കൊച്ചി: കോതമംഗലം-നീണ്ടപാറ ചെമ്പന്‍കുഴിയില്‍ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. ആന്മേരി(21)യാണ് മരിച്ചത്. കോതമംഗലത്ത് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ അല്‍ത്താഫും ആന്‍മേരിയുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ അപകടത്തില്‍പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.Read More
പട്ന: സ്കൂളിലേക്ക് പോകുംവഴി അധ്യാപകനെ തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ച് വധുവിന്റെ ബന്ധുക്കള്‍. ബിഹാറിലാണ് സംഭവം. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന് അധ്യാപകനായ അവിനാഷ് കുമാറിനെയാണ് വധുവിന്റെ കുടുംബം ഭീഷണിപ്പെടുത്തിയത്. നേരത്തെ വിവാഹത്തിന് താത്പര്യമറിയിച്ചിരുന്ന അവിനാഷ് പിന്നീട് പിന്മാറിയെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. ഇരുവരും നാല് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. എന്നാൽ താനും യുവതിയും പ്രണയത്തിലായിരുന്നില്ലെന്നാണ് അവിനാഷിൻ്റെ പ്രതികരണം. അടുത്തിടെയാണ് അവിനാഷ് ബിപിഎസ്സി പരീക്ഷ പാസായി അധ്യാപകനായത്. കാടിഹാറിലായിരുന്നു പോസ്റ്റിങ്. രജൗരയിലെ സഹോദരയുടെ വീട്ടില്‍ നിന്ന് […]Read More
തിരുവനന്തപുരം: സമ്മാനഘടനയിലെ തർക്കത്തെ തുടർന്ന് അച്ചടി നിർത്തിയ ക്രിസ്മസ് ബംബർ ടിക്കറ്റുകള്‍ ഉടനെ പുറത്തിറങ്ങും. 5000 രൂപയുടെ സമ്മാനത്തിൻ്റെ എണ്ണം കുറച്ചതിന് പിന്നാലെയാണ് തർക്കം ഉടലെടുത്തത്. ഇതിന് പിന്നാലെ പുറത്തിറക്കാനിരുന്ന ക്രിസ്മസ് ബംബറിൻ്റെ അച്ചടി നിർത്തി വെക്കുകയായിരുന്നു. തർക്കത്തെ തുടർന്ന് കഴിഞ്ഞ തവണത്തെ ക്രിസ്മസ് ബംബറിൻ്റെ സമ്മാനഘടന തന്നെ നടപ്പാക്കാനാണ് തീരുമാനം. ക്രിസ്മസ് ബംബർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടി നിർത്താനുള്ള തീരുമാനം എടുക്കുന്നത്. അടുത്തയാഴ്ചയോടെ ബംബർ പഴയ ഘടനയിൽ തന്നെ പുറത്തിറക്കുമെന്നാണ് തീരുമാനം.Read More
ന്യൂഡൽഹി: ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് രാജ്യത്തിൻ്റെ ഭരണഘടയെ അപമാനിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ പരാമർശം. കോൺഗ്രസിലെ ഒരു കുടുബം ഭരണഘടനയെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചു. ഒരു കുടുംബം ഇന്ത്യയെ 55 വർഷം ഭരിച്ചു. ഭരണഘടനയെ തകർക്കുന്നതെല്ലാം അവർ ചെയ്തു. വ്യക്തി താത്പര്യത്തിന് വേണ്ടി നിയമവിരുദ്ധമായി ഭരണഘടന ഭേദഗതി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന തടസ്സമായി വന്നാൽ ഭേദഗതി ചെയ്യണമെന്ന് നെഹ്റു മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിട്ടുണ്ട്. നെഹ്റുവിനെ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് എതിർത്തു. 60 വർഷത്തിനിടെ കോൺഗ്രസ് […]Read More
കോട്ടയം: കേരളം മുതിര്‍ന്ന പൗരന്മാരുടെ നാടായി മാറരുതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്മാന് എം എ യൂസുഫലി. നമ്മുടെ ചെറുപ്പക്കാര്‍ വിദേശത്തേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ ലുലുമാളിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരെ ഇവിടെ പിടിച്ചുനിര്‍ത്താന്‍ പുതിയ പദ്ധതികള്‍ വേണം. അതിനായി പഴയ നിയമങ്ങള്‍ മാറി പുതിയ വരണം. ചില യൂട്യൂബര്‍മാര്‍ പലതും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. നമ്മളെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്ന ചില വ്ളോഗര്‍മാരുണ്ട്. അവരെ വിശ്വസിക്കാനും ചിലരുണ്ട്. അവരൊന്നും ഈ നാടിന് വേണ്ടി ഒന്നും സംഭാവന […]Read More
കോഴിക്കോട്: വിവാദത്തിലകപ്പെട്ട മെക് 7 വ്യായാമ കൂട്ടായ്മയെ പിന്തുണച്ച് രംഗത്തെത്തി സോളിഡാരിറ്റി. മെക് 7 പ്രത്യേകിച്ചൊരു സമുദായവുമായും സംഘടനയുമായും ഔദ്യോഗിക ബന്ധമില്ലാത്തവര്‍ പങ്കെടുക്കുന്ന കൂട്ടായ്മയാണെന്നാണ് സോളിഡാരിറ്റിയുടെ വാദം. ഇതിനെ കുറിച്ച് സംശയവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നതില്‍ സിപിഐഎം നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും വലിയ പങ്കെടുക്കുന്നുണ്ടെന്നും സോളിഡാരിറ്റി സംസ്ഥാന അദ്ധ്യക്ഷന്‍ സി ടി സുഹൈബ് ഫേസ്ബുക്കില്‍ കുറിച്ചു. സുഹൈബിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം മുസ്ലിം സമുദായത്തിലുള്ളവര്‍ സംഘടിച്ചാല്‍ അവര്‍ സാമൂഹിക പ്രവര്‍ത്തനം നടത്തിയാല്‍ അവര്‍ സമരം ചെയ്താല്‍ അവര്‍ വിദ്യാഭ്യാസം നേടിയാല്‍ സമ്പാദിച്ചാല്‍ […]Read More
കണ്ണൂർ: എം കെ രാഘവനെ അനുകൂലിച്ച് പിലാത്തറയിൽ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഇന്നു പുലർച്ചയോടെയാണ് കോൺഗ്രസിൻ്റെ കൊടിമരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് കെപിസിസി നിയോഗിച്ച പ്രശ്നപരിഹാര സമിതി ഇരു വിഭാഗത്തോടും നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർദ്ദേശത്തെ ലംഘിച്ചാണ് പിലാത്തറയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് കെപിസിസി സമിതിയുടെ ചര്‍ച്ചയില്‍ പരസ്യ പ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. മാടായി കോളേജുമായി ബന്ധപ്പെട്ടുള്ള പ്രശ്നപരിഹാരം നീളുമെന്നാണ് വിലയിരുത്തല്‍. വിവാദ വിഷയം പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെയാണ് പ്രശ്നം പരിഹരിക്കാന്‍ കെപിസിസി നിയോഗിച്ച മൂന്നംഗ […]Read More
ജയ്പൂര്‍: കാന്‍സര്‍ ചികിത്സയിലായിരുന്ന പത്ത് വയസുകാരന് എലി കടിച്ച് മരിച്ചു. രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സംഭവം. എന്നാല്‍ മരണം ന്യൂമോണിയ ബാധിച്ചാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് പിന്നാലെ കുട്ടി നിലവിളിച്ച് കരഞ്ഞിരുന്നതായി കുടുംബം ആരോപിക്കുന്നു. പുതപ്പ് നീക്കി നോക്കിയപ്പോഴാണ് കാലില്‍ നിന്നും രക്തം വാര്‍ന്നിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ മടങ്ങിയെങ്കിലും കുട്ടിയുടെ ആരോഗ്യനില ക്രമേണ വഷളാവുകയായിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു മരണം. കുട്ടിയുടെ രക്തത്തില്‍ […]Read More
ന്യൂഡല്‍ഹി: ജോലിയില്ലാത്തതിന് ലിവ് ഇന്‍ പങ്കാളിയില്‍ നിന്നും മാനസിക പീഡനം നേരിട്ട യുവാവ് ജീവനൊടുക്കി. എഞ്ചിനീയറിങ് ബിരുദധാരിയായ മായങ്ക് ചന്ദേല്‍ (27) ആണ് ആത്മഹത്യ ചെയ്തത്. ജോലി കിട്ടാതായതോടെ ലിവ് ഇന്‍ പങ്കാളി നിരന്തരം തന്നെ പരിഹസിക്കുമായിരുന്നുവെന്ന് യുവാവ് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. നാല് വര്‍ഷത്തോളമായി മായങ്ക് ഉത്തര്‍പ്രദേശിലെ ബന്ദ സ്വദേശിയായ യുവതിയോടൊപ്പമായിരുന്നു താമസം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. പലപ്പോഴായും ജോലി നേടണമെന്ന് യുവതി മായങ്കിനോട് പറഞ്ഞിരുന്നു. പിന്നാലെ ജോലിയില്ലാത്തതിന് പരിഹസിക്കുന്നതും പതിവായിരുന്നു. ഇതിനിടെ കഴിഞ്ഞ […]Read More
തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചുമതല നല്‍കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മന്റെ നിലപാടുകളില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചാണ്ടി ഉമ്മനുമായി സംസാരിച്ചുവെന്നും പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് സംസാരിച്ച് പരിഹരിക്കണം. ഉമ്മന്‍ചാണ്ടിയുടെ മകനും വളര്‍ന്നുവരുന്ന യുവ നേതാവുമാണ് ചാണ്ടി ഉമ്മന്‍. ചാണ്ടി ഉമ്മനെ നിരുത്സാഹപ്പെടുത്താന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സമീപനം ദൗര്‍ഭാഗ്യകരമാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തോട് ശത്രുതാ മനോഭാവത്തോടുകൂടിയാണ് […]Read More

