തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 21 മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനിടെ പന്തലായനി മേഖലയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടമുണ്ടായി. രാവിലെ എട്ടുമണിയോടെ നാഗരാജന്റെ വീടിന് മിന്നലേറ്റതിനെ തുടർന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ […]Read More
മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ ഹാജരായി വീണ ടി; സിഎംആർഎൽ ഇടപാടുകളിൽ വിശദമായ ചോദ്യം ചെയ്യൽ കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. രാവിലെ 10.30ഓടെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയ വീണ, ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് ചോദ്യം ചെയ്യലിന് എത്തിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, എക്സാലോജിക് കമ്പനിക്ക് ലഭിച്ച പണമിടപാടുകൾ, വായ്പാ ഇടപാടുകൾ എന്നിവ സംബന്ധിച്ചാണ് ഇഡി […]Read More
തിരുവനന്തപുരം: ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിക്കപ്പെട്ട അഭിഭാഷകൻ കെ.ബി. പ്രദീപ് രാജിവെച്ചു. നിയമനം വലിയ വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതോടെയാണ് രാജി സമർപ്പിച്ചത്. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ.ബി. പ്രദീപിന്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന പ്രദീപ്, ശബരിമല സ്വർണക്കൊള്ള ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ സ്ഥാപനത്തെ ന്യായീകരിച്ച് പൊതുവേദികളിൽ രംഗത്തെത്തിയിരുന്നു. സ്വർണം പൂശിയതിന് മുകളിൽ സ്വർണം പതിപ്പിക്കാനുള്ള സാങ്കേതിക സംവിധാനം സ്ഥാപനത്തിനില്ലെന്നും യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നുമായിരുന്നു അന്ന് […]Read More
തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന വീണയുടെ അഭ്യർഥനയ്ക്ക് പിന്നാലെയാണ് പുതിയ സമൻസ് നൽകിയത്. പുതിയ നോട്ടീസ് പ്രകാരം ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിന് ആരോഗ്യകാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് വീണ ഇഡിയെ ഇമെയിൽ മുഖേന അറിയിച്ചിരുന്നു. അതേസമയം, ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റ് […]Read More
കൊച്ചി: എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപ്പെട്ട് പാലത്തിന്റെ കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിനിൽക്കുന്ന നിലയിൽ. അപകടത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക പരന്നതോടെ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് ഐലൻഡിലേക്കുള്ള റോഡിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരികൾ തകർത്തശേഷം കായലിലേക്ക് പതിക്കുന്നതിന് തൊട്ടുമുൻപായി തൂങ്ങിനിൽക്കുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കിയ ഡ്രൈവർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അതിനാൽ […]Read More
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ആരംഭിക്കുന്നതിന് മുൻപേ സാമ്പത്തിക പ്രതിസന്ധി ഉയർന്നു. പദ്ധതിക്കായി മുൻകൂർ തുക അനുവദിക്കില്ലെന്ന സർക്കാർ നിലപാടാണ് കെഎസ്ആർടിസിയുമായി അഭിപ്രായവ്യത്യാസത്തിന് വഴിവെച്ചിരിക്കുന്നത്. പദ്ധതി വിജയകരമായി നടപ്പാക്കാൻ മുൻകൂർ ധനസഹായം അനിവാര്യമാണെന്ന് കെഎസ്ആർടിസി സർക്കാരിനെ അറിയിച്ചു. അല്ലാത്തപക്ഷം കോർപ്പറേഷന്റെ വരുമാനത്തെയും ഇന്ധന സബ്സിഡി സംവിധാനത്തെയും ഇത് ബാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സ്ത്രീകൾക്ക് നൽകുന്ന സീറോ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് ഓരോ മാസാവസാനവും ചെലവായ തുക കെഎസ്ആർടിസിക്ക് […]Read More
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് വീണ വിജയൻ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വീണ ഇഡിക്ക് ഇമെയിൽ അയച്ചു. ആവശ്യമായ രേഖകൾ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തയ്യാറാണെന്നും, അഭിഭാഷകർ മുഖേന രേഖകൾ സമർപ്പിക്കുമെന്നും ഇമെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. വീണയുടെ അഭ്യർഥന പരിഗണിച്ച ഇഡി പുതിയ തീയതി അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി പുതുക്കിയ സമൻസ് ഇന്ന് നൽകുമെന്നാണ് വിവരം. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് ലഭിച്ച സാമ്പത്തിക ഇടപാടുകളുമായി […]Read More
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് സമീപം ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ശാസന. കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ശാസിക്കുകയും ചെയ്തത്. സംഭവദിവസത്തെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച ശേഷമാണ് കമ്മീഷണർ പൊലീസുകാരോട് വിശദീകരണം ആവശ്യപ്പെട്ടത്. പ്രതിഷേധക്കാർ മുട്ട എറിയുകയും വാഹനങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പ്രതികളെ തടയുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതായി കമ്മീഷണർ വിലയിരുത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ആവശ്യമായ […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

