കോഴിക്കോട്: പേരാമ്പ്രയിൽ പൊലീസ് ലാത്തിചാർജിലും കണ്ണീർ വാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എംപിക്കും കോൺഗ്രസ് നേതാക്കൾക്കും പരിക്കേറ്റതിൽ സംസ്ഥാന വ്യാപക പ്രതിഷേധം. ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. ഇന്നലെ രാത്രി വൈകി കോഴിക്കോട് ഇന്നലെ രാത്രി വൈകി പ്രതിഷേധത്തിന് ഇറങ്ങിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി പ്രതിഷേധത്തിന് ഇറങ്ങിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഇന്ന് വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്. ജില്ലയിലെ […]Read More
താമരശേരി: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. പരിക്കേറ്റ ഡോക്ടറുടെ ചികിത്സാചെലവ് സർക്കാർ വഹിക്കണമെന്നും, സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നത് വരെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾ നിർത്തിവെക്കുമെന്നും കെജിഎംഒഎ അറിയിച്ചു. സംഭവത്തെ തുടർന്ന് വിവിധ ആരോഗ്യ സംഘടനകളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഡോക്ടർമാർ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പേടിയോടെയാണ് ജോലി ചെയ്യുന്നതെന്നും, ആരോഗ്യ പ്രവർത്തകർക്കായി കൃത്യമായ സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും അവർ […]Read More
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ മുതല്‍ 1500 രൂപ വരെ വര്‍ധിപ്പിക്കാൻ ശുപാര്‍ശ. സര്‍ക്കാര്‍ നിയോഗിച്ച ഹരിത വി കുമാര്‍ കമ്മിറ്റിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ആശ വര്‍ക്കര്‍മാരായി 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓണറേറിയം 1500 രൂപ വര്‍ധിപ്പിക്കണം. അല്ലാത്തവര്‍ക്ക് 1000 രൂപ വീതം വര്‍ധിപ്പിക്കാനുമാണ് ശുപാര്‍ശ. ഓണറേറിയം വർധനയെക്കുറിച്ച് പഠിക്കാനായി ആറു മാസം മുമ്പാണ് ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്.എന്നാല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നില്ല. തുടര്‍ന്ന് വിവരാവകാശ […]Read More
ദില്ലി: വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനത്തിലെ പ്രധാന ആവശ്യം. പുനര്‍ നിര്‍മ്മാണത്തിന് രണ്ടായിരം കോടിയായിരുന്നു കേരളം ചോദിച്ചതെങ്കില്‍ ഇതുവരെ 206. 56 കോടി രൂപമാത്രമാണ് അനുവദിച്ചത്. ഹൈക്കോടതിയിലെ കേസിലും കടുത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. അരമണിക്കൂര്‍ നേരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ പ്രതികരിച്ചില്ല. മുഖ്യമന്ത്രി അമിത് […]Read More
തിരുവനന്തപുരം: സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും പദ്ധതിക്ക് ഈ മാസം അംഗീകാരം നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതുവഴി കൂടുതല്‍ സ്ത്രീകളെ ടൂറിസം മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കാണ് പലിശയിളവ് നല്‍കുക. വനിതാ വികസന കോര്‍പ്പറേഷനുമായി ചേർന്നാണ് പദ്ധതി […]Read More
ഭൂട്ടാന് വാഹനക്കടത്തില്‍ നടന്മാരായ ദുല്‍ഖര്‍ സല്മാന്, അമിത് ചക്കാലക്കല്‍ എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നല്‍കും.കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യലിലേക്ക് കടക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഓഫീസ്, ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് എന്നിവിടങ്ങളായിരുന്നു ഒരേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തിയത്. തുടര്‍ന്ന് […]Read More
കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായുള്ള കെഎസ്ആര്‍ടിസി ബസ് യാത്ര സൗജന്യമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ഏത് ആശുപത്രിയില്‍ ചികിത്സതേടുന്ന കാന്‍സര്‍ രോഗികള്‍ക്കും ആനുകൂല്യം ലഭിക്കും. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസുകളിലും ഈ സൗകര്യം ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. റേഡിയേഷന്, കീമോ ചികിത്സയ്ക്കായി ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി കാന്‍സര്‍ സെന്റര്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര തുടങ്ങുന്ന ഇടം മുതല്‍ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്. ചികിത്സിക്കുന്ന […]Read More
2025 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നീ മൂന്ന് ഗവേഷകരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റൽ – ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്കാരം. മരുഭൂമിയിലെ വായുവിൽ നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് അടക്കം വാതകങ്ങൾ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കൾ നിർമ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയത്. 2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജോൺ ക്ലാർക്, […]Read More
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസുകാരിയുടെ പിതാവാണ് സനൂപാണ് വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ആക്രമണം. താമരശേരി താലൂക്കാശുപത്രിയിലെ സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ചാണ് വെട്ടിയത്. പ്രതിയെ പൊലീസ് പിടികൂടി. വെട്ടാനുപയോഗിച്ച വാളും പൊലീസ് പിടിച്ചെടുത്തു. രണ്ടു മക്കളുമായി എത്തിയ സനൂപ് കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. എന്നാൽ ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. ജൂനിയർ ഡോക്ടർ […]Read More
കൊച്ചി: വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വായ്പ എഴുതിത്തള്ളൽ കേന്ദ്ര സർക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്ന് ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയനിർദ്ദേശങ്ങൾ മാത്രമേ നൽകൂ. വായ്പാ തീരുമാനങ്ങൾ എടുക്കേണ്ടത് ബാങ്കുകളുടെ ഡയറക്ടർ ബോർഡുകളാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമായതിനാൽ കേന്ദ്രം നേരിട്ട് ഇടപെടാനാകില്ലെന്നും 2015ലെ തീരുമാനം അതിനുള്ള അടിസ്ഥാനമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ദുരന്തനിവാരണ നിയമപ്രകാരം പോലും ബാങ്കുകൾക്ക് വായ്പ […]Read More
Recent Posts
- കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി
- സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
- യൂറോപ്യൻ ക്ലയന്റിൽ നിന്നും 2000 കോടി രൂപയുടെ ‘മെഗാ’ ഓർഡർ കരസ്ഥമാക്കി കൊച്ചിൻ ഷിപ്പ്യാര്ഡ്
- അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ
- ഹിജാബ് വിവാദം: സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല: മന്ത്രി ശിവൻകുട്ടി