Latest News

Gadgets

ഉപതിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി:കേരളത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാലക്കാട് -സി കൃഷ്ണകുമാർ, ചേലക്കര- കെ ബാലകൃഷ്ണൻ, വയനാട് -നവ്യ ഹരിദാസ് എന്നിവരാണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ. പാലക്കാട് മണ്ഡലത്തിൽ ഇതോടെ കോൺ​ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ. സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പി സരിൻ എന്നിവരായിരിക്കും സി കൃഷ്ണകുമാറിൻറെ എതിരാളികൾ. നേരത്തെ പാലക്കാട് മണ്ഡലത്തിൽ കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കെ സുരേന്ദ്രൻ, സി കൃഷ്ണകുമാര്‍ […]Read More

Gadgets

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിട്ടു. എസ് എ ടി ആശുപത്രിയുടേയും സിഡിസിയുടേയും സംയുക്ത സംരംഭമായാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുക. ഈ നൂതന ചികിത്സയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടുകളും വൈകല്യങ്ങളും കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനും ആരോഗ്യം ഉറപ്പ് വരുത്തുന്നതിനും നവജാത ശിശുക്കളുടെ മരണം കുറയ്ക്കുന്നതിനും സാധിക്കുന്നു. സ്വകാര്യ മേഖലയില്‍ വളരെയധികം ചിലവുള്ള […]Read More

Gadgets

ജമ്മു കശ്മീരിൽ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലിൽ രണ്ട് ഭീകരർ പിടിയിൽ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലിൽ രണ്ട് ഭീകരർ പിടിയിൽ. രഹസ്യാന്വേഷണ വിഭാ​ഗങ്ങൾ കൈമാറിയ വിവരങ്ങൾ പ്രകാരം നടത്തിയ ഓപ്പറേഷനിൽ അബ്ദുൾ അസീസ്, മൻവർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. പൂഞ്ച് സെക്ടറിൽ ഇന്ത്യൻ സൈന്യത്തിൻ്റെയും ജമ്മു കശ്മീർ പൊലീസിൻ്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സുരക്ഷാ സേന ഏറെക്കാലമായി തിരയുകയായിരുന്ന ഭീകരരെ പിടികൂടാനായത്.  അബ്ദുൾ അസീസ്, മൻവർ ഹുസൈൻ എന്നീ ഭീകരരെ അറസ്റ്റ് ചെയ്തത് സുരക്ഷാ സേനകളെ സംബന്ധിച്ചിടത്തോളം വളരെ വലിയ നേട്ടമാണെന്ന് […]Read More

Gadgets

നവീൻ ബാബുവിനെ കൊന്ന സിപിഐഎം പി പി ദിവ്യയെ ന്യായീകരിക്കുന്നു: വി ഡി

തിരുവനന്തപുരം: കേസുകളുള്ളത് കണ്ട് ബിജെപിയെ പേടിച്ചിരിക്കുകയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവീൻ ബാബുവിനെ കൊന്നിട്ടും പിന്നെയും ആക്ഷേപിച്ച സിപിഐഎം പി പി ദിവ്യയെ ഇപ്പോഴും ന്യായീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കുറി രാഹുൽ ​മാങ്കൂട്ടത്തിലിന് ഷാഫി പറമ്പിലിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിലുള്ള വിയോജിപ്പിന് പിന്നാലെയാണ് കോൺ​ഗ്രസ് നേതാവായിരുന്ന പി സരിൻ സിപിഐഎമ്മിനൊപ്പം ചേരുന്നത്. പാലക്കാട് സിപിഐഎമ്മിന്റെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് സരിൻ. […]Read More

Gadgets

കോൺ​ഗ്രസിൽ നിന്നും പോയവരെ പ്രാണിയോട് ഉപമിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കോൺ​ഗ്രസിൽ നിന്നും പോയവരെ പ്രാണിയോട് ഉപമിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പി സരിൻ പോയത് പ്രാണി പോയ നഷ്ടം പോലും കോൺ​ഗ്രസിന് ഉണ്ടാക്കില്ലെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. പാലക്കാട് സരിന്റെ സ്ഥാനാർത്ഥിത്വം കോൺ​ഗ്രസിന് വെല്ലുവിളിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺ​ഗ്രസിനകത്ത് എത്രയോ പേർ പാർട്ടി വിട്ട് പോകാറുണ്ട്. അതൊന്നും ഈ മല പോലുള്ള പാർട്ടിയെ ഏശില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം ബദലാകുന്നത് നോക്കി നിൽക്കുക എന്നതല്ലാതെ ഞങ്ങൾക്കൊന്നും ചെയ്യാനില്ല. ഇവരെയൊന്നും കണ്ടിട്ടല്ല കോൺഗ്രസ് […]Read More

Gadgets

പി പി ദിവ്യയെ പിന്തുണച്ച് ഡിവൈഎഫ്ഐ; നിലപാട് എതിർത്ത് സിപിഐഎം

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പിന്തുണച്ച ഡിവൈഎഫ്ഐ നിലപാട് എതിർത്ത് സിപിഐഎം. പാർട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്നാണ് സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു വ്യക്തമാക്കിയത്. പി പി ദിവ്യയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ നിലപാട്. ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അത് അം​ഗീകരിക്കാൻ സാധിക്കില്ല. എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും പാർട്ടി നിൽക്കുന്നത് നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണെന്നും ഉദയഭാനു കൂട്ടിച്ചേർത്തു. […]Read More

Gadgets

കാര്‍ യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി മുളകുപൊടി വിതറി പണം തട്ടിയെടുത്തു; കൊള്ളയടിച്ചത് 25

കോഴിക്കോട് : എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്. കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു. എടിഎം ജീവനക്കാരനാണ് സുഹൈൽ. കൊയിലാണ്ടിയിൽ നിന്ന് പണം എടുത്ത് എടിഎമ്മിൽ നിറയ്ക്കാനായി കുരുടിമുക്കിലേക്ക് പോകുന്ന വഴി കാർ തടഞ്ഞ് നിർത്തുകയായിരുന്നുവെന്ന് സുഹൈൽ പറഞ്ഞു. കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം […]Read More

Gadgets

വാല്‍പ്പാറയില്‍ അമ്മയുടെ മുന്നില്‍ വെച്ച് ആറുവയസ്സുകാരിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു

തൃശൂർ: തമിഴ് നാട് വാൽപ്പാറയ്ക്ക് സമീപം 6 വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. അപ്സര ഖാത്തൂൻ എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുട്ടിയെ അമ്മയുടെ കൺമുന്നിൽ വെച്ചാണ് പുലി ആക്രമിച്ചത്. ഉഴേമല എസ്റ്റേറ്റിൽ ജോലിയ്ക്ക് വന്ന ജാർഖണ്ഡ് സ്വദേശികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്.  അതുൽ അൻസാരിയും കുടുംബവും വാൽപ്പാറയ്ക്ക് സമീപമുള്ള ഉഴേമല എസ്റ്റേറ്റിൽ ജോലിക്ക് വന്നതാണ്. മാതാപിതാക്കൾക്കൊപ്പം കുഞ്ഞുമായി തേയിലത്തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കൾ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുള്ളിപ്പുലിയെ […]Read More

Gadgets

എറണാകുളം ലോ കോളേജ് കെഎസ്‌യു യൂണിറ്റില്‍ നിന്നും പി സരിനെ പുറത്താക്കി

കൊച്ചി: എറണാകുളം ലോ കോളേജ് കെഎസ്‌യു യൂണിറ്റില്‍ നിന്നും പി സരിനെ പുറത്താക്കി. പി സരിനെ പുറത്താക്കിയതായി കെ എസ് യു ലോ കോളേജ് യൂണിറ്റ് പരസ്യ പ്രസ്താവന പുറത്തിറക്കി. പാര്‍ട്ടിക്കെതിരായി മത്സരിച്ചു, കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും പരസ്യമായി അധിക്ഷേപിച്ചു തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് പുറത്താക്കല്‍. ഈ ദിവസം മുതല്‍ ഈ വ്യക്തിക്ക് ലോ കോളേജ് കെഎസ്‌യു യൂണിറ്റുമായി ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല എന്നും കെഎസ്‌യു ലോ കോളേജ് യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവയില്‍ വ്യക്തമാക്കി. അതിനിടെ […]Read More

Gadgets

പ്രിയങ്കാ ഗാന്ധി 23-ന് പത്രിക സമർപ്പിക്കും

കൽപറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഈ വരുന്ന 23-ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കളക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കുക. ഇക്കാര്യം വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ പി അനിൽ കുമാർ എംഎൽഎ വ്യക്തമാക്കി. യുഡിഎഫിന്റെ നിയോജകമണ്ഡലം കൺവെൻഷനുകൾ ശനിയാഴ്ചയോടെ പൂർത്തിയാവും. പഞ്ചായത്ത് തല കൺവൻഷനുകൾ ചൊവ്വാഴ്ചയോടെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes