് പൊലീസ്. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. മുൻ‌കൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞു. ജില്ലാ കളക്ടർ അരുൺ കെ വിജയൻ […]Read More

Gadgets

വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ച യുവാവ് പിടിയിൽ

സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച്‌ നഗ്നചിത്രം പകർത്തി സുഹൃത്തുക്കള്‍ക്ക് കൈമാറിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് പിടികൂടി. തൃശൂർ കൊരട്ടി കക്കാട് നമ്പോല പറമ്പിൽ രഞ്ജിത് (34) ആണ് കുളത്തൂപ്പുഴ പൊലീസിന്‍റെ പിടിയിലായത്. രണ്ടുവർഷത്തോളമായി കുളത്തൂപ്പുഴയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച്‌ പ്രദേശത്ത് വെല്‍ഡിങ് ജോലികള്‍ ചെയ്തു വരികയായിരുന്നു വിവാഹിതനായ രഞ്ജിത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച്‌ വീഡിയോകോള്‍ വഴി ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിച്ച്‌ സുഹൃത്തുക്കള്‍ക്ക് കൈമാറിയതായാണ് വീട്ടമ്മയുടെ പരാതി. നടപടിക്രമം പൂർത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് […]Read More

Gadgets

മരുന്നുകളുടെ ഓര്‍ഡറെടുത്ത് എട്ട് ലക്ഷം തട്ടി; പ്രതി അറസ്റ്റിൽ

തൃശൂര്‍: മരുന്നിന്റെ ഓര്‍ഡര്‍ തുകയെന്ന പേരില്‍ എട്ടുലക്ഷം രൂപ വാങ്ങി തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍. എറണാകുളം ഉദയംപേരൂര്‍ സ്വദേശിയായ കൊങ്ങപ്പിള്ളിയില്‍ വീട്ടില്‍ കിരണ്‍കുമാറി (45) നെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.  പാട്ടുരായ്ക്കല്‍ പൊന്നുവീട്ടില്‍ ലൈനില്‍ നടത്തുന്ന ഡെക്സ്റ്റര്‍ ലൈഫ് സയന്‍സ് എന്ന സ്ഥാപനത്തിലേക്ക് മറ്റു സ്റ്റേറ്റുകളില്‍ നിന്ന് മരുന്നുകളുടെ ഓര്‍ഡര്‍ എടുത്തു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയുടെ കൈയില്‍നിന്നും കണ്‍സള്‍റ്റേഷന്‍ ഫീസായി 10 ലക്ഷം രൂപ വാങ്ങുകയായിരുന്നു. പിന്നീട് രണ്ടു ലക്ഷം […]Read More

Gadgets

നെടുമ്പാശ്ശേരിയിൽ രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഇന്നും വിമാനങ്ങൾക്ക് നേരേ ബോംബ് ഭീഷണി. രണ്ട് വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. എയർ ഇന്ത്യയുടെ കൊച്ചി-ദമാം, ആകാശ് എയറിന്റെ കൊച്ചി-മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി ഉയർന്നത്. ട്വിറ്ററിൽ ലഭിച്ച ഭീഷണി നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തിയപ്പോഴേക്കും ഇരു വിമാനങ്ങളും കൊച്ചി വിട്ടിരുന്നു. തുടർച്ചയായുള്ള ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ചാൽ സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിസ്താര, ആകാശ എയർലൈൻ, ഇൻഡിഗോ വിമാനങ്ങൾക്കും ഭീഷണി […]Read More

Gadgets

നിയന്ത്രണങ്ങൾ പൂരത്തിൻെറ മനോഹാരിത നശിപ്പിക്കുമെന്ന് മന്ത്രി രാജൻ

തൃശൂര്‍: വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ്, തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ പ്രധാനമായും അഞ്ച് നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അഞ്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവന്നാൽ തേക്കിൻകാട് മൈതാനത്തിൽ വെച്ച് വെടിക്കെട്ട് നടത്താനാകില്ല. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് […]Read More

Gadgets

ആട്ടും തുപ്പുമേറ്റ് കഴിയുന്ന കെ മുരളീധരന് ഓട്ടക്കാലിന്‍റെ വിലപോലും പാര്‍ട്ടിക്കാര്‍ കല്‍പ്പിക്കുന്നില്ല; കെ സുരേന്ദ്രന്‍

കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ ആട്ടും തുപ്പുമേറ്റ് കഴിയുന്ന കെ മുരളീധരന് ഓട്ടക്കാലിന്‍റെ  വിലപോലും പാര്‍ട്ടിക്കാര്‍ കല്‍പ്പിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. സ്വന്തം അമ്മ കല്യാണിക്കുട്ടിയമ്മയെ അവഹേളിച്ചയാള്‍ക്കുവേണ്ടി വോട്ടുപിടിക്കുന്ന മുരളീധരന് എന്തോ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കുടുംബത്തില്‍ അടിമയെപ്പോലെ മുരളീധരന്‍ കഴിയേണ്ടതില്ലെന്നും അദ്ദേഹം  പറഞ്ഞു ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടായിരുന്നു. പാലക്കാട് മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍ പറഞ്ഞത് വസ്തുതയാണ്. […]Read More

Gadgets

പ്രതികൾ കൊച്ചിയിലെത്തിയത് അലൻവാക്കർ വന്ന വിമാനത്തിൽ; 20ലധികം ഫോണുകൾ കണ്ടെടുത്തു

കൊച്ചി: സംഗീതജ്ഞന്‍ അലന്‍ വാക്കറുടെ പരിപാടിക്കിടെ ഫോണുകള്‍ മോഷ്ടിച്ചത് രണ്ട് സംഘങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള രണ്ട് സംഘങ്ങളാണ് ഫോണ്‍ മോഷ്ടിച്ചത്. രണ്ട് സംഘങ്ങളെയും പൊലീസ് രണ്ടിടങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തു. ഇതില്‍ ഡല്‍ഹിയില്‍ നിന്നുള്ള സംഘത്തിൽ പെട്ട അതീക്കുര്‍ റഹ്‌മാന്‍, വസീം അഹമ്മദ് എന്നിവർ പിടിയിലായിട്ടുണ്ട്. വസീം അഹമ്മദിനെയാണ് ആദ്യം പിടികൂടിയത്. ഇതിൽ ഒരു പ്രതിക്കെതിരെ ബെംഗളൂരു മഹാദേവ പുര സ്റ്റേഷനിൽ കേസുണ്ട്. ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് […]Read More

Gadgets

ഐഫോൺ 17 സീരീസ് അടുത്തവർഷം സെപ്റ്റംബറിൽ

ആപ്പിൾ 17 സീരിസ് അടുത്ത സെപ്റ്റംബറിൽ വരുമെന്ന വെളിപ്പെടുത്തലുമായി ‘ഹൈറ്റോംഗ് ഇൻ്റർനാഷണലി’ൻ്റെ ജെഫ് പു. ആപ്പിൾ പ്രൊഡക്ടുകളുമായി ബന്ധപ്പെട്ട വിശ്വസനീയവും കൃത്യതയുമുള്ള സോഴ്സായാണ് ഇവരെ കണക്കാക്കുന്നത്. ഐഫോൺ 17 സീരീസിനൊപ്പം പുതിയതായി ഇതുവരെയില്ലാത്ത ഒരു മോഡൽ പുറത്തിറങ്ങുമെന്നും ജെഫ് പു വ്യക്തമാക്കുന്നു. ഐഫോണിൻ്റെ പഴയ പതിപ്പുകളിലൊന്നുമില്ലാതിരുന്ന പുതിയൊരു മോഡലും ഐഫോൺ 17 സീരിസിനൊപ്പം അവതരിപ്പിക്കപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ മോഡലായ ഐഫോൺ 17 സ്ലിമ്മിന് ഐഫോൺ 17 എയർ എന്ന് പേരിടുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ അതിൻ്റെ ടാബ്‌ലെറ്റുകൾക്ക് ഉപയോഗിക്കുന്ന […]Read More

Gadgets

പെട്രോൾ പമ്പ് വിഷയത്തിൽ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ സിപിഐ ഇടപെടലെന്ന്

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കടുത്ത ആരോപണം ഉന്നയിക്കാൻ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടലും കാരണമായതായി സൂചന. സിപിഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് എൻഓസി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താൻ ദിവ്യയെ അറിയിച്ചിരുന്നതായി അപേക്ഷകനായ പ്രശാന്ത് വിജിലൻസിനും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ മൊഴി നൽകി. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ശരിയാക്കുന്നതിലും സിപിഐ സഹായം കിട്ടിയതാണ് വിവരം. എൻ ഓ സി വിഷയത്തിൽ നവീൻ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes