കൊച്ചി: കുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പില്‍ കെഎസ്യുവിന് വിജയം. 31 വര്‍ഷത്തിന് ശേഷമാണ് കെഎസ്യു കുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കുര്യന് ബിജു ചെയര്‍പേഴ്സണായും നവീന്‍ മാത്യൂ വൈസ് ചെയര്‍പേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു. 15 പോസ്റ്റുകളിലേക്കാണ് മത്സരം നടന്നത്. കഴിഞ്ഞ തവണ 13 സീറ്റിലും എസ്എഫ്ഐ ആയിരുന്നു വിജയിച്ചത്. ഇത്തവണ കെഎസ്യു ഒറ്റയ്ക്കാണ് മത്സരിച്ചത്. കുസാറ്റിലെ വിജയം ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്താണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി അര്‍ച്ചന എസ് ബി, ജോയിന്റ് സെക്രട്ടറി […]Read More
ഹൈദരാബാദ്: നടന് അല്ലു അര്ജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒന്നേ മുക്കാല്‍ മണിക്കൂര്‍ വാദം കേട്ട ശേഷമാണ് നാലാഴ്ച്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ചലച്ചിത്ര താരമായല്ല, സാധാരണക്കാരനായി തന്റെ ഹര്‍ജി പരിഗണിക്കണമെന്ന് അല്ലു അര്ജുന് അഭിഭാഷകന് മുഖേന കോടതിയില്‍ ആവശ്യപ്പെട്ടു. സാധാരണക്കാരനാണെങ്കിലും ജാമ്യം നല്‍കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ട്. മരിച്ച സ്ത്രീയുടെ കുടുംബത്തോട് […]Read More
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പിച്ച വിജയം നേടിയെന്ന വാര്‍ത്ത തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വ്യാപകമായ പ്രചാരവേലയാണ് മാധ്യമങ്ങള്‍ സംഘടിപ്പിച്ചത്. യുഡിഎഫിന് 17 സീറ്റും എല്‍ഡിഎഫിന് 11 സീറ്റും ബിജെപിക്ക് മൂന്ന് സീറ്റുമാണ് ലഭിച്ചത്. അതില്‍ മൂന്ന് സീറ്റ് യുഡിഎഫ് അംഗങ്ങള്‍ മാറിയതിന്റെ ഫലമായി ഉപതിരഞ്ഞെടുപ്പ് നടന്നതാണ്. ആ മൂന്ന് സീറ്റ് അവര്‍ തിരിച്ചുപിടിച്ചു. അതും എല്‍ഡിഎഫ് അക്കൗണ്ടില്‍ കൂട്ടി. അങ്ങനെയാണ് തിരഞ്ഞെടുപ്പ് ഫലം പര്‍വ്വതീകരിച്ച് കാണിച്ചതെന്ന് എം […]Read More
ചെന്നൈ: ലോക ചെസ് ചാംപ്യൻഷിപ്പിൽ എക്കാലത്തെയും പ്രായം കുറഞ്ഞ വിജയിയായ ഗുകേഷ് തമിഴനോ തെലുങ്കനോ എന്നതിനെച്ചൊല്ലി എക്സിൽ തർക്കം. ഇരു സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിമാർ ഗുകേഷ് നമ്മുടേതെന്ന രീതിയിൽ അഭിനന്ദന പോസ്റ്റുമായി രംഗത്തുവന്നതോടെയാണ് പോര് തുടങ്ങിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ആദ്യം അഭിനന്ദന പോസ്റ്റുമായി രംഗത്തുവന്നത്. ഗുകേഷിന്റെ വിജയത്തിൽ തമിഴ്നാട് ഒന്നാകെ അഭിമാനിക്കുകയാണെന്നും, ചെസ് പ്രതിഭകളെ വാർത്തെടുക്കുന്നതിൽ തമിഴ്നാട് പുലർത്തുന്ന മികവിനെ ഈ വിജയം ലോകമൊട്ടാകെ അറിയിക്കുന്നുവെന്നുമാണ് എം കെ സ്റ്റാലിൻ എക്സിൽ പോസ്റ്റ് ചെയ്തത്. […]Read More
ന്യൂഡൽഹി: പാർലമെൻ്റിലെ കന്നിപ്രസങ്ങളിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുന്ന എല്ലാ വിവാദങ്ങളും പരാമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഭരണഘടനയിൽ തുടങ്ങി കർഷകപ്രക്ഷോഭവും, അദാനിയും, സംഭലും മണിപ്പൂരുമെല്ലാം പരാമർശിച്ച പ്രിയങ്ക പാർലമെൻ്റേറിയൻ എന്ന നിലയിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ കത്തിക്കയറി. ഭരണഘടനയുടെ 75-ാം വാർഷികം അനുബന്ധിച്ച് നടന്ന പ്രത്യേക ചർച്ചയിലായിരുന്നു പ്രിയങ്ക കന്നിപ്രസംഗം നടത്തിയത്. രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങൾ ഭരണഘടന ഉറപ്പുവരുത്തുന്നുവെന്നും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കരുത്തും സംരക്ഷണവും ആകുന്നുവെന്നും പ്രിയങ്ക പറഞ്ഞുതുടങ്ങി. ആ സുരക്ഷാകചവം തകർക്കാനാണ് കഴിഞ്ഞ […]Read More
പനയമ്പാടം: പാലക്കാട് പനയമ്പാടത്ത് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പിഴവ് സമ്മതിച്ച് മഹാരാഷ്ട്ര രജിസ്ട്രേഷന് ലോറിയുടെ ഡ്രൈവര്‍ പ്രജീഷ് ജോണ്‍. അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത് കയറുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പ്രജീഷ് ഓടിച്ച ലോറിയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു സിമന്റ് ലോറി മറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഡ്രൈവര്‍ പ്രജീഷ് ജോണിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. […]Read More
പാലക്കാട്: പനയമ്പാടത്തെ അപകടത്തെ തുടര്‍ന്ന് അടിയന്തര ഇടപെടല്‍ തേടി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്. ദുബായ് കുന്നിനും യുപി സ്കൂളിനും ഇടയില്‍ അപകടം തുടര്‍ക്കഥയാണെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും കത്തില്‍ ആവശ്യം. വ്യത്യസ്ത അപകടങ്ങളില്‍ ഇതുവരെ 11 പേര്‍ക്ക് ജീവന് നഷ്ടമായെന്നും കത്തില്‍ എംപി പറഞ്ഞു. അശാസ്ത്രീയ നിര്‍മ്മാണം പരിഹരിച്ച് വളവില്‍ പുനര്‍നിര്‍മ്മാണം വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി. […]Read More
കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്, പി വി ബാലകൃഷ്ണന് എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചിൻ്റേതാണ് നടപടി. കേസിന്റെ വിചാരണ കാലത്തും ശിക്ഷാവിധിക്ക് ശേഷവും ഒന്‍പത് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. […]Read More
റിസർവ് ബാങ്കിൻ്റെ മുംബൈയിലെ ആസ്ഥാനം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണി. ഇന്നലെയാണ് റഷ്യൻ ഭാഷയിലുള്ള ഭീഷണി സന്ദേശം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ലഭിച്ചത്. ഭീഷണി ഇമെയിലിനെ കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന്, മുംബൈ പോലീസ് അയച്ചയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. “റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഒരു ഭീഷണി ഇമെയിൽ ലഭിച്ചു. ഇമെയിൽ റഷ്യൻ ഭാഷയിലാണ്, […]Read More
തെന്നിന്ത്യയിൽ ആരാധകർ ഏറ്റവും കൂടുതൽ ഉള്ള നടിമാരിൽ ഒരാളാണ് നയൻതാര. ആദ്യ ഹിന്ദി ചിത്രത്തിലൂടെ തന്നെ ബോളിവുഡിൽ തന്റേതായ ഫാൻ ബേസ് നടി ഉണ്ടാക്കിയെടുത്തിട്ടയുണ്ട്. ഷാരൂഖ് ഖാനൊപ്പമുള്ള ജവാൻ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നയൻതാര ഇപ്പോൾ. ഷാരൂഖ് ഖാനെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് ഈ സിനിമ ചെയ്തതെന്നും അദ്ദേഹം തന്നെ ഏറെ കംഫര്‍ട്ടബിളാക്കിയിരുന്നു എന്നും പറയുകയാണ് നയൻതാര. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ‘ഞാൻ ജവാൻ ചെയ്തത് ഷാരൂഖ് ഖാൻ സാറിനെ ഇഷ്ടമായത് […]Read More
Recent Posts
- മുതലമടയിൽ അനധികൃത പടക്കശേഖരം: 50 കിലോയ്ക്ക് പകരം 500 കിലോ വെടിമരുന്ന്
- ചൂട് തുടരുന്നു… പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ്; സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
- പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശം; ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്
- തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ മരണം 10 ആയി; ചികിത്സയിൽ കഴിയുന്നത് 11 പേർ
- വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവിൻ്റെ ആവശ്യം; ഉന്നതതല യോഗത്തിൽ തീരുമാനമറിയിക്കും

