കൊല്ലം: നടന് ടി പി മാധവന് (88) അന്തരിച്ചു. കുടല് സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ടി പി മാധവന് താര സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. അക്കല്ദാമ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തായിരുന്നു സിനിമ ജീവിതം ആരംഭിച്ചത്. 1975-ല്‍ റിലീസായ രാഗം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി. രാഗം എന്ന […]Read More
ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസികളിൽ ഒന്നാണ് രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സ്. ഈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ‘സിങ്കം എഗെയ്നി’ന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 24 മണിക്കൂറിൽ 51. 95 മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ 10 ഇന്ത്യൻ ട്രെയിലറുകളുടെ പട്ടികയിൽ സിങ്കം എഗെയ്ൻ ഇടം നേടി. 51.1 മില്യൺ കാഴ്ചക്കാരെ നേടിയ രാജമൗലിയുടെ ആർ ആർ ആറിനെ പിന്നിലാക്കി ഒമ്പതാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രെയ്ലർ. […]Read More
ബംഗ്ലാദേശിനെതിരായ രണ്ടാം ടി 20 മത്സരം ഇന്ന് നടക്കും. ഡല്‍ഹി അരുണ്‍ ജെയ്റ്റ് ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഇന്നു വിജയിച്ചാല്‍ ടെസ്റ്റ് പരമ്ബരയ്ക്ക് പിന്നാലെ ടി 20 പരമ്ബരയും ഇന്ത്യയ്ക്ക് നേടാനാകും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു. ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്- അഭിഷേക് ശര്‍മ കൂട്ടുകെട്ട് തുടര്‍ന്നേക്കും. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സുമായി നന്നായിത്തുടങ്ങിയ സഞ്ജു, അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. ടീമില്‍ […]Read More
തിരുവനന്തപുരം: ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ചില പേജുകൾ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. വ്യക്തികളുടെ സ്വകാര്യത മാനിക്കണം എന്ന് വിവരാവകാശ കമ്മീഷൻ തീരുമാനമെടുത്തിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2019-ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും 2024 വരെ അതുപുറത്തുവിടാതിരിക്കാനുള്ള കാരണമെന്തായിരുന്നുവെന്ന എന്‍ ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ‘ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക സെക്രട്ടറിക്ക് കൈമാറി. എന്നാൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് ആർക്കും കൈമാറരുതെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം […]Read More
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഇതോടെ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീല്‍ നല്‍കും. ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്റേയും ശ്രീനാഥ് ഭാസിയുടേയും പേര് ഉണ്ട്. ഇരുവരും ഓം പ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുറിയില്‍ രാസലഹരിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരെയും […]Read More
കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ഊര്‍ജിതമാക്കി. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. സ്കൂള്‍ യൂണിഫോം ആണ് വേഷം. കയ്യില്‍ സ്കൂള്‍ ബാഗും ഉണ്ട്. കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആര്യനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലോ 8594020730, 9747354056 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.Read More
തെക്കൻ കശ്മീരിലെ അനന്തനാഗില്‍ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ടെറിട്ടോറിയല്‍ ആർമിയില്‍ ജോലി ചെയ്യുന്ന രണ്ട് സൈനികരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിലൊരാള്‍ രക്ഷപ്പെട്ടു. അവശേഷിച്ച സൈനികനുമായി ഭീകരർ കടന്നു. സിവില്‍ വേഷത്തിലായിരുന്നു രണ്ട് സൈനികരുമെന്നാണ് വിവരം. ഭീകരർക്കായി സ്ഥലത്ത് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അനന്തനാഗിലെ കൊക്കർനാഗ് ഏരിയയിലെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഇന്ത്യൻ ആർമിയും ജമ്മു കശ്മീർ പൊലീസും പ്രദേശത്ത് വ്യാപക തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.Read More
കോഴിക്കോട്: തിരുവമ്പാടി കെഎസ്ആര്‍ടിസി ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബസ്സിന്റെ ടയറുകള്‍ക്ക് കുഴപ്പമില്ല. ബ്രേക്ക് സിസ്റ്റത്തിനും തകരാറുകളില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. അപകടസമയം എതിര്‍വശത്തുനിന്നും വാഹനങ്ങളൊന്നും എത്തിയിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബസ്സില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് ശാസ്ത്രീയമായ പരിശോധന നടത്തും. […]Read More
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സർക്കാറിനെതിരെ നിയമസഭയിൽ ഇന്ന് ആയുധമാക്കാൻ പ്രതിപക്ഷം. പൂരം കലക്കലിൽ അടിയന്തിര പ്രമേയത്തിനാണ് നീക്കം. പൂരം കലക്കലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. പൂരം കലക്കലിലും എഡിജിപി എം ആർ അജിത് കുമാറിന് സർക്കാർ സംരക്ഷണം നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. സിപിഐക്കും സമാന നിലപാട് ഉണ്ടായിരിക്കെ അത് മുതലെടുക്കാനും പ്രതിപക്ഷ ശ്രമമുണ്ടാകും. പൂരം കലക്കലിൽ അന്വേഷണം നീണ്ട് പോകുന്നതും സിപിഎം-ബിജെപി ഡീലും പ്രതിപക്ഷം ഉന്നയിക്കും. എന്നാൽ തൃശൂരിൽ കോൺഗ്രസ് വോട്ട് […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ മലപ്പുറവുമായി ബന്ധപ്പെട്ട പരാമർശത്തിൽ രാഷ്ട്രപതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് നൽകും. രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ തേടി ഗവർണർ വീണ്ടും സർക്കാരിന് കത്ത് നൽകും. അതേസമയം, മറുപടി നൽകിയാലും ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാൻ ആകില്ലെന്ന നിലപാടിലാണ് സർക്കാർ. മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാലപണമിടപാട് കേസുകൾ നേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്ക് […]Read More

