മലപ്പുറം: മുശാവറ യോഗസംഭവങ്ങൾക്ക് പിന്നാലെ സമസ്തയിൽ തമ്മിലടി രൂക്ഷം. താനല്ല വാർത്ത ചോർത്തിയതെന്നും, ഉമർ ഫൈസി മുക്കം ‘കള്ളന്മാർ’ പ്രയോഗം നടത്തിയെന്നും ഉറച്ചുപറഞ്ഞ് ബഹാഉദ്ദീൻ നദ്വി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ ബഹാഉദ്ദീൻ നദ്വിയുടെ പ്രതികരണം. മുശാവറയിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോകാൻ കാരണം ഉമർ ഫൈസിയെന്ന് ആവർത്തിക്കുകയാണ് പോസ്റ്റിൽ ബഹാഉദ്ദീൻ നദ്വി. മുശാവറയിലെ ചർച്ചകൾ താനാണ് പുറത്തുവിട്ടതെന്ന് ഒരു വിഭാഗം ‘ഗീബൽസിയം’ നയമനുസരിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്നു. തന്റെ പേരിലുളള ഈ നുണയുടെ സത്യാവസ്ഥ പുറത്തറിയിക്കാൻ വേണ്ടി […]Read More
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുനയത്തിൽ നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടികാട്ടി. വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ നൽകിയത്. ഈ തുക ലഭിക്കണമെങ്കിൽ […]Read More
കാഞ്ഞങ്ങാട്: തീവ്രവാദ ബന്ധം ആരോപിച്ച ഡിവൈഎഫ്ഐ കാസര്‍ഗോഡ് ജില്ലാസെക്രട്ടറിക്കെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി. തനിക്കെതിരെ ഉന്നയിച്ച തീവ്രവാദ ബന്ധ ആരോപണം ഡിവൈഎഫ്ഐ തെളിയിക്കണമെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് വെല്ലുവിളിച്ചു. വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഇത് വരെ വിശ്വസിച്ചിരുന്ന ചിന്തകളില്‍ നിന്ന് ഇറങ്ങി പോകുമെന്ന് സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശത്തില്‍ ബാബു പെരിങ്ങോത്ത് പറഞ്ഞു. എല്ലാ തരത്തിലുമുള്ള പാര്‍ട്ടി കൂറും വിടാന്‍ കുടുംബം മാനസികമായി തയ്യാറെടുത്തെന്നും ഡിവൈഎസ്പി പറഞ്ഞു. ബാബു പെരിങ്ങേത്ത് തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങിയെന്നാണ് ഡിവൈഎഫ്ഐ കാസര്‍ഗോഡ് ജില്ലാ […]Read More
പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ, ബിജെപിക്കും ആര്‍എസ്എസിനും സുരേഷ്ഗോപിക്കും അതിൽ പങ്കുണ്ട്; വി
തൃശൂര്‍: തൃശൂർ പൂര വിവാദത്തിൽ തനിക്കറിയുന്ന എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്ന് സിപിഐ നേതാവ് വി എസ് സുനില്‍ കുമാർ. പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ബിജെപിക്കും ആര്‍എസ്എസിനും സുരേഷ്ഗോപിക്കും അതിൽ പങ്കുണ്ട്. സുരേഷ് ഗോപി പൂര വേദിയിലേക്ക് എത്തിയത് വിശദമായി അന്വേഷിക്കണം. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിടണമെന്നും സുനിൽ കുമാർ പറഞ്ഞു. അന്വേഷണ സംഘത്തിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി എസ് സുനിൽ കുമാർ. വിവരാവകാശ പ്രകാരം അപേക്ഷ നല്കിയപ്പോള് ദൃശ്യങ്ങള്‍ […]Read More
പാലക്കാട്: പാലക്കാട് വീണ്ടും വാഹനാപകടം. കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു. പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയിലാണ് സംഭവം. പാലക്കാട് നിന്നും തിരുവല്വാമല പോവുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവെെഡറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരുടേയും പൊലീസിൻറേയും ഫയർഫോഴ്സിൻറേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.Read More
ഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഡിസംബർ 16ന് ലോക്സഭയിൽ അവതരിപ്പിക്കും. ബില്ല് 16 ന് അവതരിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ പട്ടികപ്പെടുത്തി. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളാണ് അവതരിപ്പിക്കപ്പെടുക. കേന്ദ്ര നിയമമന്ത്രി മേഘ്വാൾ ഭരണഘടന (129-ാം ഭേദഗതി) ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമ (ഭേദഗതി) ബില്ലും ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭ, സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനും ഡൽഹി, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് യോജിപ്പിക്കുന്നതിനുള്ള ബില്ലുമാണിത്. ഒരേസമയം ലോക്സഭാ, […]Read More
നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷണ കേസിൽ പിടിയിലായ പ്രതി പ്രബിനെ അന്വേഷണത്തിനായി കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് അനുശ്രീയുടെ പിതാവിന്റെ കാർ പ്രബിൻ മോഷ്ടിച്ചത്. വർക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കിയെടുത്ത് മോഷ്ടിച്ച കാറിൽ ഘടിപ്പിച്ചു. തുടർന്ന് ഈ കാറിൽ കറങ്ങി നടന്ന് വെള്ളറടയിലെയും പത്തനംതിട്ട പെരിനാട്ടെയും റബർ ഷീറ്റ് കടകൾ കുത്തിത്തുറന്ന് 900 കിലോ ഷീറ്റും പണവും കവർന്നു. മോഷ്ടിച്ച കാറിൽ യാത്ര […]Read More
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമനായ ഓപ്പൺ എഐക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരൻ മരിച്ച നിലയിൽ. ഇന്ത്യൻ വംശജനായ സുചിർ ബാലാജിയെ സാൻ ഫ്രാൻസിസ്കോയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 26 കാരനായ സുചിർ നേരത്തെ ഓപ്പൺഎഐയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഗവേഷകനായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളെ പരസ്യമായി വിമർശിച്ചിരുന്ന സുചിർ ബാലാജിയെ നവംബർ 26 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിശോധനയിൽ സുചിറിന്റെ അപ്പാർട്മെന്റിൽ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. […]Read More
മണ്ണെണ്ണയ്ക്ക് സമാനമായ നീല നിറത്തിൽ കുടിവെള്ളം ലഭിച്ചത് പ്രദേശ വാസികളെ പരിഭ്രാന്തിയിലാക്കി. എറണാകുളം സൗത്ത് കര്‍ഷക റോഡിലും പരിസര പ്രദേശങ്ങളിലും ഇന്നലെ രാവിലെ മുതലാണ് നീല വെള്ളം ലഭിച്ചത്. പരിശോധനയില്‍ സമീപത്തെ ഡൈ ഹൗസില്‍ നിന്നുള്ള മാലിന്യമാണ് വില്ലൻ എന്ന് കണ്ടെത്തി. പുറംതള്ളുന്ന മാലിന്യം, ഇതേ സ്ഥാപനത്തിന്റെ തന്നെ വാട്ടര്‍ അതോറിട്ടിയുടെ മീറ്റര്‍ബോക്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കായിരിന്നു പോയത്. ഇവിടെ നിന്നും പൊട്ടിയ ശുദ്ധജല പൈപ്പിലൂടെയാണ് മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്നതെന്ന് ഒടുവിൽ കണ്ടെത്തി. കോര്പറേഷന് ഹെല്‍ത്ത് വിഭാഗം […]Read More
തിരുവനന്തപുരം: 2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിംഗ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി കെ. രാജൻ. തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം, കേന്ദ്രം കനിഞ്ഞില്ലെങ്കിൽ തുക അടക്കാതെ വെറെ വഴിയില്ല. എസ്ഡിആര്എഫിൽ നിന്ന് പണം അടച്ചാൽ പ്രതിസന്ധി രൂക്ഷമാകും. ദുരന്തമുഖത്തെ എയര്‍ ലിഫ്റ്റിന് 132.62 കോടി കേരളത്തോട് ചോദിച്ചത് കടുത്ത […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

